Connect with us

india

രാഹുല്‍ ഗാന്ധിക്കെതിരെ ബലം പ്രയോഗിച്ച് യുപി പൊലീസ്; കോണ്‍ഗ്രസ് നേതാക്കളുടെ പദയാത്രയും തടയാന്‍ ശ്രമം

വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. പൊലീസ് റോഡില്‍ തടഞ്ഞതോട രാഹുല്‍ ഗാന്ധി കുതറി നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

Published

on

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വീണ്ടും തടയാന്‍ ശ്രമിച്ച് യുപി പൊലീസ്. ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞതിന് പിന്നാലെ പദയാത്രയാരംഭിച്ച ഇരുവരേയും തടയാനാണ് യുപി സര്‍ക്കാര്‍ ശ്രമം നടത്തിയത്.

വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. പൊലീസ് റോഡില്‍ തടഞ്ഞതോട രാഹുല്‍ ഗാന്ധി കുതറി നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

പെണ്‍കുട്ടിയുടെ വീട്ടിലെത്താനുള്ള നൂറ് കീലോമീറ്റര്‍ നടന്നു താണ്ടുമെന്നാണ് നേരത്തെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. തുടര്‍ന്ന് ഇരുവരും വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കുകയായിരുന്നു. പോലീസ് തന്നെ തള്ളി നിലത്തിട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു

 

 

ഹാത്രാസിലേക്കുള്ള കാല്‍നട മാര്‍ച്ചിനിടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി ആഞ്ഞടിച്ചു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ രാജ്യത്തെ ഓരോ സ്ത്രീയും സംസ്ഥാന സര്‍ക്കാരിനോട് കടത്തു അമര്‍ഷത്തിലാണെന്നും സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ഏറ്റെടുക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വഴിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണം കുറ്റാരോപിതര്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞങ്ങള്‍ ഉനാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വേണ്ടി പോരാടുകയായിരുന്നു, കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം യുപി ഭരണകൂടം ഇരുവര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും സന്ദര്‍ശനം തടയാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമം തുടങ്ങിയതായാണ് വിവരം. ജില്ലാ അതിര്‍ത്തി അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എന്തുവന്നാലും ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ രാഹുലും പ്രിയങ്കയും ശ്രമിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മാതാവിന്റെ രൂപം തകർത്തു, സംഭവം ഡല്‍ഹിയില്‍

സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്.

Published

on

ഡൽഹി മയൂർ വിഹാറിലെ ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം. മാതാവിന്റെ പ്രതിമ തകർത്തു. സെന്റ് മേരീസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ പ്രതിമയാണ് തകർത്തത്. ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.

ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ആക്രമണത്തിൽ രൂപക്കൂടിന്റെ ചില്ലും തകർന്നു. ഉള്ളിലിരുന്ന മാതാവിന്റെ പ്രതിമ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിലെത്തിയ ആളെക്കുറിച്ച് കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാൽ പള്ളിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പരാതി പൊലീസിന് ലഭിച്ചിട്ടില്ല. ഇപ്പോൾ പരാതി നൽകുന്നില്ലെന്നാണ് പള്ളി അധികൃതർ പറയുന്നത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എന്നാൽ ആരാണെന്ന് അറിയില്ലെന്നുമാണ് ചർച്ചിന് സമീപത്തെ കച്ചവടക്കാർ പറയുന്നത്.

ഇവരിൽനിന്നും സമീപവീടുകളിൽ നിന്നും പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്. മലയാളികൾ താമസിക്കുന്ന മയൂർ വികാസിൽ സിറോ മലബാർ സഭയുടെ കീഴിലുള്ളതാണ് ആക്രമണത്തിന് ഇരയായ ചർച്ച്. ഉത്തരേന്ത്യയുടെ വിവിധഭാ​ഗങ്ങളിൽ നിരവധി ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

Continue Reading

india

ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ച സംഭവം: മഹാരാഷ്ട്രയിൽ യുവാക്കൾക്കെതിരെ കേസ്

മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഹോളി ആഘോഷത്തിനിടെ മുസ്‌ലിം പള്ളി ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോളി ദിനത്തിലെ പ്രാദേശിക ആഘോഷത്തിനിടെയാണ് ഒരുകൂട്ടം യുവാക്കൾ പള്ളിക്ക് നേരെ ആക്രമണം നടത്തിയത്. മുംബൈയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള രജാപുർ ഗ്രാമത്തിലാണ് സംഭവം.

ധോപേശ്വർ ക്ഷേത്രത്തിലെ പ്രത്യേക ആചാരത്തിന്റെ ഭാഗമായാണ് ഹോളി ദിനത്തിൽ ഷിംഗ എന്ന ആഘോഷം നടത്തിവരുന്നത്. കൊങ്കണി വിഭാഗങ്ങൾക്കിടയിൽ വ്യാപകമായ ആഘോഷത്തിൽ അമ്പലത്തിലേക്ക് മരക്കൊമ്പുമായി പോകുന്ന ഘോഷയാത്രകളാണ് പ്രധാന പരിപാടി.

അതുനടക്കുന്നതിനിടെയാണ്, ഒരുകൂട്ടം ചെറുപ്പക്കാർ സമീപത്തുള്ള പള്ളിയുടെ ഗേറ്റിലേക്ക് മരക്കൊമ്പ് കൊണ്ട് പലതവണ ഇടിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് ഗേറ്റിൽ ഇടിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൊങ്കൺ മേഖലയിലെ ആചാരത്തിനിടെ ഇത്തരമൊരു സംഭവം ഞെട്ടിച്ചുവെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പള്ളിയുടെ ഗേറ്റ് പൂട്ടിയിരുന്നില്ല. എന്നിട്ടും അവർ പലതവണ മരക്കൊമ്പ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നുവെന്നും പ്രദേശവാസി പറയുന്നു. യുവാക്കൾ മദ്യം കഴിച്ചിരുന്നുവെന്ന് രത്‌നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി പറഞ്ഞു. അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ 135-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പള്ളിക്കെതിരായ ആക്രമണം ആസൂത്രിയതമല്ലന്നാണ് പ്രാഥമിക നിഗമനം. ചിലർ ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു. അത്തരക്കാരെക്കുറിച്ച് അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading

india

എ.ആർ. റഹ്‌മാൻ ആശുപത്രി വിട്ടു; ആരോഗ്യനില വഷളായത് നിർജലീകരണം മൂലമെന്ന് റിപ്പോർട്ട്

സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി. 

Published

on

സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. നെഞ്ച് വേദനയെ തുടർന്നാണ് ഇന്നു രാവിലെ ഏഴു മണിയോടെയാണ് എ.ആർ. റഹ്‌‌മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണമാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നാണ് റിപ്പോർട്ട്. സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി.

ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഗായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റമദാൻ വ്രതമെടുത്തതിന് പിന്നാലെ നിർജലീകരണം സംഭവിച്ചതാണ് റഹ്‌മാൻ്റെ ആരോഗ്യനില വഷളാവാൻ കാരണമെന്ന് ഗായകൻ്റെ വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. “ഇന്നലെ ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന് അസുഖം അനുഭവപ്പെട്ടു.

അതിനാൽ ഇന്നലെ രാത്രി തന്നെ പരിശോധനയ്ക്കായി ആശുപത്രിയിൽ പോയി. എന്നാൽ റംസാൻ വ്രതം അനുഷ്ഠിച്ച ഗായകന് നിർജ്ജലീകരണമുണ്ടായെന്നും ഇതാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നും ഡോക്ടർമാർ അറിയിച്ചു,” എ.ആർ. റഹ്‌മാൻ്റെ വക്താവ് എൻഡിടിവിയോട് പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എ.ആർ. റഹ്‌മാൻ്റെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരുന്നു.  “എ.ആർ. റഹ്‌മാനെ അനാരോഗ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത കേട്ടയുടനെ ഞാൻ ഡോക്ടർമാരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടർമാർ അറിയിച്ചു,” സ്റ്റാലിൻ എക്സിൽ കുറിച്ചു.

Continue Reading

Trending