Connect with us

kerala

പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ്; മൂന്നിടത്ത് റെഡ് അലര്‍ട്ട്

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്ത് മഴ കനത്തതോടെ പതിനാല് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 3 ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരും. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നിലവിലുള്ളത്. കൂടുതല്‍ ജില്ലകള്‍ ഓറഞ്ച് അലര്‍ട്ട് പരിധിയിലേക്ക് വന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നിലവിലുണ്ട്.

ബുധനാഴ്ച വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഈ തീരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം കാസര്‍കോട്, കണ്ണൂര്‍ തീരങ്ങള്‍ക്ക് നാളെ വരെ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.

തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെയായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. പടിഞ്ഞാറന്‍ തീരമേഖലയില്‍ കാലവര്‍ഷകാറ്റ് ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫമായാണ് മഴ വീണ്ടും കനക്കുന്നത്.

kerala

സംസ്ഥാനത്ത് മഴ കനക്കും; ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ കാലവര്‍ഷം. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും മഴ ഉണ്ടാവും എന്നാണ് മുന്നറിയിപ്പ്. മലപ്രദേശങ്ങളിലോ ഒറ്റപെട്ട ഇടങ്ങളിലോ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കുക. കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത മണിക്കൂറില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക-ഗോവ തീരത്തിനോട് ചേര്‍ന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാവും. കാലവര്‍ഷത്തിനു മുനോടിയായി മഴ നാളെ മുതല്‍ കനക്കും എന്നാണ് അറിയിപ്പ്.
ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളേയും ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി

ഫ്‌ലെക്‌സ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന് മകന്‍ യദു സാന്ത് പ്രതികരിച്ചു

Published

on

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളേയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫ്‌ലെക്‌സ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്താണ് മര്‍ദിച്ചതെന്ന് മകന്‍ യദു സാന്ത് പ്രതികരിച്ചു.

മനസാക്ഷയില്ലാത്ത മര്‍ദനമാണ് കുട്ടികള്‍ക്ക് നേരെയുണ്ടായത് എന്ന് സന്തോഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. ആളാകേണ്ട എന്നുപറഞ്ഞാണ് മര്‍ദിച്ചത്. കളിക്കുമ്പോള്‍ പറ്റിയതാണ് ഇതെന്ന് സന്തോഷ് കീഴറ്റര്‍ പറഞ്ഞു.

കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞുമടങ്ങും വഴിയാണ് യദു സാന്തിനും കൂട്ടുകാര്‍ക്കും നേരെ മര്‍ദനം ഉണ്ടായത്. ‘കൂട്ടുകാരുമായി സംസാരിച്ചിരിക്കുമ്പോള്‍ തമാശയ്ക്ക് കല്ലെറിഞ്ഞുകളിക്കുന്നതിനിടെ ഒരു കല്ല് ഫ്‌ലെക്‌സ് ബോര്‍ഡില്‍ കൊള്ളുകയുണ്ടായി. അതിനടുത്ത് തന്നെ ബിജെപി മന്ദിരമുണ്ടായിരുന്നു. അവിടെനിന്ന് രണ്ട് പേര്‍ വന്ന് എന്തിനാണ് ബോര്‍ഡിലേക്ക് കല്ലെറിഞ്ഞതെന്ന് ചോദിച്ചു. വീണ്ടും രണ്ട് പേര്‍ വന്ന് ഹെല്‍മെറ്റ് കൊണ്ട് മര്‍ദിച്ചു’; യദു പറഞ്ഞു.

ഹെല്‍മറ്റ് കൊണ്ടാണ് മര്‍ദിച്ചത്. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഓര്‍ക്കാന്‍ പോലും തനിക്ക് വയ്യ. കുട്ടികളെ തല്ലിച്ചതച്ച ക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വിഷയം ഗൗരവത്തില്‍ കൈകാര്യം ചെയ്തില്ല എന്നും സന്തോഷ് ആരോപിക്കുന്നുണ്ട്.

Continue Reading

kerala

സ്വര്‍ണവില വീണ്ടും കൂടി; ഏഴു ദിവസത്തിനിടെ 3000 രൂപ വര്‍ധിച്ചു

സ്വര്‍ണവില 72,000 ലേക്ക് കുതിച്ചു

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കയറ്റം. ഇന്ന് 360 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 71,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 1760 രൂപ വര്‍ധിച്ചിരുന്നു. അതേസമയം ഗ്രാമിന ്45 രൂപയായി വര്‍ധിച്ച് 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തില്‍ സ്വര്‍ണവില 68,880ത്തിലേക്ക് കുത്തനെ കുറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് വില 1560 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണവില 70,000ല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഒറ്റയടിക്ക് ഏഴായിരം രൂപയായി ഏഴുദിവസത്തിനകം കുതിച്ചത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ചൈന അമേരിക്ക വ്യാപാരയുദ്ധം ശമനമായതും തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധിനിച്ചേക്കാം. കഴിഞ്ഞ മാസങ്ങളായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.
അതേസമയം സ്വര്‍ണവില ഇടിയാന്‍ കാരണമായത് ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് വന്നപ്പോള്‍ നിക്ഷേപകര്‍ അങ്ങോട്ട് നീങ്ങിയതാണ്.

Continue Reading

Trending