Connect with us

More

 മിസ്റ്റര്‍ മോദീ, തമിഴന്റെ അഭിമാനത്തെ പൈശാചിക വല്‍കരിക്കരുത് : രാഹുല്‍ ഗാന്ധി

Published

on

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.ജി ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നൽകിയ അപ്പീലിൽ, അഞ്ച് പേർ കുറ്റക്കാരാണെന്ന് മാർച്ച് 27ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു

Published

on

കൊച്ചി: ജെഡിയു നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ജീവപര്യന്തത്തിനൊപ്പം പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരെ ഡിവിഷന്‍ ബെഞ്ച് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 2015 മാര്‍ച്ച് 24നായിരുന്നു കൊലപാതകം നടന്നത്.

ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നൽകിയ അപ്പീലിൽ, അഞ്ച് പേർ കുറ്റക്കാരാണെന്ന് മാർച്ച് 27ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. രാവിലെ മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായിരുന്നു.

 

Continue Reading

kerala

മഞ്ചേരിയില്‍ മകളെ ബലാത്സംഗത്തിനിരയാക്കിയ പ്രതിയെ വെടിവച്ചുകൊന്ന ശങ്കരനാരായണന്‍ മരിച്ചു

Published

on

കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന ഒറ്റ വിശേഷണം കൊണ്ടുതന്നെ കേരളമാകെ ഓർക്കുന്ന വ്യക്തിയായിരുന്നു മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ. പിഞ്ചുമകളുടെ ഘാതകനെ വിധിക്ക് വിട്ടുകൊടുത്താതെ ഒറ്റവെടിയുണ്ടയിൽ അവസാനിപ്പിച്ച അച്ഛനെ മലയാളികൾ ഏറെക്കാലം ചർച്ച ചെയ്തു. ഒടുവിൽ 75-ാം വയസ്സിൽ മകളുടെ ഓർമകളും പേറി ആ അച്ഛൻ വിടവാങ്ങിയിരിക്കുന്നു.

പതിമൂന്ന് വയസുകാരിയായിരുന്ന കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക കേസിൽ ശങ്കരനാരായണനെ കുറ്റവിമുക്തനായിരുന്നു. തൻ്റെ ഏക മകളായ കൃഷ്ണപ്രിയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ശങ്കരനാരായണൻ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നായിരുന്നു കേസ്. 2001 ഫെബ്രുവരി ഒന്‍പതിനാണ് കൃഷ്ണപ്രിയ കൊല്ലപ്പെട്ടത്.

ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് വെടിയേറ്റ് കൊല്ലപ്പെട്ടു. കേസില്‍ കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണീരിന്റെ കയ്പ്പുമായി രാവുകൾ തള്ളിനീക്കിയ ഒരച്ഛൻ ശങ്കരനാരായണൻ ഹീറോ എന്ന കഥാപാത്രത്തിലേക്ക് മാറി. മകളുടെ മരണശേഷം അതീവദുഃഖിതനായിരുന്നു ശങ്കരനാരായണൻ. പക്ഷേ മനസ്സില്‍ അടങ്ങാത്ത പകയും.

സംഭവത്തിന് ശേഷം മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പ്രതികളെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചത്. എന്നാൽ ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.

Continue Reading

india

‘ബില്ലുകൾ പിടിച്ചുവെക്കാനാകില്ല; ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിൻ്റെ ഉപദേശത്തിന് അനുസരിച്ചാകണം’; സുപ്രീംകോടതി

Published

on

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതി നൽകാതെ തടഞ്ഞുവയ്ക്കുകയും പിന്നീട്‌ രാഷ്ട്രപതിക്ക്‌ വിടുകയും ചെയ്‌ത തമിഴ്‌നാട്‌ ഗവർണര്‍ ആർ.എൻ രവിക്കെതിരായ സുപ്രിംകോടതി വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നൽകിയാൽ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ല. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 10 ബില്ലുകൾ നീക്കിവച്ച തമിഴ്‌നാട് ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നിൽ മൂന്ന് സാധ്യതകൾ ഉണ്ട്. ഒന്ന് അനുമതി നൽകുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ഗവർണർ അനുമതി നിഷേധിച്ചാൽ ആർട്ടിക്കിൾ 200 ലെ ആദ്യ വ്യവസ്ഥയിൽ പറഞ്ഞിരിക്കുന്ന നടപടി എത്രയും വേഗം അദ്ദേഹം പിന്തുടരണം. ബില്ല് ഗവർണർക്ക് നൽകിയാൽ ആർട്ടിക്കിൾ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു.

നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവ‌യ്ക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ ഉപദേശത്തിന് വിരുദ്ധമായി ബില്ലുകൾ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിച്ചാൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. ആർട്ടിക്കിൾ 200 പ്രകാരം ഗവർണർക്ക് യാതൊരു വിവേചനാധികാരവുമില്ല. ആർട്ടിക്കിൾ 200 ഇളവ് ലഭിക്കുന്നതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Continue Reading

Trending