Connect with us

Video Stories

എ.ബി.പി ന്യൂസ്-ബി.എസ്.ഡി.എസ് സര്‍വെ; ഉദിച്ചുയര്‍ന്ന് രാഹുല്‍ പ്രഭാവം മങ്ങി മോദി

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വര്‍ദ്ധിക്കുന്നതായി എബിപി ന്യൂസ്-ബിഎസ്ഡിഎസ് സര്‍വെ. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാരിനെ കുറിച്ച് അതൃപതി പതിന്മടങ്ങ് വര്‍ദ്ധിച്ചതായും സര്‍വെ പറയുന്നു. 2017 മെയില്‍ 27 ശതമാനമായിരുന്നു അസംതൃപ്തി. 2018 ജനുവരിയില്‍ 40 ആയും ഇപ്പോള്‍ 47 ആയും ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ അസംതൃപ്തരുടെ എണ്ണത്തിലെ വര്‍ദ്ധനവ് 20 ശതമാണ്. കൂടാതെ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറയുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.

മോദി പ്രഭാവം കുറയുന്നതായാണ് മറ്റൊരു വിലയിരുത്തല്‍. മോദിയുടെ ജനപ്രീതിയിലും ഇടിവുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജനസമ്മദനാണെന്നും സര്‍വെ അഭിപ്രായപ്പെടുന്നു. ജനുവരിയില്‍ മോദിയും രാഹുലും തമ്മില്‍ ജനപ്രീതിയില്‍ 17 ശതമാനത്തിന്റെ അന്തരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത് 10 ശതമാനമായി കുറഞ്ഞു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് 34 ശതമാനം പേര്‍ മാത്രമാണ് മോദിയെ ചൂണ്ടിക്കാട്ടുന്നത്. 24 ശതമാനം പേര്‍ രാഹുലിനെയാണ് പരിഗണിക്കുന്നത്.

എന്നാല്‍, 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദി തരംഗം തുടരുമെന്നും സര്‍വെ പറയുന്നു. യുപിഎ മുന്നേറ്റം സൃഷ്ടിക്കുന്നതിനൊപ്പം ബിജെപി സഖ്യത്തിന് സീറ്റുകള്‍ കുറയുമെന്നും സര്‍വെ പറയുന്നു.

എന്‍ഡിഎ സര്‍ക്കാരിന്റെ നാല് വര്‍ഷം വിലയിരുത്തുന്നതാണ് സര്‍വെ. ഓരോ മാസവും പ്രതിച്ഛായ കുറയുന്നതായാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടത്തിയാല്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം ലഭിക്കും. 274 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിക്കു. യുപിഎക്ക് 164ഉം മറ്റുള്ളവര്‍ക്ക് 105ഉം സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു. എന്നാല്‍, 2019ല്‍ മോദി സര്‍ക്കാരിന് ഇനി ഭരിക്കാന്‍ അവസരം ലഭിക്കില്ലെന്ന് പറയുന്നവരുമുണ്ട്. സര്‍വെയില്‍ പങ്കെടുത്ത 47 ശതമാനം പേരും മോദി ഇനി അധികാരത്തിലെത്തില്ലെന്നു അഭിപ്രായപ്പെടുന്നു.

തൊഴിലില്ലാഴ്മയെയും വിലവര്‍ദ്ധനവിനെയും വോട്ടര്‍മാര്‍ നിശിതമായി എതിര്‍ത്തിട്ടുണ്ട്. ഭൂരിപക്ഷം ഹിന്ദു സമുദായക്കാരിലും സര്‍ക്കാര്‍ വിരുദ്ധ മനോഭാവമാണെന്നും സര്‍വെയില്‍ പറയുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളാണ് പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചത്. നോട്ട് നിരോധനം, തൊഴിലില്ലായ്മ, ജിഎസ്ടി, ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടങ്ങിയവയാണ് സര്‍ക്കാരിന് വെല്ലുവിളിയായത്. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്നും സര്‍വെ വ്യക്തമാക്കുന്നു.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ട് ലഭിക്കും. രാജസ്ഥാനിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 44 ശതമാനം വോട്ടുകള്‍. ബിജെപിക്ക് 39ഉം. മധ്യപ്രദേശില്‍ ഭരണവിരുദ്ധ വികാരത്തില്‍ ശിവരാജ് സിങ് ചൗഹാനു പിടിച്ചു നില്‍ക്കാനാവില്ലെന്ന് സര്‍വെ പറയുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഗുണകരമാണ്. സംസ്ഥാന ഘടകത്തിന്റെ ചുമതല മുതിര്‍ന്ന നേതാവ് കമല്‍നാഥിനും പ്രചാരണ ചുമതല ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് കൈമാറുകയും ചെയ്തതോടെ കോണ്‍ഗ്രസ് ശക്തമായ അടിത്തറയിലാണെന്നും സര്‍വെ വ്യക്തമാക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉന്നത വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന കേന്ദ്രം

ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം.

Published

on

വി.സി നിയമനമടക്കമുള്ള കാര്യത്തില്‍ യു.ജി.സി പുറപ്പെടുവിച്ച പുതിയ കരട് മാര്‍ഗനിര്‍ദേശം അക്കാദമിക ഫെഡറലിസത്തിന്റെ നട്ടെല്ലൊടിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ജനുവരി ആറിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യൂനിവേഴ്സിറ്റി ഗ്രാന്റ് സ് കമീഷന്‍ (യു.ജി.സി) കോളജുകളിലെയും സര്‍വകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക-വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ എന്നിവയുള്‍പ്പെടെ പുതുക്കിയ ചട്ടങ്ങളുടെ കരട് പുറത്തിറക്കിയത്. ഫെബ്രുവരി അഞ്ചു വരെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പല നിയമ നിര്‍മാണങ്ങളിലും പദ്ധതി രൂപവത്കരണത്തിലും ഏകപക്ഷിയമായി തീരുമാനങ്ങളെടുത്ത് ചര്‍ച്ച ചെയ്‌തെന്നു വരുത്തി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. ചര്‍ച്ചക്ക് സമയം അനുവദിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നു പറയാനുള്ള കാട്ടിക്കൂട്ടലായേ ഇതിനെ കാണാനാവു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വി.സി നിയമനം സമ്പൂര്‍ണമായും മോദി സര്‍ക്കാരിന്റെ കൈപ്പിടിയിലാക്കുന്നതിനുള്ള പദ്ധതിയാണിത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അധ്യാപക നിയമനങ്ങള്‍ക്കുള്ള യോഗ്യത, വി.സി നിയമനത്തിനുള്ള യോഗ്യത, അക്കാദമിക മേഖലക്കു പുറത്ത് വ്യവസായം, സര്‍ക്കാര്‍ ഭരണം എന്നീ മേഖലയിലുള്ളവര്‍ക്കു മത്സരിക്കാനുള്ള അനുമതി, തിരഞ്ഞെടുപ്പ് രീതിയും അതിനുള്ള പാനലിന്റെ ഘടനയും തുടങ്ങിയ വ്യവസ്ഥകളാണ് ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് കേന്ദ്രത്തിന്റെ ഫാസിസ സമീപനത്തിന് വളമിടുന്നത്. നിര്‍ദിഷ്ട ചട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നാമനിര്‍ദേശം ചെയ്യേണ്ടത് ഗവര്‍ണര്‍/ ചാന്‍സലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സര്‍വക ലാശാലയുടെ ഉന്നത സമിതിയായ സെനറ്റ്/സിന്‍ഡിക്കേറ്റി ന്റെ പ്രതിനിധി എന്നിവരടങ്ങിയ പാനലാണ്.

ഇതില്‍ കേന്ദ്രം തന്നെ നിയമിച്ച ഗവര്‍ണര്‍, യു.ജി.സി ചെയര്‍മാന്‍ എന്നിവരുടെ നോമിനികള്‍ കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തി കളാകുമെന്നുറപ്പാണ്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമനുസരിച്ച് കേന്ദ്രത്തിന്റെ ആഗ്രഹം നടക്കുമെന്നര്‍ത്ഥം. ഇതുവഴി ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി സര്‍ക്കാറിന്‍് ആജ്ഞാനുവര്‍ത്തികളായ വി.സിമാരാവും ഉണ്ടാവുക. അക്കാദമിക യോഗ്യതയോ അധ്യാപന പരിചയമോ അല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. 2010 മുതലുള്ള യു.ജി.സി റെഗുലേ ഷന്‍ പ്രകാരം പത്തു വര്‍ഷം കുറയാതെ പ്രൊഫസര്‍ഷിപ്പുള്ള, പ്രശസ്തരായ അക്കാദമിക് പണ്ഡിതര്‍ക്കാണ് വി.സിയാകാന്‍ യോഗ്യത. സെലക്ഷന്‍ കം സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നതും സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ അംഗീകരിക്കുന്നതും പാനലില്‍നിന്നും വി.സിയെ നിയമിക്കുന്നതും ചാന്‍സലറായ ഗവര്‍ണറാകും. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമവും ചട്ടവും പ്രകാരമാണ് വി.സി നിയമനം നടത്തേണ്ടതെന്ന 2013 ലെ യു.ജി.സി റെഗുലേഷനും ഇതോടെ ചരിത്രമാകും.

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മിക്കാന്‍ ഭരണഘടനാദത്തമായ അവകാശമുണ്ട്. സംസ്ഥാന നിയമവും യു.ജി.സി ചട്ടവും തമ്മില്‍ പൊരുത്തക്കേട് വന്നാല്‍ സംസ്ഥാന നിയമമാണ് നിലനില്‍ക്കുക. പാര്‍ലമെന്റ് നിയമം നിര്‍മിച്ചാല്‍ മാത്രമേ സംസ്ഥാന നിയമത്തെ മറികടക്കാന്‍ കഴിയൂ. സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വരുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ്. സംസ്ഥാന സര്‍ക്കാറുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഏതാണ്ട് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിലാവും. വൈസ് ചാന്‍സലര്‍ നിയമനം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ അജണ്ടയായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണ നടപടികള്‍ സുഗമമായി നടപ്പാക്കുന്നതിന് സര്‍വകലാശാലകളെ കൈപ്പിടിയിലാക്കണം. അതിനുള്ള കു റക്കുവഴികളാണ് കേന്ദ്രം തേടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിഷ്പ്രഭമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. യു.ജി.സി കരടിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്. പശ്ചിമ ബംഗാള്‍ വി.സി നിയമനത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം കൃത്യമായി നിര്‍വചിച്ച സുപ്രിംകോടതി വിധി നിലവിലുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ കഴിയുമോ എന്ന പ്രതിക്ഷയാണ് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമായുള്ളത്.

Continue Reading

Video Stories

ക്രൂരത കുരുന്നുകളോടും; അങ്കണവാടിയിലെ പാലും മുട്ടയും നിര്‍ത്തലാക്കി സര്‍ക്കാര്‍

ആഴ്ചയിൽ രണ്ട് ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ് എന്നിവയാണ് അങ്കണവാടികളിൽ കൊടുത്തിരുന്നത്.

Published

on

ഫണ്ടില്ലെന്ന കാരണം പറഞ്ഞ് അങ്കണവാടി കുട്ടികൾക്ക് നൽകിവരുന്ന പാലും മുട്ടയും സർക്കാർ നിർത്തലാക്കി. ആഴ്ചയിൽ രണ്ട് ദിവസം മുട്ട, ഒരു ദിവസം പാൽ, ദിവസം രണ്ട് കറികൾ കൂട്ടി ചോറ് എന്നിവയാണ് അങ്കണവാടികളിൽ കൊടുത്തിരുന്നത്.

കഴിഞ്ഞ മാർച്ച് വരെ ഉച്ചഭക്ഷണം നൽകിയതിന്റെ തുക ലഭിച്ചത് വളരെ വൈകിയാണ്. ഓരോ മാസവും അങ്കണവാടി ജീവനക്കാർ സാധനങ്ങൾക്ക് പണം നൽകാനാവാതെ പ്രയാസപ്പെടുകയായിരുന്നു. ഇപ്പോൾ പദ്ധതി പൂർണമായും നിർത്തലാക്കിയത് അംഗണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.

Continue Reading

india

ടിബറ്റിലുണ്ടായ ഭൂചലനം മരണസംഖ്യ 120 കടന്നു

7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്

Published

on

ലാസ: ടിബറ്റിലുണ്ടായ ഭൂചലനത്തില്‍ 126 പേര്‍ മരിച്ചതായും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ. 7.1 രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനത്തിന്റെ ഉത്ഭവ കേന്ദ്രം നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ്.

ടിബറ്റിലെ തീര്‍ഥാടന കേന്ദ്രമായ ഷിഗാറ്റ്സെ നഗരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിലും നേപ്പാളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. 2023 ഡിസംബറിലുണ്ടായ ഭൂചലനത്തിന് ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനും സര്‍വസന്നാഹങ്ങളും സജ്ജമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് ടിബറ്റില്‍ ആറ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തെ നിരവധി സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായി.

Continue Reading

Trending