Connect with us

Culture

മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസ്, ബി.ജെ.പി കൗരവരെപ്പോലെയും; ധര്‍മ്മയുദ്ധം ജയിക്കും : രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ പതിവില്ലാത്ത സ്വരത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ പട്ടിണി കിടന്ന് മരിക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുകയാണ്. മഹാഭാരതത്തിലെ പാണ്ഡവരെപ്പോലെ, ധര്‍മ്മയുദ്ധമാണ് കോണ്‍ഗ്രസ് നയിക്കുന്നത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ മോദി ഭരിക്കുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാ മതില്‍കെട്ടുകളും തകര്‍ത്ത് കോണ്‍ഗ്രസ് ജനങ്ങളിലേക്കിറങ്ങുമെന്ന് പറഞ്ഞ രാഹുല്‍, തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന പ്രവണത കോണ്‍്ഗ്രസില്‍ ഇനി ഉണ്ടാവില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിന് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്ന് ആത്മവിമര്‍ശനം നടത്തിയ രാഹുല്‍, അത് തിരുത്തി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. തലമുറ മാറ്റത്തിന്റെ എല്ലാ പ്രൗഢിയും കെട്ടിലും മട്ടിലും നിറഞ്ഞുനിന്നതായിരുന്നു ഇന്നലെ കൊടിയിറങ്ങിയ രണ്ടു ദിവസം നീണ്ട പ്ലീനറി സമ്മേളനം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പ്ലീനറി സമ്മേളനമാണ് ഇന്നലെ സമാപിച്ചത്. രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ. കഴിഞ്ഞ ദിവസം പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും രൂക്ഷ ഭാഷയില്‍ മോദി സര്‍ക്കാറിനെയും ബി.ജെ.പിയേയും ആക്രമിച്ചിരുന്നു.

കോണ്‍ഗ്രസിന് രാജ്യത്തിന്റെ ശബ്ദം
ബിജെ.പിക്ക് സംഘടനയുടെയും

ബി.ജെ.പിക്ക് ഒരു സംഘടന എന്ന നിലയിലുള്ള ഒറ്റ ശബ്ദമേയുള്ളൂ. എന്നാല്‍ കോണ്‍ഗ്രസിന്റെ ശബ്ദം രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതിന്റെ പേരില്‍ മഹാത്മാഗാന്ധിക്ക് 15 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു. വെറും തറയിലാണ് നമ്മുടെ രാഷ്ട്ര നേതാക്കള്‍ ഉറങ്ങിയത്. എന്നാല്‍ ദയാവായ്പിനു വേണ്ടി ബ്രിട്ടീഷ് സര്‍ക്കാറിന് കത്തെഴുതിയതാണ് വീര്‍ സവര്‍ക്കറിന്റെയും ആര്‍.എസ്.എസിന്റെയും പാരമ്പര്യം.

ബി.ജെ.പി ഭയം
വിതയ്ക്കുന്നു

നമ്മള്‍ മനുഷ്യരാണ്. തെറ്റു പറ്റും. അത് തിരുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കും. എന്നാല്‍ മോദി ചിന്തിക്കുന്നത് താന്‍ മനുഷ്യനല്ല, ദൈവാവതാരം ആണെന്നാണ്. ബി.ജെ.പി ഭയം വിതയ്ക്കുകയാണ്. മാധ്യമങ്ങള്‍ മുതല്‍ ജനങ്ങള്‍ വരെ ഭയപ്പെടുകയാണ്. നീതിക്കു വേണ്ടി നാല് സുപ്രീംകോടതി ജഡ്ജിമാര്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരേണ്ടി വന്ന സാഹചര്യം ആദ്യമായി നാം കണ്ടു. ആര്‍.എസ്.എസ്സും കോണ്‍ഗ്രസും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. നമ്മള്‍ രാജ്യത്തിന്റെ സ്ഥാപനങ്ങളെ ബഹുമാനിക്കും. എന്നാല്‍ അവയെ തകര്‍ക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. അവര്‍ക്ക് ആകെ ആര്‍.എസ്.എസ് മാത്രം മതി.

33,000 കോടി
മോഷ്ടിക്കാം; മിണ്ടില്ല

നിങ്ങള്‍ക്ക് 33,000 കോടി രൂപ ബാങ്കുകളില്‍നിന്ന് മോഷ്ടിക്കാം. ഈ ഗവണ്‍മെന്റ് ഒന്നും മിണ്ടില്ല. കാരണം ധനമന്ത്രി കോര്‍പ്പറേറ്റുകളുമായി ചങ്ങാത്തത്തിലാണ്. അദ്ദേഹത്തിന്റെ മകള്‍ കോടതി കയറുന്നത് മുതലാളിമാരുടെ കേസു വാദിക്കാനാണ്. നിങ്ങള്‍ ദരിദ്രനാണോ, എങ്കില്‍ എല്ലാ കാലത്തും കരാര്‍ തൊഴിലാളിയായിരിക്കും.

എല്ലാം മോദി മായ
നിങ്ങളിപ്പോള്‍ ജീവിക്കുന്നത് മോദി മായയിലാണ്. സ്വച്ഛ് ഭാരതും 15 ലക്ഷവും പ്രതീക്ഷിച്ചുള്ള സങ്കല്‍പ്പത്തിലെ നല്ല ദിനങ്ങള്‍ക്കു വേണ്ടിയുള്ള ഒരിക്കലും സാധ്യമാവാത്ത കാത്തിരിപ്പ്. പ്രധാനമന്ത്രി പക്ഷേ അങ്ങനെയല്ല, പരിപാടികളില്‍നിന്ന് പരിപാടികളിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക്, നോട്ടു നിരോധനം, ഗബ്ബര്‍സിങ് ടാക്‌സ്, പാര്‍ലമെന്റിനു മുന്നിലെ യോഗ പരേഡ് അങ്ങനെ… പലതിലേക്കും. രാജ്യത്ത് കര്‍ഷകര്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ യോഗ അഭ്യസിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്.

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും
ഇടയിലെ മതില്‍ തകര്‍ക്കും
കഴിഞ്ഞ ഏതാനും വര്‍ഷമായി നമ്മുടെ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പമല്ല നില്‍ക്കുന്നത്. ജനങ്ങള്‍ നിരാശരാണ്. ഒരു കൈയില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുണ്ടായിട്ടും മറു കൈയില്‍ തൊഴിലില്ലാത്ത ദശലക്ഷങ്ങള്‍. ചൈനയാണ് എല്ലായിടത്തും. ദോക്്‌ലാമിലും നേപ്പാളിലും ബര്‍മ്മയിലും ശ്രീലങ്കയിലും. അതിനെ നമുക്ക് മാറ്റിയെടുക്കണം. ഇനി പറയുന്നത് നിങ്ങളില്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് വരും. എങ്കിലും ഞാനത് പറയും. നമ്മുടെ പ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മാറ്റാനുള്ള ഊര്‍ജ്ജവും ശക്തിയുമുണ്ട്. പക്ഷേ അവര്‍ക്കും നമ്മുടെ നേതാക്കള്‍ക്കും ഇടയില്‍ ഒരു മതിലുണ്ട്. അതാണ് മാറ്റത്തിനുള്ള തടസ്സം. എന്റെ ആദ്യ ദൗത്യം ആ മതില്‍ തകര്‍ക്കുകയാണ്. ദേഷ്യത്തോടെയല്ല, സ്‌നേഹത്തോടെ മാത്രം.

മോദി വഞ്ചനയുടെ
പ്രതീകമാണ്
ആവശ്യമുള്ളപ്പോഴൊന്നും പ്രധാനമന്ത്രി സംസാരിക്കുന്നില്ല. നമ്മെ സംസാരിക്കാന്‍ അനുവദിക്കുന്നുമില്ല. അതുകൊണ്ടുമാത്രം നമുക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. ആദിവാസികളോട് നിങ്ങള്‍ക്കൊന്നും ജീവിക്കാന്‍ ഇവിടെ ഭൂമിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മഹത്തായ നമ്മുടെ രാജ്യത്തെയോര്‍ത്ത് അഭിമാനിക്കുന്ന മുസ്്‌ലിംകളോടെല്ലാം പാകിസ്താനിലേക്ക് പോകാന്‍ പറയുന്നു. തമിഴരോട് പറയുന്നു, നിങ്ങളുടെ ഭാഷ മാറ്റണമെന്ന്. വടക്കു കിഴക്കന്‍ സംസ്ഥാനക്കാരോട് പറയുന്നു, നിങ്ങള്‍ കഴിക്കുന്നത്(ബീഫ്) ഞങ്ങള്‍ക്കിഷ്ടമല്ലെന്ന്. നമ്മുടെ സ്ത്രീകളോട് എങ്ങനെ വസ്ത്രം ധരിക്കണമെന്ന് അവര്‍ കല്‍പ്പിക്കുന്നു. ബാങ്കില്‍നിന്ന് പണം മോഷ്ടിക്കുന്ന ആളുടെ പേരും മോദി എന്നാണ്. ക്രിക്കറ്റിലെ ഏറ്റവും വലിയ അഴിമതിക്കാരന്റെ പേരും മോദി എന്നാണ്. ചതിയുടെ പ്രതീകമാണ് മോദി. ബി.ജെ.പിയുടെ മതം അധികാരത്തിലെത്താന്‍ വേണ്ടി മാത്രമുള്ളതാണ്. മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കപ്പെട്ടിരിക്കുന്നു.

നുണകളില്‍ ഇന്ത്യ
ജീവിക്കുമോ?
കുറേ നുണകള്‍ മാത്രമാണ് മോദി സര്‍ക്കാര്‍ ഇന്ത്യക്കു നല്‍കിയിട്ടുള്ളത്. അതില്‍ രാജ്യത്തിന് ജീവിക്കാന്‍ കഴിയുമോ? അതോ സത്യത്തെ നേരിടാനുള്ള ധൈര്യം ഇന്ത്യക്കുണ്ടാകുമോ? ഇന്ന് അഴിമതിക്കാരും കോര്‍പ്പറേറ്റുകളുമാണ് രാജ്യത്തിന്റെ സംവാദങ്ങളെ നിയന്ത്രിക്കുന്നത്. പാര്‍ലമെന്റില്‍ പല കാര്യങ്ങളും ശ്രദ്ധ തിരിച്ചുവിടപ്പെടുന്നു. ഗബ്ബര്‍സിങ് ടാക്‌സ് മുതല്‍ യോഗയില്‍ വരെ അതാണ് സംഭവിക്കുന്നത്. ഒരിക്കല്‍പോലും പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. എന്നാല്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടത്തെ തടയാന്‍ ആര്‍്ക്കുമാകില്ല.

കോണ്‍ഗ്രസിനു മാത്രമേ ഇന്ത്യയെ നയിക്കാന്‍ കഴിയൂ
ഇപ്പോഴത്തെ ഭരണത്തില്‍ ജനം മടുത്തിരിക്കുകയാണ്. അവര്‍ മാറ്റം ആഗ്രഹിക്കുന്നു. പുറത്തേക്കുള്ള വഴി തിരയുകയാണ്. കോണ്‍ഗ്രസിനു മാത്രമേ ആ വഴി കാണിച്ചുകൊടുക്കാന്‍ കഴിയൂ. നമ്മുടെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജീവനോടെ കാത്തുസൂക്ഷിക്കാന്‍ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണ്. മുതിര്‍ന്ന നേതാക്കള്‍ യുവാക്കളെ നയിക്കണം. അങ്ങനെ പാര്‍ട്ടിയെ മുന്നില്‍ കൊണ്ടുവരണം.

നമ്മള്‍ കുരുക്ഷേത്ര ഭൂമിയിലെ പാണ്ഡവര്‍
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കുരുക്ഷേത്ര ഭൂമിയില്‍ വലിയൊരു യുദ്ധം നടന്നു. ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടം. കൗരവര്‍ക്ക് വലിയ സൈനിക ബലം ഉണ്ടായിരുന്നു. വലിയ തോതില്‍ പണവും ആയുധങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പാണ്ഡവപ്പടക്ക് അംഗബലവും ആയുധ ബലവും കുറവായിരുന്നു. പക്ഷേ സത്യം ജയിച്ചു. ധര്‍മ്മം പുനഃസ്ഥാപിക്കപ്പെട്ടു. കുരുക്ഷേത്ര യുദ്ധത്തിലെ പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസ്. സത്യത്തിനു വേണ്ടിയുള്ള യുദ്ധം കോണ്‍ഗ്രസ് ജയിക്കും.
ആധുനിക കാലത്തെ കൗരവര്‍(ബി.ജെ.പി) അധികാര ഭ്രമത്തില്‍ മുങ്ങിത്താഴുകയാണ്. ബി.ജെ.പി പോരാടുന്നത് അധികാരത്തിനു വേണ്ടിയാണ്. മതം അവര്‍ക്ക് അധികാരത്തിനുവേണ്ടി മാത്രമുള്ളതാണ്. കൗരവരെപ്പോലെ, ബി.ജെ.പി അവരുടെ പ്രസിഡണ്ടാക്കിയിരിക്കുന്നത് ഒരു കൊലക്കേസ് പ്രതിയെയാണ്. ബി.ജെ.പിയുടെ കാര്യത്തില്‍ മാത്രമേ ഇത് ജനം അംഗീകരിക്കൂ.

തൊഴിലില്ലായ്മയും കാര്‍ഷിക
പ്രതിസന്ധിയും പരിഹരിക്കും
തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ രണ്ട് വെല്ലുവിളികള്‍. ഈ തൊഴിലില്ലായ്മാ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കും എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഒരു സംഘടനക്ക് മാത്രമേ അതിന് സാധ്യമാകൂ. ആ സംഘടനയാണ് സര്‍ക്കാര്‍. നിലവിലെ സംഘടന അതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സംഘടനയില്‍ മാറ്റം അനിവാര്യമാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ തൊഴിലില്ലായ്മക്കും കാര്‍ഷിക പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനുള്ള നടപടികളുണ്ടാകും. രാജ്യത്തിന്റെ നഷ്ടപ്രതാപവും അന്തസ്സും തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളുണ്ടാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Trending