Connect with us

kerala

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിതാറാം യെച്ചൂരി

രാജ്യഞ്ഞെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു

Published

on

2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയെ അപലപിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നതെന്നും ആരോപിച്ചു. രാജ്യഞ്ഞെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ എക്‌സൈസ് ചോദ്യം ചെയ്യുന്നു

സംവിധായകരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുന്നു.

Published

on

സംവിധായകരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുന്നു. കച്ചേരിപ്പടിയിലെ എക്‌സൈസ് ഓഫീസിലാണ് സമീര്‍ താഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

സമീറിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍ നിന്നായിരുന്നു സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇതിന് പിന്നാലെ സമീറിനെയും എക്‌സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കുകയായിരുന്നു.

ഹൈബ്രിഡ് കഞ്ചാവുമായാണ് ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരുള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ധരാത്രി എക്സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് പിടികൂടിയത്.

അതേസമയം ഇരുവരും ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

Continue Reading

kerala

എം.എസ്.എഫ് ഹബീബ് എഡ്യു കെയര്‍ ഒന്നാം ഘട്ട സ്‌കോളര്‍ഷിപ്പ് പരീക്ഷ നാളെ

Published

on

കോഴിക്കോട് : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ചന്ദ്രിക ദിനപത്രവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹബീബ് എഡ്യു കെയര്‍ എഡ്യു എക്സല്‍ ഒന്നാം ഘട്ട സ്‌കോളര്‍ഷിപ്പ് പരീക്ഷ ഇന്ന് 14 ജില്ലകളിലെ 68 കേന്ദ്രങ്ങളിലായി നടക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത 9382 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. രാവിലെ 10 മുതല്‍ 12 മണി വരെയാണ് പരീക്ഷാ സമയം.

പദ്ധതി പാര്‍ട്ട്ണര്‍മാരായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടു കൂടിയ പഠന സൗകര്യങ്ങള്‍ ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ രാവിലെ 9.30 ന് പരീക്ഷാ ഹാളില്‍ റിപോര്‍ട്ട് ചെയ്യേണ്ടതാണെന്ന് എം.എസ്.എഫ് ഹബീബ് എഡ്യു കെയര്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അമീന്‍ റാഷിദ് അറിയിച്ചു.

പരീക്ഷ സെന്ററുകളുടെയും കോഡിനേറ്റര്‍ മാരുടെയും വിവരങ്ങള്‍ക്ക് https://habeebeducare.msfkerala.org/notifications/ സന്ദര്‍ശിക്കുക

Continue Reading

kerala

കൊച്ചി കോര്‍പ്പറേഷന്‍ കൈക്കൂലിക്കേസ്; ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു

മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

Published

on

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ എ സ്വപ്നയെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി മേയറിന്റെ നിര്‍ദേശപ്രകാരമാണ് സസ്പെന്‍ഷന്‍.

സ്വന്തം കാറില്‍വെച്ച് കൈക്കൂലിയായി 15,000 രൂപ വാങ്ങുമ്പോഴാണ് സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്. ഇവരുടെ കാറില്‍ നിന്ന് 45,000 രൂപയും കണ്ടെത്തിയിരുന്നു.

മൂന്നു നില അപാര്‍ട്‌മെന്റിലെ 20 ഫ്‌ലാറ്റുകള്‍ക്കു നമ്പറിട്ടു നല്‍കാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്. ജനുവരിയില്‍ അപേക്ഷ നല്‍കിയ പരാതിക്കാരനോട് പല കാരണങ്ങള്‍ പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു. ശേഷവും നമ്പര്‍ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചത്.

അതേസമയം, കൊച്ചി കോര്‍പ്പറേഷനില്‍ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നത് താനാണെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു.

Continue Reading

Trending