Connect with us

kerala

മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും

Published

on

വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ചേര്‍ന്ന് സ്വീകരിക്കും.

ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

വയനാട് ജില്ലാ കളക്ടറുമായി ചൊവ്വാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തും. നാളെ കളക്റ്ററും ജനപ്രതിനിധികളുമായുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. മലപ്പുറം വണ്ടൂരിലെ ഗാന്ധി ഭവന്‍ സ്‌നേഹാരാമം വൃദ്ധസദനത്തിലെ അന്തേവാസികളുമായി ഉച്ചഭക്ഷണം കഴിക്കും. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ബുധനാഴ്ച ഡല്‍ഹിയിലേക്ക് തിരിച്ചു പോകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്ക്

ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്

Published

on

വയനാട് താമരശ്ശേരി ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.

ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ രണ്ടാം വളവില്‍നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Continue Reading

kerala

കെഎഫ്‌സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിന് പിന്നില്‍; വിഡി സതീശന്‍

സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസില്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: കെഎഫ്‌സിയിലെ പാര്‍ട്ടി ബന്ധുക്കളുടെ കമ്മീഷന്‍ ഇടപാടാണ് ആര്‍സിഎഫ്എല്‍ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റെ അറിവോടെയാണ് ഇത് നടന്നത്. കരുതല്‍ ധനം സൂക്ഷിക്കണം എന്ന വ്യവസ്ഥ ലംഘിച്ചാണ് നിക്ഷേപം നടത്തിയത്. സെബിയുടെ ഗ്യാരന്റി ഇല്ലെന്ന് നിക്ഷേപം സ്വീകരിച്ച കമ്പനിയുടെ പ്രോസ്‌പെക്ടസില്‍ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറല്‍ ബാങ്കില്‍ സൂക്ഷിച്ചിരുന്ന കരുതല്‍ ധനമാണ് അനില്‍ അംബാനിയുടെ മുങ്ങി കൊണ്ടിരുന്ന സ്ഥാപനത്തില്‍ കെഎഫ്‌സി നിക്ഷേപിച്ചതെന്ന് വിഡി സതീശന്‍. വെറും 0.21 ശതമാനം പലിശ വ്യത്യാസത്തിലാണ് നിക്ഷേപം നടത്തിയത്. കാലാവധി തീരുന്നതിന് മുന്‍പ് ഫെഡറല്‍ ബാങ്ക് നിക്ഷേപം പിന്‍വലിച്ചത് കൊണ്ട് 20 ലക്ഷം അവിടെയും നഷ്ടമായി. ഇതിനൊക്കെ ഇപ്പോഴത്തെ ധനമന്ത്രിയും മുന്‍ ധനമന്ത്രിയും മറുപടി പറയണം. സര്‍ക്കാര്‍ സ്ഥാപനം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണിത്. സര്‍ക്കാരിന് 102 കോടി രൂപയാണ് നഷ്ടമായത്. ഇതേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തണം. അല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും രാഷ്ട്രീയമായി പ്രതിഷേധിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

ആലുവയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി വയോധിക ജീവനൊടുക്കി

ശാന്ത മണിയമ്മയാണ് (71) മരിച്ചത്

Published

on

ആലുവയില്‍ വയോധിക ഫ്‌ളാറ്റില്‍നിന്ന് ചാടി ജീവനൊടുക്കി. ശാന്ത മണിയമ്മയാണ് (71) മരിച്ചത്. ആലുവ ബാങ്ക് കവലയിലെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വയോധിക ചാടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇവരുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Continue Reading

Trending