കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി കുറ്റപ്പെടുത്തി.. ജാതി സെന്‍സസ് നടത്തുന്നതിലൂടെ ദളിതര്‍, ഒബിസി, എസ്സി/എസ്ടി വിഭാഗങ്ങള്‍ എത്ര പേരുണ്ടെന്ന് അറിയാനാകും. എന്നാല്‍ സര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്തുമെന്ന് താന്‍ വാഗ്ദാനം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.കേന്ദ്രസര്‍ക്കാരില്‍ ഒബിസി വിഭാഗത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ അദ്ദേഹം ചൂണ്ടിക്കാട്ടി. ഛത്തിസ്ഗഢില്‍ മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ് ന്യായ് യോജന ഉദ്ഘാടനം ചെയ്യവെയാണ് രാഹുല്‍ ഗാന്ധിയുടെ വിമർശനം.
കേന്ദ്രസര്‍ക്കാര്‍ ജാതി സെന്‍സസില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് രാഹുൽ ഗാന്ധി
Tags: rahulgndhi