Connect with us

kerala

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായി വിദ്യാര്‍ഥിനി

വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമയാണ് പ്രസംഗം പരിഭാഷപ്പെടുത്തി താരമായത്

Published

on

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ഒരു മലയാളി പെണ്‍കുട്ടി കൂടി സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമയാണ് പ്രസംഗം പരിഭാഷപ്പെടുത്തി താരമായത്. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത എന്നും പി.സി. വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണെന്ന് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘പക്ഷേ ഇപ്പോള്‍ ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല. അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും. പക്ഷേ മാസ്‌ക് മാറ്റുന്നതിന് മുമ്പ് ഞാന്‍ സ്വയം ചിന്തിക്കും. ഞാന്‍ എന്റെ അമ്മയെക്കുറിച്ച് ചിന്തിക്കും.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

 

പി.സി. വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

‘പൊതുപ്രവര്‍ത്തകര്‍ക്ക് മാസ്‌ക് ധരിക്കുന്നത് ഒരു ബുദ്ധിമുട്ടാണ്. എന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണ്. ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല; അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും… അദ്ദേഹത്തിന് തിരിച്ചൊരു പുഞ്ചിരി നല്‍കാന്‍ എനിക്കും സാധിക്കില്ല… ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ എന്റെ അമ്മയെ ഓര്‍ക്കും. നമുക്ക് ഒരു സാമൂഹ്യ ഉത്തരവാദിത്തം ഉള്ളതിനാല്‍ മാസ്‌ക് ധരിക്കണം. ‘

വണ്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത # വയനാടിന്റെ രാഹുല്‍

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ല: ഹൈക്കോടതി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി.

Published

on

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. പണം പിടിച്ചെടുത്തതിനെതിരായ സിപിഎമ്മിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സമയത്ത് വലിയ തോതിലുള്ള തുക പിന്‍വലിക്കുമ്പോള്‍ അറിയിക്കണമെന്ന് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് വിവരം ഐടി അധികൃതരെ അറിയിക്കുകയും തുടര്‍ന്ന് സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കുകയും, ഒരു കോടി രൂപ പിടിച്ചെടുക്കുകയുമായിരുന്നു. ഇതോടൊപ്പം അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം നിയമപരമായ നടപടികള്‍ മാത്രമാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കോടതി വിലയിരുത്തി. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിശോധന നടത്തിയതും പണം പിടിച്ചെടുത്തതുമെന്നും കോടതി വിലയിരുത്തി.

Continue Reading

kerala

വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു; കെ.സി വേണുഗോപാല്‍

സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയില്‍വെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നല്‍കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Published

on

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ്. വിഴിഞ്ഞത്ത് ഒരു മന്ത്രിയുടെ പ്രസംഗം എടുത്ത് പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്തരുതായിരുന്നു. സ്വന്തം സുഹൃത്തിനെ കണ്ട മോദി സ്വയം മറന്നുവെന്നും വേദിയില്‍വെച്ചുതന്നെ മുഖ്യമന്ത്രി മോദിക്ക് ചുട്ട മറുപടി നല്‍കണമായിരുന്നുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രിക്ക് തിരക്ക് രാഹുല്‍ഗാന്ധിയുടെ ഉറക്കം കെടുത്തലാണ്. പാകിസ്ഥാന്റെ ഉറക്കം കെടുത്താനാണ് മോദി ശ്രമിക്കേണ്ടത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടിയോട് ആലോചിച്ചാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കാതിരുന്നത്. എംപിയും, എംഎല്‍എയും പങ്കെടുത്തതും പാര്‍ട്ടിയുടെ അറിവോടെയാണ്. അദാനിയെ എതിര്‍ക്കുന്ന രാഹുലിനെ വിമര്‍ശിക്കാതെ മോദിക്കാവുമോയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.

Continue Reading

kerala

ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍

എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം.

Published

on

ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങള്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്‍. സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തിലാണ് ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങള്‍ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എറണാകുളത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡി യോഗത്തിലായിരുന്നു തീരുമാനം. നിലവില്‍ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്സീ ടീമായ കൊല്ലം ഏരീസ് സഹഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമര്‍ശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം ലീഡ് കൊണ്ടെന്റെര്‍ സായി കൃഷ്ണന്‍, ആലപ്പി റിപ്പിള്‍സ് എന്നിവര്‍ക്കുമെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഫ്രാഞ്ചയ്സീ ടീമുകള്‍ നോട്ടീസിന് തൃപ്തികരമായ മറുപടി നല്‍കിയതുകൊണ്ട് തന്നെ അവര്‍ക്കെതിരെ തുടര്‍നടപടികള്‍ വേണ്ടതില്ലെന്നും ടീം മാനേജ്‌മെന്റില്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ സഞ്ജുവിന്റെ പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച പിതാവ് സാംസണ്‍ വിശ്വനാഥ്, റെജി ലൂക്കോസ് എന്നിവര്‍ക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നല്‍കാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനമായി.

Continue Reading

Trending