Connect with us

india

ആ രാഹുല്‍ഗാന്ധിയല്ല ഇത്: തന്നെക്കുറിച്ച് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം

പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഇനിയില്ലെന്ന ധ്വനിയും ആ വാക്കുകളിലുണ്ടായിരുന്നു.

Published

on

നിങ്ങള്‍ പറയുന്ന രാഹുല്‍ഗാന്ധി എത്രയോ വര്‍ഷം മുമ്പുള്ളതാണ്. ‘ രാഹുല്‍ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണിത്. ഭാരത് ജോഡോ യാത്രകൊണ്ട് താങ്കളെന്ത് പഠിച്ചുവെന്ന ചോദ്യത്തിനായിരുന്നു മറുപടി. മുമ്പ് രണ്ടുമണിക്കൂറാണ് ഞാന്‍ ക്ഷമിച്ചിരുന്നത്. ഇപ്പോഴത് എട്ടുമണിക്കൂര്‍ വരെയായി. ഭാരത് ജോഡോയാത്ര ക്ഷമാശീലം പഠിപ്പിച്ചുവെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞു.  പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഇനിയില്ലെന്ന ധ്വനിയും ആ വാക്കുകളിലുണ്ടായിരുന്നു.

ഈ യാത്ര ഒരു തപസ്യയാണ്. രാജ്യത്തെ വിഭജിക്കുന്ന സംഘപരിവാര്‍, ബി.ജെ.പി അജണ്ടക്കെതിരായി. ‘മധ്യപ്രദേശിലെ പര്യടനത്തിനിടെയായിരുന്നു വാര്‍ത്താസമ്മേളനം. പാര്‍ട്ടിയില്‍നിന്ന് നേതാക്കള്‍ പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് പുതിയ പ്രസിഡന്റിനോട് ചോദിക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി. പണംകിട്ടിയാല്‍ എം.എല്‍.എമാര്‍ പോകുമെന്ന കാര്യത്തോട് തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

india

ഷാഹി മസ്ജിദ് വെടിവെപ്പില്‍ പ്രതിഷേധം ശക്തം; ബി.ജെ.പിയുടെ ആസൂത്രിത പദ്ധതിയെന്ന് അഖിലേഷ്, ഇനിയെത്ര പേരുടെ രക്തം വേണമെന്ന് ഒവൈസി

സംഭവത്തില്‍ പ്രതികരണവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി.

Published

on

യു.പിയിലെ  സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വേ തടയുന്നതിനിടയിലുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ പ്രതികരണവുമായി വിവിധ പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്തെത്തി.

നിങ്ങള്‍ക്കിനി എത്ര പേരുടെ രക്തം വേണമെന്ന് സംഭവത്തെ കുറിച്ച് പ്രതികരിച്ച ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ആര്‍ക്കാണ് ഇനി ഈ നിറമില്ലാത്ത ഭൂമിയെ പുഷ്പിക്കാന്‍ കഴിയുകയെന്നും എത്ര നെടുവീര്‍പ്പകളുണ്ടായാലാണ് നിങ്ങളുടെ ഹൃദയത്തെ തണുപ്പിക്കുക എന്നും അദ്ദേഹം ചോദിച്ചു.

ഉത്തര്‍പ്രദേശ് പൊലീസിന്റെ വെടിവെപ്പിനെ ശക്തമായി അപലപിച്ച അദ്ദേഹം സംഭവത്തെ കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മൂന്ന് പേരുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പിയാണ് യു.പി. മുന്‍ മുഖ്യമന്ത്രിയും എം.പിയുമായ അഖിലേഷ് യാദവ് പറഞ്ഞു. ഗുരുതരമായ സംഭവമാണ് സംഭാലില്‍ ഉണ്ടായതെന്നും യു.പിയില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ശ്രദ്ധമാറ്റാന്‍ വേണ്ടിയാണ് ഒരു സര്‍വേ സംഘത്തെ ബോധപൂര്‍വം മസ്ജിദിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മനപ്പൂര്‍വം ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമായിരുന്നു സര്‍വേക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സര്‍വേ നടന്ന ഒരു പള്ളിയില്‍ എന്തിനാണ് വീണ്ടും സര്‍വെ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. സംഭാലില്‍ നടന്ന സംഭവങ്ങളെല്ലാം ബി.ജെ.പി സര്‍ക്കാറിന്റെ ഒത്താശയോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞായറാഴ്ചയാണ് ഉത്തര്‍പ്രദേശിലെ സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരുമായ പ്രദേശവാസികള്‍ തര്‍ക്കത്തിലേര്‍പ്പെട്ടെത്. ഈ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ നഈം, ബിലാല്‍, നൗമാന്‍ എന്നീ മൂന്ന് യുവാക്കള്‍ കൊല്ലപ്പെടുകയും ചെയ്തു.

മുഗള്‍ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളിയിരിക്കുന്ന സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് പ്രദേശിക കോടതിയാണ് പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിയിട്ടത്. കോടതിയുടെ ഉത്തരവുണ്ടായതിനെ പിന്നാലെ തന്നെ പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ യാതൊരു മുന്നൊരുക്കവുമില്ലാതെ സര്‍വേ സംഘം പൊലീസിനെയും കൂട്ടി സ്ഥലത്തേക്ക് എത്തുകയാണുണ്ടായത്. ഈ സമയത്താണ് പ്രദേശവാസികള്‍ സര്‍വെ സംഘത്തെ തടഞ്ഞതും പൊലീസ് പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തതും.

Continue Reading

india

സര്‍വകക്ഷി യോഗത്തില്‍ വഖഫ് ബില്ലിനെതിരെ ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ഓ​രോ അ​ണു​വി​ലും ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്താ​കെ​യു​ള്ള അ​നേ​കം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ൽ കൈ​യേ​റ്റം ന​ട​ത്താ​നു​ള്ള​താ​ണ് പു​തി​യ നി​യ​മ​മെ​ന്നും പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ൽ ബ​ഷീ​ർ പ​റ​ഞ്ഞു.

Published

on

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം അ​ടി​യ​ന്ത​ര​മാ​യി കൊ​ണ്ടു​വ​രാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം പ്ര​കോ​പ​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​ണെ​ന്ന് മു​സ്‍ലിം ലീ​ഗ് പാ​ർ​ല​മെ​ന്റ് പാ​ർ​ട്ടി ലീ​ഡ​റും ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​യു​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ന്ദ്രം വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ഓ​രോ അ​ണു​വി​ലും ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ നി​റ​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജ്യ​ത്താ​കെ​യു​ള്ള അ​നേ​കം വ​ഖ​ഫ് സ്വ​ത്തു​ക്ക​ളി​ൽ കൈ​യേ​റ്റം ന​ട​ത്താ​നു​ള്ള​താ​ണ് പു​തി​യ നി​യ​മ​മെ​ന്നും പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള യോ​ഗ​ത്തി​ൽ ബ​ഷീ​ർ പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്റി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തും തെ​റ്റാ​യ ദി​ശ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തും ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ദു​രു​ദ്ദേ​ശ്യ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തും ഈ ​സ​ർ​ക്കാ​ർ​ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. വ​ർ​ഗീ​യ​ത ന​ട്ടു​പി​ടി​പ്പി​ച്ച് വി​ദ്വേ​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്റി​ന്റെ ന​ന്മ ക​ള​ങ്ക​പ്പെ​ടു​ത്തി​യ പാ​ര​മ്പ​ര്യ​മാ​ണ് ഈ ​സ​ർ​ക്കാ​റി​നു​ള്ള​ത്. സ​ർ​ക്കാ​റി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​ഞ്ഞി​രി​ക്കു​ന്നു​ണ്ട്.

പൗ​ര​ത്വ നി​യ​മം, ഏ​ക സി​വി​ൽ കോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ന​ട​പ​ടി​ക​ൾ ആ​വ​നാ​ഴി​യി​ലെ അ​സ്ത്ര​ങ്ങ​ളാ​യി വെ​ച്ചി​രി​ക്കു​ക​യാ​ണ്. മു​സ്‍ലിം​ക​ളു​ടെ വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​യി​ൽ എ​ന്തെ​ല്ലാം പ​റ​യ​ണ​മെ​ന്ന് മു​ൻ​കൂ​ട്ടി സ​ർ​ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ഛത്തി​സ്ഗ​ഢ് സ​ർ​ക്കാ​ർ ഈ​യി​ടെ ന​ൽ​കി​യ വി​ചി​ത്ര നി​ർ​ദേ​ശം ചൂ​ണ്ടി​ക്കാ​ട്ടി​യ അദ്ദേഹം, ബി.​ജെ.​പി ഭ​രി​ക്കു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളും അ​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് പ​ല നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് വി​മ​ർ​ശി​ച്ചു.

Continue Reading

india

ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണു; തീപിടിത്തത്തില്‍ യുവാവിന് ഗുരുതര പൊള്ളല്‍

രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.

Published

on

ജയ്പൂര്‍: ബൈക്കിലിരുന്ന് സിരഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി പെട്രോള്‍ ടാങ്കില്‍ വീണ് തീപിടിച്ച് അപകടം. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സംഭവം. തീപിടിത്തത്തില്‍ ഹൃത്വിക് മല്‍ഹോത്ര(25)കാരന് ഗുരുതര പൊള്ളലേറ്റു.

യുവാവിന്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ചേര്‍ന്ന് തീ അണച്ച് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Continue Reading

Trending