Connect with us

india

രാജസ്ഥാനിലെ ബി.ജെ.പി നേതാവ് പ്രഹ്ലാദ്‌ ഗുഞ്ചാൽ കോൺഗ്രസിൽ

മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായിയാണ് പ്രഹ്ലാദ്.

Published

on

രാജസ്ഥാനിലെ പ്രമുഖ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ പ്രഹ്ലാദ് ഗുഞ്ചാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, രാജസ്ഥാനില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് പ്രഹ്ലാദിന്റെ കോണ്‍ഗ്രസ് പ്രവേശം. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായിയാണ് പ്രഹ്ലാദ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ട നോര്‍ത്ത് സീറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രാജസ്ഥാനിലെ ഹദോതിയില്‍ നിന്നുള്ള നേതാവാണ് പ്രഹ്ലാദ്. അദ്ദേഹത്തിന്റെ അണികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എല്ലാവരെയും രാജസ്ഥാന്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. അതേസമയം അദ്ദേഹത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഗുജ്ജര്‍ സമുദായത്തിനിടയില്‍ സ്വീകാര്യതയുള്ള നേതാവ് ഇദ്ദേഹം.

കോട്ട-ബുണ്ടി ലോക്സഭാ സീറ്റിലേക്കാവും അദ്ദേഹത്തെ കോണ്‍ഗ്രസ് പരിഗണിക്കുക. പ്രഹ്ലാദിന്റെ സ്വാധീന മേഖലയാണിത്. നേരത്തെ ഇദ്ദേഹം ടോങ്ക് സവായ് മധോപൂര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റിനായി ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തന്നെ പരിഗണിക്കാത്തത്തില്‍ ബി.ജെ.പി നേതൃത്വവുമായി പ്രഹ്ലാദ് അമര്‍ഷത്തിലായിരുന്നു. പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്.

അതേസമയം ജമ്മു കശ്മീരിലെ മുന്‍ മന്ത്രിയും ദോഗ്ര സ്വാഭിമാന്‍ സംഘടന ചെയര്‍മാനുമായ ചൗധരി ലാല്‍ സിങും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കോണ്‍ഗ്രസുകാരനായ സിങ് 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

india

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ചു; അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍

ഹരിയാനയിലാണ് സംഭവം.

Published

on

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലാണ് സംഭവം. അധ്യാപിക കസേരയില്‍ ഇരുന്നപ്പോള്‍ പടക്ക ബോംബ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു.

സയന്‍സ് അധ്യാപികയാണ് പരിക്കേറ്റത്. മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥികളെ ശകാരിച്ച അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാര്‍ത്ഥികള്‍ യൂട്യൂബില്‍ നോക്കി പടക്കം നിര്‍മിക്കാന്‍ പഠിക്കുകയായിരുന്നു.

എന്നാല്‍ അധ്യാപികയ്ക്ക് പ്രാങ്ക് നല്‍കിയതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അധ്യാപികയ്ക്ക് പൊള്ളലേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു.

സംഭവത്തില്‍ 13 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ക്ലാസ് മുറിയിലെ സ്‌ഫോടനത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അന്വേഷിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുള്‍പ്പെടെ ക്ഷമാപണവുമായി രംഗത്തെത്തിയതോടെ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. നിലവില്‍ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

 

 

Continue Reading

india

ഡല്‍ഹി വായു മലിനീകരണം; സിവിയര്‍ പ്ലസ് വിഭാഗത്തില്‍

ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം സിവിയര്‍ പ്ലസ് വിഭാഗത്തില്‍. പലയിടത്തും 400 മുകളില്‍ വായു ഗുണനിലവാര സൂചിക മലിനീകരണം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ രണ്ടാം തവണയാണ് സിവിയര്‍ പ്ലസ് വിഭാഗത്തിലേക്ക് ഡല്‍ഹിയിലെ വായു ഗുണനിലവാരം എത്തുന്നത്. ബവാന 490, അശോക് വിഹാര്‍ 487, വസീര്‍പൂര്‍ 483 എന്നിങ്ങനെയാണ് വായു ഗുണനിലവാരം.

ഡല്‍ഹിയിലെ വിവിങ സ്ഥലങ്ങളില്‍ നിലവില്‍ ശക്തമായ പുകമഞ്ഞാണ്. നാളെ അതിശക്തമായ പുക മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടകം ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത പുകമഞ്ഞ് രാജ്യ തലസ്ഥാനത്തെ വിമാന സര്‍വീസുകളെ ബാധിച്ചേക്കും.

 

Continue Reading

india

മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് എന്‍പിപി പിന്തുണ പിന്‍വലിച്ചത്.

Published

on

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് എന്‍പിപി പിന്തുണ പിന്‍വലിച്ചത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ് കോണ്‍റാഡ് സംഗ്മ നയിക്കുന്ന എന്‍പിപി പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങും സര്‍ക്കാരും പരാജയപ്പെട്ടെന്ന് കത്തില്‍ പറയുന്നു.

Continue Reading

Trending