Connect with us

india

ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ നടത്തിയ റെയ്ഡും ന്യൂസ് ക്ളിക്ക് എഡിറ്റർ പ്രബിർ പുർകായസ്ഥ അടക്കമുള്ള മാധ്യമ പ്രവർത്തകരുടെ അറസ്റ്റും അപലപനീയം: കെയുഡബ്ല്യുജെ

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ അവകാശ നിഷേധവുമാണ് ഈ നടപടി

Published

on

ദേശീയ തലത്തില്‍ തന്നെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകരുടെ ഡല്‍ഹിയിലെ വീടുകളില്‍ ഇന്ന് രാവിലെ നടന്ന അനധികൃത പോലീസ് റെയ്ഡിനെയും ന്യൂസ് ക്‌ളിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കായസ്ഥ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിനെയും
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( കെയുഡബ്ല്യുജെ ) ശക്തമായി അപലപിക്കുന്നതായി അറിയിച്ചു.

ഏത് കേസിനു വേണ്ടിയാണ് റെയ്ഡ് എന്നതു പോലും വെളിപ്പെടുത്താതെ നടത്തിയ റെയ്ഡില്‍ മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വാര്‍ത്തയില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്ന് ഭാരവാഹികള്‍ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവും ജനാധിപത്യ അവകാശ നിഷേധവുമാണ് ഈ നടപടി. ഈ ജനാധിപത്യ വിരുദ്ധ, നിയമവിരുദ്ധ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയവര്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

KUWJ condemns raids at journalists’ residences and arrest of senior journalists including NewsClick Editor Prabir Purkayastha

The Kerala Union of Working Journalists strongly condemns the illegal police raids conducted at the residences of prominent journalists at the national level on Tuesday morning. The arrest of senior journalists including NewsClick Editor Prabir Purkayastha is highly condemnable. During the raids that were held without even revealing the reasons for the same, the police seized mobile phones, laptops and other electronic equipment from the journalists. This can only be viewed as part of an attempt by the authorities to arm-twist and initimidate the journalists into refraining from pursuing news. This amounts to encroachment on the freedom of media and a blatant violation of democratic rights. The Union government should take stringent legal action against those who directed such an anti-democratic and illegal act, Kerala Union of Working Journalists state president M Vineetha and general secretary R Kiran Babu demanded.

india

ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കരുത്: സുപ്രിംകോടതി

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

Published

on

ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതിനെ തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് ജുഡിഷ്യല്‍ ചുമതലകള്‍ നല്‍കരുതെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പതിനഞ്ച് കോടിയോളം രൂപ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് സംഘമാണ് വീട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഈ സമയം യശ്വന്ത് വര്‍മ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഫയര്‍ഫോഴ്സ് സംഘം സംഭവം പൊലീസിനെ അറിയിക്കുകയും, പൊലീസ് ഉദ്യോഗസ്ഥര്‍ ആഭ്യന്തര വകുപ്പിനെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവരം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മടക്കിയയക്കാനുള്ള കൊളീജിയം തീരുമാനവും ചീഫ് ജസ്റ്റിസ് യോഗത്തെ അറിയിച്ചു. ഇതിന് പിന്നാലെ കൊളിജീയം തീരുമാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയും രാഷ്ട്രപതി അംഗീകരിച്ച ശേഷം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുകയുമായിരുന്നു.

 

 

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി

കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു

Published

on

ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലംമാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറപ്പെടുവിച്ചു.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള കൊളീജിയം തീരുമാനത്തിനെതിരെ അലഹാബാദ് ബാര്‍കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു. ഇത്തരം നടപടിക്കെതിരെ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിച്ചിരുന്നു. ഈ പ്രതിഷേധം അവഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടായത്.

 

Continue Reading

india

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്

സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

Published

on

ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം. മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്. എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്. സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

Continue Reading

Trending