Connect with us

india

‘എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ’, കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി

ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ മധുരയില്‍ ജെല്ലിക്കെട്ട് മത്സരം കാണുകയും പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു

Published

on

മധുര: ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം വിജയിക്കുകതന്നെ ചെയ്യുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ. ഈ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഞാന്‍ പറഞ്ഞത് എന്താണെന്ന് ഓര്‍ത്തുവച്ചോളൂ’, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ രാഹുല്‍ മധുരയില്‍ ജെല്ലിക്കെട്ട് മത്സരം കാണുകയും പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമര്‍ശം ഉന്നയിച്ചത്.

ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പ്രയോജനം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്തെ കര്‍ഷകരുടെ ചിലവില്‍ ഒരുകൂട്ടം വ്യക്തികള്‍ക്കുമാത്രം പ്രയോജനം ചെയ്യുന്നതാണ് പുതിയ നിയമങ്ങള്‍. അതിനെതിരായ കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയല്ല, തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക നിയമങ്ങളുടെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായുള്ളതെല്ലാം തങ്ങളുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് വേണ്ടത്. കര്‍ഷക സമരത്തെ അവഗിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് വളരെ ദുര്‍ബലമായ വിശേഷണമായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അമിത് ഷായുടെ ‘അംബേദ്കർ’ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ഇതുവരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 

Published

on

ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ
അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും.

അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 26ന് കർണാടകയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യും. അംബേദ്കർ വിവാദത്തിൽ ബിഎസ്പിയും ഇന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കും.

അതേസമയം അംബേദ്കർ വിവാദത്തിന് പിന്നാലെ പാർലമെൻറിൽ ഉണ്ടായ ഭരണ – പ്രതിപക്ഷ സംഘർഷത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ഇതുവരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

രാഹുൽ ഗാന്ധിക്കെതിരെയും ബിജെപി നിയമപരമായി മുന്നോട്ടുനീങ്ങിയിരുന്നു. രാഹുൽ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. ‘അവര്‍ വളരെ നിരാശരാണ്.

തെറ്റായ എഫ്ഐആറുകള്‍ ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്‍ അവൻ്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം. അവന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും ഇത് അറിയാം’ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Continue Reading

india

ക്രൈസ്തവ സഭകളെ കേരളത്തില്‍ അടുപ്പിച്ച് നിര്‍ത്തണം; ദേശീയ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാക്കാന്‍ ബിജെപി നിര്‍ദേശം

അതേസമയം ക്രൈസ്തവ പീഡനം അവസാനിപ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രിയുടെ മുമ്പാകെ രേഖപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നത് വിമര്‍ശനത്തിന് ഇടയാക്കി.

Published

on

ക്രൈസ്തവ സഭകളെ കേരളത്തില്‍ അടുപ്പിച്ചു നിര്‍ത്താനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശക്തമായി നടപ്പിലാക്കാന്‍ ബിജെപി നിര്‍ദേശം. കേരളത്തിലെ ക്രൈസ്തവ നേതൃത്വവുമായി അടുത്ത് നില്‍ക്കാനാണ് തീരുമാനം.

അതേസമയം ക്രൈസ്തവ പീഡനം അവസാനിപ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രിയുടെ മുമ്പാകെ രേഖപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നത് വിമര്‍ശനത്തിന് ഇടയാക്കി.

ഡല്‍ഹി സിബിസിഐ ആസ്ഥാനം പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പാലക്കാട് ക്രിസ്മസ് ആഘോഷത്തിന് നേരെ വിഎച്ച്പി ആക്രമണത്തിന്റെ വാര്‍ത്ത പുറത്തു വരുന്നത്. ആക്രമണത്തെ തള്ളിപ്പറഞ്ഞു വാര്‍ത്താ സമ്മേളനം വിളിക്കാന്‍ ദേശീയ നേതൃത്വം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും വി മുരളീധരനും നിര്‍ദേശം നല്‍കി. മുഖം നോക്കാതെ നടപടി എടുക്കണമെന്ന അഭിപ്രായമാണ് ജോര്‍ജ് കുര്യന്‍ പങ്കുവച്ചത്. പ്രധാനമന്ത്രി എത്തിയപ്പോള്‍ അസുഖകരമായ ചോദ്യങ്ങള്‍ നേതൃത്വത്തില്‍ നിന്നുണ്ടാകാത്തത് ബിജെപിക്കും സൗകര്യമായി.

മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമയം കിട്ടിയാല്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നു അറിയിച്ചവര്‍ പിന്നീട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചതേയില്ല. അതേസമയം മോദിയോടൊപ്പം ക്രിസ്മസ് ആഘോഷിച്ചതില്‍ ഇരുന്നൂറോളം സാമൂഹ്യ സംസ്‌കരിക പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി .ക്രിസ്മസ് ഷാര്‍ ഗാന്ധി, ആനി രാജ, ഫാ. സെഡ്രിക് പ്രകാശ്, ജോണ്‍ ദയാല്‍, തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടു. 2024 ജനുവരി മുതല്‍ 2024 നവംബര്‍ വരെ 745 ആക്രമണങ്ങള്‍ െ്രെകസ്തവര്‍ക്ക് നേരേ ഉണ്ടായതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Continue Reading

crime

കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, വഞ്ചന; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.

Published

on

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗം ഭീഷണിപ്പെടുത്തൽ, വഞ്ചനാക്കുറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ബി.ജെ.പി എം.എൽ.എക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബദൗണിലെ പ്രത്യേക കോടതിയുടെ നിർദേശപ്രകാരമാണ് ബിൽസിയിലെ ബി.ജെ.പി എം.എൽ.എ ഹരീഷ് ചന്ദ്ര ശാക്യക്കെതിരെ കേസ് എടുത്തത്.

എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്. പത്ത്‌ ദിവസം മുമ്പ് പുറപ്പെടുവിച്ച കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് ശനിയാഴ്ച എഫ്.ഐ.ആർ ഫയൽ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

2022 മുതൽ തങ്ങളുടെ ബദൗണിലെ സ്ഥലം വിൽക്കാൻ ശാക്യയും കൂട്ടാളികളും തൻ്റെ കുടുംബത്തെ സമ്മർദത്തിലാക്കുന്നുവെന്ന്
കാണിച്ച് ഉജാനി കോട്‌വാലി പ്രദേശത്തെ താമസക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം.

17 കോടിയോളം വരുന്ന സ്ഥലം 80 ലക്ഷം രൂപയ്ക്ക് വിൽക്കാൻ എം.എൽ.എ അവരെ നിർബന്ധിച്ചു. സമ്മർദത്തിന് വഴങ്ങി 16.50 കോടി രൂപയ്ക്ക് അവർ സ്ഥലം വിൽക്കേണ്ടി വന്നെന്ന് പരാതിക്കാരനെ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘കരാർ പ്രകാരം, തുകയുടെ 40% മുൻകൂറായി നൽകണം, ബാക്കി തുക വിൽപ്പന രേഖ പൂർത്തിയാക്കിയാൽ നൽകണം,’ പരാതിക്കാരൻ പറഞ്ഞു. എന്നാൽ യാതൊരു രേഖകളുമില്ലാതെ കുടുംബത്തിന് ഉടൻ തന്നെ ഒരു ലക്ഷം രൂപ എം.എൽ.എ നൽകി. തുടർന്ന് എം.എൽ.എ.യുടെ കൂട്ടാളികൾ ഭൂമി കൈമാറാൻ കുടുംബത്തിന്മേൽ സമ്മർദ്ദം ചെലുത്തി.

എന്നാൽ, മുഴുവൻ തുകയും നൽകാത്ത പക്ഷം വിൽപ്പനയുമായി മുന്നോട്ടുപോകാൻ അവർ വിസമ്മതിച്ചു. ഇതിന് പകരമായി രണ്ട് വ്യാജ ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ 17ന് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ എം.എൽ.എയെ കാണാൻ പോയപ്പോൾ ഭാര്യ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.

Continue Reading

Trending