Connect with us

News

മഴയും കാറ്റും കാരണം ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടാന്‍ പ്രയാസപ്പെട്ടു; ഓടിയെത്തി സഹായിച്ച് സഞ്ജു,വീഡിയോ വൈറല്‍

ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Published

on

ന്യൂസിലാന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസനെ പുറത്തിരുത്തിയതില്‍ വലിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിനെ പുറത്തിരുത്തിയത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.

ഇതിനു പിന്നാലെ രണ്ടാം ഏകദിനത്തിനിടയിലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഴയ്ക്കിടെ പിച്ചില്‍ കവര്‍ മൂടാന്‍ എത്തിയ ഗ്രൗണ്ട് സ്റ്റാഫിനെ സഞ്ജു സഹായിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഹാമില്‍ട്ടന്‍ സെടാന്‍ പാര്‍ക്ക് ഗ്രൗണ്ടില്‍ കനത്ത മഴയും കാറ്റും കാരണം ഗ്രൗണ്ട് സ്റ്റാഫ് പിച്ച് മൂടാന്‍ പ്രയാസപ്പെട്ടപ്പോഴാണ് സഞ്ജു ഓടിയെത്തിയത്.

https://twitter.com/rajasthanroyals/status/1596745625038913536

ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് സഞ്ജുവിന് സപ്പോര്‍ട്ടും ആശംസകളും അറിയിച്ച് രംഗത്തെത്തിയത്.

kerala

ഇ.പി ഉള്ളകാര്യം സത്യസന്ധമായി പറഞ്ഞു: പി.കെ ബഷീര്‍ എം.എല്‍.എ

സി.പി.എമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന്‍ ഉള്ള കാര്യം സത്യസന്ധമായി പറയുകയാണ് ചെയ്തതെന്നുമാണ് പി കെ ബഷീര്‍ പ്രതികരിച്ചത്.

Published

on

സി.പി.എം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പി.കെ ബഷീര്‍ എംഎല്‍എ. സി.പി.എമ്മില്‍ എന്നും വിവാദമാണെന്നും ഇ പി ജയരാജന്‍ ഉള്ള കാര്യം സത്യസന്ധമായി പറയുകയാണ് ചെയ്തതെന്നും പി.കെ ബഷീര്‍  കൂട്ടിച്ചേര്‍ത്തു.

‘ഇന്നത്തെ ദിവസം പുസ്തക വിവരം പുറത്തു വന്നതില്‍ എല്ലാവര്‍ക്കും പങ്ക് ഉണ്ടാകും. ഇ.പി അന്‍വര്‍ കോംബോ ഒന്നും ഉണ്ടാവില്ല. അങ്ങനെ ഒരു മണ്ടത്തരം ഇപി ചെയ്യില്ല’, പി കെ ബഷീര്‍ പറഞ്ഞു. അതേസമയം ആറ് ലക്ഷത്തിനു മുകളില്‍ പ്രിയങ്ക ഗാന്ധിക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. മറ്റു പാര്‍ട്ടികളില്‍ ഉള്ളവര്‍ പോലും വോട്ട് ചെയ്യും. പ്രായഭേദമന്യേ പ്രിയങ്കക്ക് എല്ലാവര്‍ക്കും ഇടയില്‍ സ്വീകാര്യതയുണ്ട്. പോളിങ് ശതമാനം കുറയാന്‍ സാധ്യതയില്ല, എല്ലായിടത്തും നല്ല തിരക്കാണെന്നും പികെ ബഷീര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

കര്‍ഷകര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസയച്ച്‌ കോടതി

എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്.

Published

on

രാഷ്ട്രപിതാവിനും കര്‍ഷകര്‍ക്കും എതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്. എംപി-എംഎല്‍എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസില്‍ നവംബര്‍ 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ആഗ്രയിലെ രാജീവ് ഗാന്ധി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാമശങ്കര്‍ ശര്‍മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്‌റെ പരാമര്‍ശങ്ങളിലൂടെ കങ്കണ കര്‍ഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കര്‍ഷകന്റെ മകന്‍ കൂടിയായ രാമശങ്കര്‍ ശര്‍മ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നുവെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കേന്ദ്രത്തില്‍ ശക്തമായ ഭരണമുണ്ടായിരുന്നില്ലെങ്കില്‍ രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.

2021 നവംബര്‍ 17ന് കങ്കണ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1947ല്‍ രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം മഹാത്മാഗാന്ധിയുടെ ഭിക്ഷാ പാത്രത്തില്‍ നിന്നും എടുത്തതാണെന്നായിരുന്നു കങ്കണയുടെ പാരമര്‍ശം.

Continue Reading

kerala

‘നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു’: പ്രിയങ്ക ​ഗാന്ധി

എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Published

on

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കവെ പ്രതികരണവുമായി യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. സ്നേഹവും വാത്സല്യവും തിരികെ നൽകാൻ വയനാട്ടുകാർ അവസരം നൽകുമെന്നാണ് പ്രതീക്ഷയെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സ്നേഹവും വാത്സല്യവും തിരികെ നൽകാനും അവർക്കു വേണ്ടി പ്രവർത്തിക്കാനും പ്രതിനിധിയാകാനും അവസരം നൽകുമെന്നാണ് തന്‍റെ പ്രതീക്ഷ. എല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ആളുകൾ വോട്ട് ചെയ്യുന്നത് നല്ല കാര്യമാണ്. ഭരണഘടന ജനങ്ങൾക്ക് നൽകിയ ഏറ്റവും വലിയ ശക്തി വോട്ട് ആണെന്നും അത് നന്നായി ഉപയോഗിക്കണമെന്നും പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു. കൽപറ്റ സെന്‍റ് ജോസഫ് കോൺവെന്‍റ് സ്കൂളിലെ ബൂത്ത് സന്ദർശിച്ച പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൊണ്ട്​ വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ദേശീയശ്രദ്ധ നേടിയിട്ടുണ്ട്. വയനാട്ടിൽ 14,71,742 വോട്ടര്‍മാരാണുള്ളത്. പ്രിയങ്ക ഗാന്ധി (യു.ഡി.എഫ്​), സത്യൻ ​മൊകേരി (എൽ.ഡി.എഫ്​), നവ്യ ഹരിദാസ്​ (എൻ.ഡി.എ) എന്നിവരുൾപ്പെടെ 16 പേരാണ് വയനാട്ടിൽ ജനവിധി തേടുന്നത്​.

Continue Reading

Trending