Connect with us

india

രാഹൂല്‍ ഗാന്ധിയെ പോലൊരു ജനകീയ നേതാവിനെ അയോഗ്യനാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നും മുസ് ലിംലീഗ്

നീതിന്യായ വ്യവസ്ഥയിലോ രാഷ്ട്രീയത്തിലോ ഇങ്ങനെയൊരു വേഗത ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്നാല്‍ ഈ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കി പ്രതിപക്ഷം ഐക്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു

Published

on

മലപ്പുറം: രാഹൂല്‍ ഗാന്ധിയെ പോലൊരു ജനകീയ നേതാവിനെ അയോഗ്യനാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷത്തിന്റെ വായടിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നും മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും ഐക്യത്തിനും വേണ്ടി നിലകൊണ്ട പാരമ്പര്യത്തിന്റെ തുടര്‍കണ്ണിയാണ് രാഹുല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തെ ബി.ജെ.പി ഭയപ്പെടുന്നുണ്ടെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്. വീണ്ടും അധികാരത്തിലേറാന്‍ പ്രയാസമുണ്ടെന്ന ഭയപ്പാടില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷ ബഹുമാനമെന്നത് ഇന്ത്യന്‍ രാഷ്ട്രീയം പുലര്‍ത്തിപ്പോന്നിരുന്ന മൂല്യമായിരുന്നു. അതിനെ ഇല്ലാതാക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് നിയമപരമായും ജനാധിപത്യപരമായും പോരാടുന്നുണ്ട്. രാഹൂലിനെതിരായ നീക്കം പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് ഗതിവേഗം പകരുമെന്നും രാഹൂല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന ജനാധിപത്യ പോരാട്ടത്തിന് മുസ്്ലിംലീഗ് കരുത്ത് പകരുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കുഞ്ഞാലിക്കുട്ടി 

രാഹൂലിനെതിരായ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് ബോധ്യപ്പെടുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപ്പീലിന് സമയമുണ്ടായിട്ടും നാല് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച ജനപ്രതിനിധിയെ അയോഗ്യനാക്കിയ നടപടി ഗൂഢാലോചനയാണ്. രാഹൂലിനെ ഭരണകൂടം ഭയക്കുന്നുവെന്ന് വേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ പരമാവധി ശിക്ഷ നല്‍കുന്നു, പിറ്റേദിവസം നടപടിയെടുക്കുന്നു. നീതിന്യായ വ്യവസ്ഥയിലോ രാഷ്ട്രീയത്തിലോ ഇങ്ങനെയൊരു വേഗത ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്നാല്‍ ഈ നടപടിയിലൂടെ ജനാധിപത്യം അപകടത്തിലാണെന്ന് മനസ്സിലാക്കി പ്രതിപക്ഷം ഐക്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. മേല്‍ക്കോടതിയില്‍ നിന്നും അനുകൂല നടപടിയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ കേരളവും യു.ഡി.എഫ് എല്‍.ഡി.എഫ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വഖഫ് ഭേദഗതി നിയമം; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം

പ്രവര്‍ത്തകര്‍ പൊലീസിന്റെ വാന്‍ തകര്‍ത്തു. നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു.

Published

on

മുര്‍ഷിദാബാദിന് പിന്നാലെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനയിലും വഖ്ഫ് നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. പ്രവര്‍ത്തകര്‍ പൊലീസിന്റെ വാന്‍ തകര്‍ത്തു. നിരവധി ബൈക്കുകള്‍ക്ക് തീയിടുകയും ചെയ്തു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്.

ഭംഗര്‍ എംഎല്‍എയുമായ നൗഷാദ് സിദ്ദിഖിന്റെ നേത്യത്വത്തില്‍ വഖഫ് ഭേദഗതി നിയമ വിരുദ്ധ റാലിയില്‍ പങ്കെടുക്കാന്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് അനുയായികളെ ബസന്തി ഹൈവേയിലെ ഭോജേര്‍ഹട്ടിന് സമീപം പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി, ഇത് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു.

Continue Reading

india

ക്ലാസ്മുറിയുടെ ചുവരുകളില്‍ ചാണകം തേച്ച് കോളജ് പ്രിന്‍സിപ്പല്‍; ചൂട് കുറയ്ക്കാനാണ് നടപടിയെന്ന് വാദം

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം

Published

on

ചൂട് കുറയ്ക്കാനെന്ന് ചൂണ്ടിക്കാട്ടി ക്ലാസ്മുറിയുടെ ചുവരുകളില്‍ ചാണകം തേച്ച് കോളജ് പ്രിന്‍സിപ്പല്‍. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം. ചൂട് കുറയ്ക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. കോളജ് അധ്യാപകരുടെ ഗ്രൂപ്പില്‍ പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.

താപനില കുറയ്ക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി. വേനലില്‍ വളരെയധികം ചൂട് അനുഭവപ്പെടുന്ന കോളജിലെ ബ്ലോക്ക് സിയിലെ ചുരുകളിലാണ് ചാണകം തേച്ചത്. അതേസമയം, പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി. കോളജിലെ ശുചിമുറിയും ജനലുകളും വാതിലുകളും തകര്‍ന്ന നിലയില്‍ ആണെന്നും ഇത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി; സുഹൃത്തിന് മര്‍ദനം

വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു

Published

on

ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവതിയുടെ ഹിജാബ് ബലമായി വലിച്ചൂരി ഒപ്പമുണ്ടായിരുന്ന ഹിന്ദു യുവാവിനെ മര്‍ദിച്ചു. അതിക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍വ്യാപകമായി പ്രചരിച്ചിരുന്നു. മുസഫര്‍നഗറിലെ ഖലാപറില്‍ വെച്ചാണ് ഫര്‍ഹീന്‍ എന്ന 20കാരിയും സചിന്‍ എന്ന യുവാവും അതിക്രമത്തിന് ഇരയായത്. ജോലിയുടെ ഭാഗമായി ഒരു ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഇരുവര്‍ക്കും മര്‍ദനമേറ്റത്.

ഏപ്രില്‍ 12ന് വൈകീട്ടാണ് സംഭവം. ബൈക്കില്‍ സുഹൃത്തിനൊപ്പം പോകുന്നതിനിടെ എട്ട് പേരടങ്ങിയ ഒരു സംഘം അവരെ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ ബലമായി യുവതിയുടെ ഹിജാബ് വലിച്ചൂരി. പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ സുഹൃത്തായ യുവാവിനെ മര്‍ദിക്കുകയായിരുന്നു. വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ യു.പി പൊലീസ് ആറു പ്രതികളെ അറസ്റ്റ് ചെയ്തു.

ഉത്കര്‍ഷ് സ്മാള്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഖാലാപര്‍ നിവാസിയായ ഫര്‍ഹീന്‍. മാതാവിന്റെ അറിവോടെയാണ് ഫര്‍ഹീന്‍ സുഹൃത്തിനൊപ്പം വായ്പ ഗഡു പിരിക്കാന്‍ പോയത്. പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ഫര്‍ഹീനെയും സച്ചിനെയും മോചിപ്പിച്ചത്. ഫര്‍ഹീന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിഡിയോയില്‍നിന്ന് കൂടുതല്‍ ആളുകളെ തിരിച്ചറിഞ്ഞാല്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും മുസഫര്‍നഗര്‍ സിറ്റി സര്‍ക്കിള്‍ ഓഫിസര്‍ രാജു കുമാര്‍ പറഞ്ഞു.

‘ഒരു കാരണവും ഇല്ലാതെ ഒരു സംഘം എന്നെയും സുഹൃത്തിനെയും ശാരീരികമായി ആക്രമിച്ചു. പ്രതികളിലൊരാള്‍ എന്റെ ബുര്‍ഖയും വസ്ത്രങ്ങളും വലിച്ചുകീറി. ആക്രമണത്തിന്റെ വിഡിയോ പകര്‍ത്തുകയും സംഭവം വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു’ -ഫര്‍ഹീന്‍ പറഞ്ഞു. ഈസമയം ഇതുവഴി കടന്നുപോയ ഒരാള്‍ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുന്നത്.

Continue Reading

Trending