Connect with us

News

ജയമൊരുക്കിയ വയനാട്ടുകാര്‍ക്ക് നന്ദി; രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ അവസാനിച്ചു

Published

on


വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തന്നെ ജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ മൂന്നു ദിവസത്തെ പരിപാടികള്‍ അവസാനിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ മുക്കത്തായിരുന്നു അവസാന റോഡ്‌ഷോ പരിപാടി. നൂറുകണക്കിന് ആളുകളാണ് മുക്കത്തെ റോഡ്‌ഷോയില്‍ പങ്കെടുത്തത്.

ഇന്നു രാവിലെ ഈങ്ങാപ്പുഴയിലായിരുന്നു ആദ്യത്തെ റോഡ്‌ഷോ. നരേന്ദ്ര മോദിയുടെ വിഭജന രാഷ്ട്രീയത്തിന് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച ഒരു രാജ്യവും പുരോഗതിയിലെത്തിയിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി വയനാട്ടിലും മലപ്പുറത്തും കോഴിക്കോടും നിരവധി റോഡ്‌ഷോകളില്‍ പങ്കെടുത്താണ് രാഹുല്‍ മടങ്ങുന്നത്.

”കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍, പക്ഷേ വയനാട്ടിലെ ഏത് പൗരന്‍മാര്‍ക്കും ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കും എന്റെ ഓഫീസിന്റെ വാതില്‍ തുറന്നു കിടക്കു”മെന്ന് ഇന്നലെ വയനാട്ടില്‍ നടന്ന റോഡ് ഷോയില്‍ രാഹുല്‍ പറഞ്ഞിരുന്നു.

അതേസമയം വയനാടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. രാത്രിയാത്രാ നിരോധനം, വയനാടിലേക്ക് റെയില്‍വെ, ആദിവാസി-കര്‍ഷക പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരീക്ഷക്കെത്തിയ പി.എസ്.എസി ഉദ്യോഗാര്‍ഥിയുടെ ഹാള്‍ടിക്കറ്റ് റാഞ്ചി പരുന്ത്; നിമിഷങ്ങള്‍ക്ക് ശേഷം തിരികെ നല്‍കി

എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പരുന്ത് ഹാള്‍ ടിക്കറ്റ് തിരികെ കൊണ്ടു വച്ചു

Published

on

കാസര്‍കോട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പി.എസ്.എസി പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥിയില്‍ നിന്ന് ഹാള്‍ടിക്കറ്റ് കൊത്തിയെടുത്ത് ഒരു പരുന്ത് ജനാലയിലൂടെ പുറത്തേക്ക് പറന്നു. പരീക്ഷ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പരുന്തിന്റെ പ്രവര്‍ത്തിയില്‍ ഉദ്യോഗാര്‍ഥികളാകെ അമ്പരന്നിരുന്നു.

എന്നാല്‍ തട്ടിയെടുത്ത ഹാള്‍ ടിക്കറ്റുമായി പരുന്ത് ജനലിലാണ് നിലയുറപ്പിച്ചത്. ഹാള്‍ടിക്കറ്റില്ലാതെ പി.എസ്.എസി പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി പരുന്ത് ഹാള്‍ ടിക്കറ്റ് തിരികെ കൊണ്ടു വച്ചു. ഉദ്യോഗാര്‍ഥി പരീക്ഷ എഴുതി മടങ്ങുകയും ചെയ്തു. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

Continue Reading

kerala

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

സമീപവാസിയായ അന്‍സാറാണ് കുത്തിയത്

Published

on

കൊല്ലം കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി ഷാഫി മുരുകാലയത്തിനാണ് കുത്തേറ്റത്. സമീപവാസിയായ അന്‍സാറാണ് കുത്തിയത്. ഷാഫിയെ കുത്തിയ ശേഷം അന്‍സാര്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണ അറസ്റ്റില്‍; ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്.

Published

on

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ അറസ്റ്റില്‍. ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. അമേരിക്കയില്‍ നിന്ന് ഇന്നാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. തിഹാര്‍ ജയിലിലേക്കാണ് റാണയെ മാറ്റുക.

തിഹാര്‍ ജയിലിലും എന്‍ഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡല്‍ഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ തഹാവൂര്‍ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തില്‍ പരുക്കേറ്റ സുബേദാര്‍ മേജര്‍ പിവി മനേഷ് പറഞ്ഞു. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂര്‍ റാണയെ കൊണ്ടുവന്നതിലൂടെ നല്‍കുന്നതെന്നും പിവി മനേഷ് പറഞ്ഞു.

Continue Reading

Trending