ഭോപാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്ക് ആവേശം പകര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മെഗാ റോഡ് ഷോ. ഇന്നലെ കാലത്ത് തലസ്ഥാന നഗരിയായ ഭോപാലില്‍നിന്നാണ് 20 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്, ഗുണ എം.പി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ചേര്‍ന്ന് ഭോപാല്‍ വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. വിമാനത്താവളത്തിന് പുറത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷനെ രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളികളോടെയാണ് ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡ് ഷോക്ക് തുടക്കം കുറിച്ച ലാല്‍ഗാത്തിയില്‍ രാഹുല്‍ ഗാന്ധി എത്തിയതിനു പിന്നാലെ 11 ഹിന്ദു പൂജാരിമാര്‍ ചേര്‍ന്ന് പ്രത്യേക പൂജ നടത്തി. കനത്ത സുരക്ഷാ ക്രമീകരണമാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് ഒരുക്കിയിരുന്നത്.15 വര്‍ഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പിടി മുറുക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നിലനില്‍ക്കുന്ന ഭരണ വിരുദ്ധ തരംഗമാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ജനവിധി കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.പ്രത്യേകം സജ്ജമാക്കിയ ബസ്സിലിരുന്നാണ് റോഡ് ഷോയില്‍ രാഹുല്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.