Connect with us

More

വാക്ക്മൂര്‍ച്ച കൊണ്ട് ബി.ജെ.പിയെ മുള്‍മുനയില്‍ നിര്‍ത്തി രാഹുലിന്റെ ജൈത്രയാത്ര

Published

on

രാഹുല്‍ഗാന്ധിയുടെ കടന്ന് വരവ് രാജ്യത്തെ മതേതര മനസുകള്‍ക്ക് ആവേശം പകരുന്നതാണ്. രാഹുലിന്റെ പ്രസംഗശൈലിയില്‍ പ്രവര്‍ത്തനത്തില്‍ എല്ലാം ഒരുപാട് മാറ്റവുമായാണ് രാഹുല്‍ കടന്ന് വന്നത്. രാജ്യം ഭരിക്കുന്ന ബി.ജെ.പിയേയും മോദിയേയും ഇടവേളകളില്ലാതെ വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ കൊണ്ടാണ് രാഹുല്‍ എതിരേറ്റത്. ഒപ്പം ബി.ജെ.പിയുടെ ഇരട്ടത്താപ്പുകള്‍ തുറന്നു കാട്ടി കണക്കറ്റ് പരിഹസിച്ച് സോഷ്യല്‍ മീഡിയയിലും പുറത്തും രാഹുല്‍ ഒരുപോലെ താരമായി. രാഹുലിനെ ചെവികൊള്ളാന്‍ കൂട്ടാക്കാത്ത ബി.ജെ.പിക്ക് രാഹുലിന് മറുപടി പറയാന്‍ വേണ്ടി മാത്രം കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സമയം കണ്ടത്തേണ്ടി വന്നു. രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രചരണയോഗങ്ങളില്‍ രാഹുലിന്റെ പ്രസംഗം രാജ്യം കാതോര്‍ത്തു.

പതിവില്ലാത്ത ആള്‍ക്കൂട്ടമാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണ യോഗങ്ങളില്‍ ഗുജറാത്തിന്‍ തടിച്ചുകൂടിയത്. ഒരു കാലത്ത് ബിജെപിക്ക് പരിഹസിക്കാന്‍ വക നല്‍കലായിരുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് ഇവിടെ മികച്ച പ്രതികരണം ലഭിക്കുന്നു. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ബി.ജെ.പിക്ക് ശക്തമായ എതിരാളിയായി കോണ്‍ഗ്രസിനെ രാഹുല്‍ മാറ്റിയെടുത്തു. ഗുജറാത്ത് വികസനം, നോട്ടു നിരോധനം, ജി.എസ്.ടി, അഴിമതി, എന്നിവയില്‍ മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് ഓരോ പ്രസംഗവും രാഹുല്‍ അവസാനിപ്പിക്കുന്നത്. ബി.ജെ.പിയെ സ്‌നേഹത്തോടെ തോല്‍പ്പിക്കുമെന്ന ഏറ്റവും ഒടുവിലത്തെ രാഹുലിന്റെ പ്രഖ്യാപനം പക്വതയുളള രാഷ്ട്രീയക്കാരനെ എടുത്തുകാണിക്കുന്നതോടൊപ്പം ബി.ജെ.പിയിലെ നേതാക്കന്മാരില്‍ നിന്നും താന്‍ ഏറെ വിത്യസ്തനാണെന്ന് തെളിയിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധേയമായ ചില പ്രതികരണങ്ങള്‍

നോട്ടുനിരോധനത്തെ മണ്ടത്തരമായി വിശേഷിപ്പിച്ച മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിനെ നരേന്ദ്രമോദി ‘കോട്ടിട്ട് കുളിക്കുന്നയാള്‍’ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ചുള്ള രാഹുലിന്റെ മറുപടി: കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നയാളാണ് മോദി.

ചരക്കുസേവനനികുതിയെ കളിയാക്കിയും വിമര്‍ശിച്ചുംകൊണ്ടുള്ള രാഹുലിന്റെ കമന്റാണ് ശ്രദ്ധേയമായവയില്‍ മുഖ്യം. ഗബ്ബര്‍സിംഗ് എന്നത് പ്രശസ്തമായ ഷോലേ എന്ന ഹിന്ദിസിനിമയിലെ വില്ലനാണ്. അംജത്ഖാനാണ് ഗബ്ബര്‍സിംഗ് ആയി വേഷമിട്ടത്. ജി.എസ്.ടിയിലെ ( ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സിലെ ) ചുരുക്കവാക്കുകളെ ഗബ്ബര്‍സിംഗ് ടാക്‌സ് എന്ന് വിശേഷിപ്പിച്ച രാഹുലിന്റെ തമാശ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായായിരുന്നു രാഹുലിന്റെ ഈ കമന്റ്. ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍ എന്നതിന് ഇത്രയും യോജിച്ച വിശേഷണം വേറെയില്ല.

രണ്ടാം യു.പി.എ കാലത്ത് ഡോ. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു ഓര്‍ഡിനന്‍സ് രാഹുലിന്റെ അന്നേവരെ കാണാത്ത നിറം പുറത്തെടുക്കുന്നതായിരുന്നു. അയോഗ്യരാക്കിയ ജനപ്രതിനിധികളെ സംരക്ഷിക്കാന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഇറക്കാനിരുന്ന ഓര്‍ഡിനന്‍സായിരുന്നു വിഷയം. ഈ ഓര്‍ഡിനന്‍സ് എന്റെ അഭിപ്രായത്തില്‍ പറഞ്ഞാല്‍ തികഞ്ഞ മണ്ടത്തരമാണ്. എന്നായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനത്തിലെ കമന്റ്. ഓര്‍ഡിനന്‍സിനെതിരെ രാജ്യത്ത് പ്രതിഷേധം ഉയരുന്നതിനിടെ കോണ്‍ഗ്രസ് വക്താവ് വിളിച്ച യോഗത്തിലേക്ക് കടന്നുചെന്നാണ് രാഹുല്‍ ഓര്‍ഡിനന്‍സിനെതിരെ പൊട്ടിത്തെറിച്ചത്. ഇത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെയും പാര്‍ട്ടിനേതൃത്വത്തെയും അമ്പരപ്പിച്ചെങ്കിലും രാഹുലിന്റെ തുറന്നമനസ്സ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാക്കിസ്താന്‍ ഭരണകൂടത്തിനെതിരെ നടത്തിയ ഒരു കമന്റും രാഹുലിന് ആദ്യം അക്കിടിയായി അനുഭവപ്പെട്ടെങ്കിലും പിന്നീട് അതിലെ നിഷ്‌കളങ്കത ജനത്തിന് ബോധ്യമായി. പാക്കിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ഇന്ത്യയിലെ മുസ്്‌ലിംയുവാക്കളെ റിക്രൂട്ട് ചെയ്യുകയാണെന്നായിരുന്നു കാശ്മീരിനെ പരാമര്‍ശിച്ചുള്ള രാഹുലിന്റെ അഭിപ്രായപ്രകടനം. ഇതിനെതിരെ മുസ്്‌ലിംകളെ കുറച്ചുകാണുന്നു എന്ന രീതിയില്‍ ചിലര്‍ രംഗത്തുവന്നെങ്കിലും രാഹുലിന്റെ പ്രസ്താവനയിലെ നല്ലവശം പിന്നീട് ഫോക്കസ് ചെയ്യപ്പെട്ടു. വിഷയത്തില്‍ രാഹുല്‍ മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ് വരെ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ തന്നെക്കുറിച്ച് കോണ്‍ഗ്രസ് ജാതിയും മറ്റും പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ രാഹുലിന്റെ മറുപടി ഇങ്ങനെ: മോദിജി സ്വന്തം കാര്യത്തെക്കുറിച്ചാണ് എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഗുജറാത്തിന്റെ വികസനത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ലേ. ?

വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ തന്റെ വളര്‍ത്തുപട്ടിക്കുട്ടിയുടെ കാര്യം അന്വേഷിച്ചുവെന്ന ബി.ജെ.പിയുടെ അപവാദപ്രചാരണം വലിയ പ്രചാരണം നേടി. യഥാര്‍ഥത്തില്‍ രാഹുല്‍വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ കുടുംബാംഗങ്ങളോടായിരുന്നു അങ്ങനെ സംസാരിച്ചത്. നാടിന്റെ കാര്യത്തേക്കാള്‍ സ്വന്തം പട്ടിയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ആകാംക്ഷ എന്നായിരുന്നു പ്രചാരണം. സ്വന്തം കുടുംബാംഗങ്ങളോട് ജി.എസ്.ടിയെക്കുറിച്ച് സംസാരിക്കണോ എന്നായിരുന്നു ഇതിനുള്ള ഒരു പ്രതികരണം.

ഭയം, ഭീകരവാദം, മാവോയിസം, നോട്ടുനിരോധനം, ചരക്കുസേവന നികുതി , മാധ്യമങ്ങളെ ഭീഷണിപ്പെടുത്തല്‍ ഇങ്ങനെ രാജ്യത്ത് മോദി ജനങ്ങളെ വിറപ്പിച്ചു നിര്‍ത്തിയിരിക്കുകയാണെന്ന രാഹുലിന്റെ പ്രസ്താവനയും ഏറെ ജനശ്രദ്ധ നേടി.

പാക്കിസ്താനുമായി ബന്ധപ്പെടുത്തി മന്‍മോഹന്‍സിംഗ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മോദി ആരോപണമുന്നയിച്ചപ്പോള്‍ മോദിക്ക് രാഹുലിന്റെ ഉപദേശം: മോദിജി ഗുജറാത്തിനെ ഊന്നി സംസാരിക്കൂ.

മോദി രാഹുല്‍ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ് അദ്ദേഹത്തിനെതിരെ പപ്പി എന്നും മറ്റും വിളിച്ചുകളിയാക്കുകയാണ് മോദിയുടെ പതിവെങ്കില്‍ മാന്യതയോടെ മോദിജീ എന്നേ രാഹുല്‍ അഭിസംബോധന ചെയ്യാറുള്ളൂ. മാത്രമല്ല, കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിയെ നീച് ആദ്മി ( തരംതാണവന്‍) എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ അയ്യരോട് ആദ്യം മാപ്പുപറയാനാവശ്യപ്പെടുകയും ശേഷം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയുമാണ ്‌രാഹുല്‍ ചെയ്തത്.

2014ല്‍ നാല്‍പത്തിനാലുകാരനായ രാഹുലിന് കോണ്‍ഗ്രസിനെ ലോക്‌സഭാംഗങ്ങളെ 45 ആക്കി ചരിത്രത്തില്‍ ഏറ്റവും കുറക്കാന്‍ കഴിഞ്ഞെന്ന എതിരാളികളുടെ വിമര്‍ശനത്തെക്കുറിച്ച് പുറത്ത് കേട്ടതിങ്ങനെ: 1984ല്‍ പിതാവ് രാജീവ് 414 സീറ്റ് നേടിയത് വെറും നാല്‍പതുവയസ്സിലായിരുന്നു.

മിക്കവാറും ദേശീയമാധ്യമങ്ങള്‍ രാഹുലിനെ വിശേഷിപ്പിക്കുന്നത് രാഗ എന്ന പേരിലാണ്. രാ എന്നത് രാഹുലിന്റെയും ഗാ എന്നത് ഗാന്ധിയുടെയും ആദ്യാക്ഷരങ്ങള്‍. കോണ്‍ഗ്രസിന്റെ പുതിയ രാഗമാണ് രാഹുലിന്റെ അധ്യക്ഷപദത്തിലൂടെ പുറത്തുവരാനിരിക്കുന്നതെന്ന് സാമൂഹികമാധ്യമങ്ങള്‍.

kerala

‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു

Published

on

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.

Continue Reading

india

അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

മുംബൈ: അമിതവേ​ഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിൽ അംബേദ്കർ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരൻ ആയുഷാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമായിരുന്നു ആയുഷ് നിന്നിരുന്നത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേ​ഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാലുവയസുകാരനായ ആയുഷും പിതാവ് ലക്ഷ്മൺ കിൻവാഡെയും കുടുംബത്തിനുമൊപ്പം കാലങ്ങളായി റോഡിന്റെ സമീപത്താണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്

Published

on

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

Continue Reading

Trending