Connect with us

More

‘ഹാദിയ’; ക്യാമറയില്‍ പതിഞ്ഞ അനുഭവം പങ്കുവെച്ച് ക്യാമറമാന്‍ രാജേഷ് നെട്ടൂര്‍

Published

on

വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ക്യാമറയില്‍ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് മനോരമ ന്യൂസ് ക്യാമറാമാന്‍ രാജേഷ് നെട്ടൂര്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറംലോകം കാണാതെ മാസങ്ങളായി വീട്ടില്‍ കഴിയുന്ന ഹാദിയയുടെ മറ്റൊരു ചിത്രം പുറംലോകത്തെത്തിയത് മനോരമയുടെ ‘ചൂണ്ടുവിരല്‍’ പരിപാടിയിലൂടെയാണ്. വൈക്കത്തെ വീട്ടിലെത്തിയ ക്യാമറാമാന്‍ അന്നത്തെ അനുഭവം പങ്കുവെച്ചിരിക്കുന്നത് മനോരമ ഓണ്‍ലൈനിലൂടെയാണ്.

രാജേഷിന്റെ അനുഭവക്കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്…

‘തലേ ദിവസം ചൂണ്ടുവിരല്‍ ഷൂട്ട് വിവരം പറയുമ്പോള്‍ കയ്യില്‍ ഒരു സ്‌പൈ ക്യാമറകൂടി കരുതിക്കൊള്ളാന്‍ അബ്‌ജോദ് ആവശ്യപ്പെട്ടു. പതിവില്ലാത്തതായതിനാല്‍ ഞാന്‍ മറുചോദ്യം ചോദിച്ചു, ‘എന്തിനാണെന്ന്’. ”ഒട്ടും വിഷ്വല്‍ സാധ്യതയില്ലാത്ത ഒരിടത്തേക്കാണ് നമ്മള്‍ ഷൂട്ടിനു പോകുന്നതെ”ന്നു മാത്രമായിരുന്നു അബ്‌ജോദിന്റെ മറുപടി’.

വൈക്കത്തെ വീട്ടില്‍ ചുറ്റും പോലീസ് കാവലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയൊപ്പമാണ് അവര്‍ കടന്നുചെല്ലുന്നത്. എന്നാല്‍ ഹാദിയ അടുത്തുള്ള മറ്റൊരു വീട്ടിലാണ് താമസമെന്ന് പിന്നീടാണ് അറിയുന്നത്. ആ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുമായിരുന്നില്ലെന്നും രാജേഷ് പറയുന്നു. ഹാദിയയെ കാണാനോ വീടിന്റെ ദൃശ്യങ്ങളോ പകര്‍ത്താന്‍ കഴിയില്ലെന്നറിഞ്ഞ ക്യാമറമാന്‍ പിന്നീടുണ്ടായതിനെക്കുറിച്ച് പറയുന്നതിങ്ങനെ. ‘ എങ്കില്‍ പിന്നെ അറ്റകൈ പ്രയോഗം. ദൂരെനിന്ന് കാമറ ഫോക്കസ് ചെയ്യുക. ഈ സമയമാണ് തട്ടമിട്ട ഒരു യുവതി ജനാലയില്‍ നിന്നു വിളിച്ചു ചോദിക്കുന്നു”ഏതു ചാനലാണെന്ന്” മറുപടി പറയും മുമ്പേ അവള്‍ മറഞ്ഞു. ഇക്കാര്യം അബ്‌ജോദിനോടു പറഞ്ഞപ്പോഴാണ് അത് ഹാദിയ ആകുമെന്ന് പറയുന്നത്. മിന്നായം പോലെ ഒരു പ്രതീക്ഷ എന്നില്‍ പാഞ്ഞു’.

ക്യാമറയില്‍ പതിയാതെ പോയ ഹാദിയക്കുവേണ്ടി പിന്നീട് അതേ ജനാലയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുകയായിരുന്നു. ക്യാമറ റോള്‍ ചെയ്ത് മാറി നിന്നു. ആരും കാണാതെയായിരുന്നു എല്ലാം. പിന്നീട് ക്യാമറയെടുത്ത് മടങ്ങുമ്പോള്‍ ദൃശ്യങ്ങള്‍ റിവൈന്‍ഡ് ചെയ്തു നോക്കിയപ്പോഴാണ് ഹാദിയ ക്യാമറയില്‍ പതിഞ്ഞതായി കണ്ടതെന്നും രാജേഷ് പറയുന്നു.

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

kerala

അമ്മു സജീവിന്റെ മരണം; പ്രതികളെ കോടതിയിൽ ഹാജരാക്കി

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു

Published

on

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് സഹപാഠികളെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 1 ലാണ് പ്രതികളെ ഹാജരാക്കിയത്.

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ജാമ്യം നൽകിയാൽ അന്വേഷണം തടസ്സപെടുത്താൻ ഒരുപക്ഷെ പ്രതികൾ ഇടപെട്ടേക്കും. കേസിന് ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരിക്കുന്നത്. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും, അമ്മുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

അതേസമയം, പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.  പിതാവിന്റെ മൊഴിയും മുൻപ് കോളജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് തീരുമാനം.

Continue Reading

Trending