Connect with us

india

‘നിങ്ങള്‍ക്ക് എന്നെ വെടിവെച്ച് കൊല്ലാം, പക്ഷേ തൊടാന്‍ കഴിയില്ല’: രാഹുല്‍ ഗാന്ധി

മൂന്നു നാല് മുതലാളിമാരാണ് ഇന്ത്യയുടെ ഉടമസ്ഥര്‍. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് ഇന്ത്യ ഭരിക്കുന്നത്. താന്‍ നൂറുശതമാനവും സമരത്തെ പിന്തുണയ്ക്കുന്നു. ഓരോ ഇന്ത്യക്കാരനും കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Published

on

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതാണ്. കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഒരേയൊരു പരിഹാര മാര്‍ഗം നിയമങ്ങള്‍ പിന്‍വലിക്കലാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെ ദുരവസ്ഥ വിവരിക്കുന്ന ബുക്ക്‌ലെറ്റും അദ്ദേഹം പുറത്തിറക്കി.

മൂന്നു നാല് മുതലാളിമാരാണ് ഇന്ത്യയുടെ ഉടമസ്ഥര്‍. പ്രധാനമന്ത്രിയോട് അടുപ്പമുള്ളവരാണ് ഇന്ത്യ ഭരിക്കുന്നത്. താന്‍ നൂറുശതമാനവും സമരത്തെ പിന്തുണയ്ക്കുന്നു. ഓരോ ഇന്ത്യക്കാരനും കര്‍ഷക പ്രക്ഷോഭത്തെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മോദിയേയോ മറ്റാരെയോ ഭയപ്പെടുന്നില്ല. ഞാന്‍ ശുദ്ധനായ വ്യക്തിയാണ്. അവര്‍ക്കെന്നെ തൊടാന്‍ സാധിക്കില്ല. അവര്‍ക്കെന്നെ വെടിവെയ്ക്കാം പക്ഷേ തൊടാന്‍ സാധിക്കില്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്, ഞാന്‍ രാജ്യത്തെ സംരക്ഷിക്കുകയാണ്, അത് തുടരുകയും ചെയ്യും’ രാഹുല്‍ പറഞ്ഞു.

ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എങ്ങനെയാണ് അര്‍ണബ് ഗോസ്വാമിക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. വിവരങ്ങള്‍ അര്‍ണബിന് ചോര്‍ത്തി നല്‍കിയവര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അര്‍ണബിന് അറിയാമെങ്കില്‍ പാകിസ്ഥാനും ഈ വിവരങ്ങള്‍ കിട്ടിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റങ്ങളെ കുറിച്ചും രാഹുല്‍ പരാമര്‍ശം നടത്തി.

‘സൈനിക,സാമ്പത്തിക,നയതന്ത്രപരമായി ഇന്ത്യ മറുപടി നല്‍കിയില്ലെങ്കില്‍ ചൈന മിണ്ടാതിരിക്കില്ല. ഒരുദിവസം അത് സംഭവിക്കും, നമുക്ക് നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരും’ അദ്ദേഹം പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊല്ലപ്പെട്ട നിലയില്‍; ഭാര്യ അറസ്റ്റില്‍

താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്

Published

on

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊലപ്പെട്ട നിലയില്‍. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. കൊലപാതക ശേഷം വിവരം ഭാര്യ പല്ലവി സുഹൃത്തിനെ അറിയിച്ചിരുന്നു. താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയും ശേഷം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പല്ലവിയെയും മകളെയും വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.

പരസ്പരം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇരുവരും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. നിലവില്‍ മകള്‍ കൊലപാതകത്തില്‍ പങ്കാളിയായിട്ടില്ലെന്നാണ് പറയുന്നതെങ്കിലും വീട്ടില്‍ നിന്ന് രക്തക്കറ പുരണ്ട രണ്ട് കത്തികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓംപ്രകാശിനെ ചില്ല് കുപ്പികൊണ്ട് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഓം പ്രകാശിന്റെ വയറിലും കഴുത്തിലും കുത്തേറ്റ മുറിവുകള്‍ കണ്ടെത്തി.

ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

Continue Reading

india

അഹമ്മദാബാദില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം നടത്തി സംഘ്പരിവാര്‍

Published

on

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റം​ഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.

Continue Reading

india

കര്‍ണാടക മുന്‍ ഡിജിപി വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയില്‍

ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Published

on

ബെംഗളൂരു: കർണാടക മുൻ ഡിജിപി വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. 2015 മുതൽ 17 വരെ കർണാടക പൊലീസ് മേധാവി ആയിരുന്ന ബിഹാർ സ്വദേശി ഓം പ്രകാശ് (68) ആണു കൊല്ലപ്പെട്ടത്. ഭാര്യയെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. 5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പൊലീസാണ് ആശുപത്രിയിലേക്കു മാറ്റിയത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്ക്യു സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.

Continue Reading

Trending