Connect with us

kerala

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ

ബംഗളുരു യാത്രക്കാർക്ക് ആശ്വാസമാവും

Published

on

ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവെ അറിയിച്ചു. 16 തേർഡ് എ.സി കോച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിലേക്കാണ്. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ മറ്റ് സ്റ്റോപ്പുകൾ.

വിശദാംശങ്ങൾ ഇങ്ങനെ

ട്രെയിൻ നമ്പർ – 06239: എസ്എംവിടി ബംഗളുരു – കൊച്ചുവേളി. രാത്രി 9 മണിക്ക് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ശേഷം 2.15ന് കൊച്ചുവേളിയിലെത്തും. ഓഗസ്റ്റ് – 20, 22, 25, 27, 29 സെപ്റ്റംബർ – 01, 03, 05, 08, 10, 12, 15, 17 എന്നീ ദിവസങ്ങളിലാണ് പുറപ്പെടുന്നത്.

ട്രെയിൻ നമ്പർ – 06240: കൊച്ചുവേളി – എസ്എംവിടി ബംഗളുരു. വൈകുന്നേരം അഞ്ച് മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30ന് ബംഗളുരുവിലെത്തും. ഓഗസ്റ്റ് – 21, 23, 26, 28, 30, സെപ്റ്റംബർ – 02, 04, 06, 09, 11, 13, 16, 18 എന്നീ ദിവസങ്ങളിലായിരുന്നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്നത്.

kerala

മലപ്പുറം പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം: 7 വള്ളങ്ങള്‍ തകര്‍ന്നു

പുലര്‍ച്ചെ 3 മണിയോടെയായിരുന്നു കടല്‍ കരയിലേക്ക് കയറിയത്.

Published

on

മലപ്പുറം: പൊന്നാനി പാലപ്പെട്ടി അജ്മേര്‍ നഗറില്‍ ഇന്ന് പുലര്‍ച്ചെ അപ്രതീക്ഷിതമായ കടലാക്രമണം. തീരത്ത് കയറ്റിയിട്ടിരുന്ന ഏഴ് ഫൈബര്‍ വള്ളങ്ങള്‍ കടലില്‍ പൊങ്ങി തകര്‍ന്നതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3 മണിയോടെയായിരുന്നു കടല്‍ കരയിലേക്ക് കയറിയത്.

മത്സ്യബന്ധനം പൂര്‍ത്തിയാക്കി തീരത്ത് കയറ്റിയിരുന്ന വള്ളങ്ങളാണ് തിരമാലകളില്‍ പെട്ട് നശിച്ചത്. വള്ളങ്ങളിലുണ്ടായിരുന്ന യമഹ എന്‍ജിനുകളും വലകളും തകര്‍ന്നതായും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. ഒരു വള്ളത്തിന് ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ആകെ നഷ്ടം 15 ലക്ഷം രൂപയിലധികം വരുമെന്ന് വിലയിരുത്തല്‍.

കാണാതായ വള്ളങ്ങള്‍ക്കായി തീരദേശത്ത് വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. കടലാക്രമണത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും തിരമാലകളും ഇതിന് കാരണമാകാമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

kerala

ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച് സഹോദരങ്ങള്‍ ആശുപത്രിയില്‍

ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ ആറും പത്തും വയസ്സുള്ള കുട്ടികളെയാണ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Published

on

പാലക്കാട്: ജ്യൂസാണെന്ന് തെറ്റിധരിച്ചു കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച രണ്ട് സഹോദരങ്ങള്‍ ആശുപത്രിയില്‍. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശികളായ ആറും പത്തും വയസ്സുള്ള കുട്ടികളെയാണ് ഗുരുതരാവസ്ഥയില്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

വായില്‍ സാരമായ പൊള്ളലേറ്റതിനാല്‍ കുട്ടികളെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സ ആവശ്യമായതിനെ തുടര്‍ന്ന് അങ്കമാലിയിലേക്ക് മാറ്റുകയായിരുന്നു.

വീട്ടില്‍ വളര്‍ത്തുന്ന കന്നുകാലികള്‍ക്കായി മൃഗാശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസം വാങ്ങിയ കുളമ്പ് രോഗ മരുന്ന് ഒഴിഞ്ഞ ജ്യൂസ് കുപ്പിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. അതാണ് കുട്ടികള്‍ ജ്യൂസാണെന്ന് കരുതി കുടിച്ചത്.

വായയില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.

 

Continue Reading

Health

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായി

മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.

വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നിക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.

 

Continue Reading

Trending