india
ഗുജറാത്തില്‍ 40% പ്രതിപക്ഷ വോട്ടുകളുണ്ടെന്ന് രാഹുല്‍ ഗാന്ധി; രാജ്യത്തെ രാഷ്ട്രീയം മാറ്റാന്‍ കോണ്‍ഗ്രസിനു കഴിയും
പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകര്‍ക്ക് പുറത്തേയ്ക്കുള്ള വാതില്‍ കാണിച്ചുകൊടുക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി. 40 ശതമാനം വോട്ടുകളും കോണ്‍ഗ്രസിനൊപ്പമാണ്. ”ജനങ്ങളോടൊപ്പം ചേരേണ്ടത് നമ്മുടെ ആവശ്യമാണ്. ഭാരത് ജോഡോ യാത്രയിലൂടെ അതു കാണിച്ചുതന്നു, കോണ്‍ഗ്രസിന് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയും.
രാജ്യത്തിന്റെ രാഷ്ട്രീയം നമുക്ക് മാറ്റാന്‍ കഴിയുമെന്ന് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വോട്ട് ശതമാനം 22 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ‘ശക്തമായ പദ്ധതി ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി, സംസ്ഥാനത്തെ മുന്‍ പ്രസിഡന്റുമാര്‍, മുന്‍ പ്രതിപക്ഷ നേതാക്കള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ജില്ലാ നഗര പ്രസിഡന്റുമാര്‍, സംസ്ഥാനത്തെ വിവിധ സെല്ലുകളുടെ ഭാരവാഹികള്‍ എന്നിവരുമായി സംവദിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന് ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ‘ബിജെപിയുമായി ഗൂഢാലോചന നടത്തുന്ന’തിനാലാണ് അതു സംഭവിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ബിജെപിയുമായി സഹകരിക്കുന്ന നേതാക്കളാണ് പാര്‍ട്ടിയുടെ പരാജയത്തിന് ഗുജറാത്തില്‍ കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍, വ്യാപാരികള്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ ഇവര്‍ക്കെല്ലാം പ്രതിപക്ഷസ്വരം ആവശ്യമാണ് . ‘ബിജെപിയുടെ ഒരു ബി-ടീം വേണ്ട… പാര്‍ട്ടിയിലെ ബിജെപി ആഭിമുഖ്യമുള്ളവരെ അരിച്ചുപെറുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അദ്ദേഹംപറഞ്ഞു.
ബിജെപിക്ക് വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് പുറത്തേയ്്കുള്ള വാതില്‍ കാണിച്ചുകൊടുക്കണമെന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകര്‍ക്ക് പുറത്തേയ്ക്കുള്ള വാതില്‍ കാണിച്ചുകൊടുക്കേണ്ട സമയമാണിതെന്നും രാഹുല്‍ പറഞ്ഞു. 20-30 പേരെ പുറത്താക്കേണ്ടി വന്നാലും പാര്‍ട്ടി അത് ചെയ്യും.
2027ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുന്നതിന്റ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തിയത്. അടുത്തമാസം അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി
പാര്‍ട്ടിയുടെ ഭാവി നിലപാടുകളെ കുറിച്ച് വ്യക്തമായ ധാരണ അദ്ദേഹം പ്രവര്‍ത്തകര്‍ക്കു നല്കി. കോണ്‍ഗ്രസിനുള്ളില്‍ നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അവരെ പുറത്താക്കും. ബിജെപിയില്‍ അങ്ങനെയുള്ളവര്‍ എത്തിയാല്‍ ഒരു മൂല്യവുമില്ലെന്ന് മനസ്സിലാകും.
തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതും തോല്ക്കുന്നതും മറക്കുക, നേതാക്കളുടെ സിരകളിലൂടെ കോണ്‍ഗ്രസിന്റെ രക്തം ഒഴുകണം എന്നതാണ് പ്രധാനം. സംഘടനയുടെ നിയന്ത്രണം അത്തരം നേതാക്കളുടെ കൈകളിലായിരിക്കണം. നമ്മള് ഇത് ചെയ്യുന്ന നിമിഷം, ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കും, നമ്മള് തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല – ഇത് രണ്ട്-മൂന്ന് വര്‍ഷത്തെ പദ്ധതിയല്ല, മറിച്ച് 50 വര്‍ഷത്തെ പദ്ധതിയാണ്. രാഹുല്‍ വിശദീകരിച്ചു.
പാര്‍ട്ടിക്കുള്ളിലെ വിമര്‍ശകരെ ‘അരിച്ചുമാറ്റുന്നത്’ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം കൂട്ടാന്‍ സഹായിക്കും. വരും ദിവസങ്ങളില്‍ ഗുജറാത്തിലെ ജനങ്ങളുമായി ‘ഗാഢമായ ഒരു ബന്ധം കെട്ടിപ്പടുക്കാനും കോണ്‍ഗ്രസ് നേതാക്കളുടെ മറഞ്ഞിരിക്കുന്ന ആത്മവിശ്വാസം പുറത്തുകൊണ്ടുവരാനുള്ള ‘ഉത്തരവാദിത്തം’ താന്‍ നിറവേറ്റുമെന്നും രാഹുല്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് വര്‍ദ്ധിച്ച ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാനും ലക്്ഷ്യബോധം ഉറപ്പിക്കാനും രാഹുല്‍ ഗാ്ന്ധിയുടെ വാക്കുകള്‍ക്കു കഴിഞ്ഞു എന്നതായിരുന്നു ആ യോഗത്തിന്റെ പ്രത്യേകത.
india
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 50 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
india
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്.

ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.
മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.
india
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍.

ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പാകിസ്താന് കൈമാറിയതായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍. ബ്ലാക്ക് ഔട്ട് സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും കണ്ടെത്തല്‍.
പാക് എംബസി ഉദ്യോഗസ്ഥന് ഡാനിഷുമായി ബന്ധം ഉണ്ടായിരുന്നതായും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യോതിയുടെ 3 മൊബൈല്‍ ഫോണുകളും ലാപ് ടോപ്പും ഫോറന്‍സിക് പരിശോധനക്ക് അയച്ചു. ഐഎസ്ഐ ഏജന്റ് അലി ഹസനുമായി ജ്യോതി വാട്സ് ആപ്പില്‍ നടത്തിയ രഹസ്യ സംഭാഷണങ്ങള്‍ കണ്ടെത്തി.
കൂടാതെ, യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ദുബായില്‍ നിന്നും പണം വന്നതായും കണ്ടെത്തി. നാല് ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരുകയാണ്. പാകിസ്താന് ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ബന്ധമുണ്ടെന്ന് ജ്യോതി സമ്മതിച്ചതായ വിവരവും പുറത്തുവരുന്നു.
തനിക്ക് ഖേദമില്ലെന്നും താന്‍ തെറ്റ് ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ചെയ്തത് ന്യായമാണെന്നാണ് താന്‍ കരുതുന്നതെന്നും യുവതി ചോദ്യം ചെയ്യലിനിടയില്‍ മൊഴിനല്‍കിയെന്ന് അന്വേഷസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ചില പ്രദേശങ്ങളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ആ സമയങ്ങളിലും പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗത്തിലെ മൂന്ന് പേരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
Cricket24 hours ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി