Connect with us

Culture

‘പ്രസംഗ പരിഭാഷ’: വി.ഡി.സതീശനെ ചേര്‍ത്തണച്ച് രാഹുല്‍

Published

on

കൊച്ചി: തന്റെ പ്രസംഗം പരിഭാഷ നടത്തിയ വി.ഡി.സതീശനെ ചേര്‍ത്തണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കൊച്ചി മറൈന്‍ഡ്രൈവിലെ രാഹുലിന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ നടത്തിയത് വി.ഡി സതീശനായിരുന്നു. പ്രസംഗ പരിഭാഷക്കിടയില്‍ ശബ്ദസംവിധാനത്തിന്റെ തകരാറുമൂലം ചില അസൗകര്യങ്ങള്‍ സതീശന്‍ നേരിട്ടിരുന്നു. പിന്നീട് രാഹുല്‍ തന്നെ തന്റെ മൈക്കിനടുത്തേക്ക് സതീശനെ വിളിച്ചുനിര്‍ത്തുകയായിരുന്നു. ഏറെ നേരം നീണ്ട പ്രസംഗത്തിനു ശേഷം രാഹുല്‍ വി.ഡി സതീശനെ ചേര്‍ത്തുനിര്‍ത്തി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പരിഭാഷ നന്നായിരുന്നുവെന്നും സതീശന് കയ്യടി നല്‍കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകര്‍ ഇത് ആവേശത്തോടെയാണ് സ്വീകരിച്ചത്.

അഞ്ച് വര്‍ഷം ഭരിച്ച് മോദി രാജ്യത്തെ നശിപ്പിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. നാലരവര്‍ഷം മോദി കര്‍ഷകരെ ഉപദ്രവിച്ചു. രാജ്യത്തെ വിഭജിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. സമ്പന്നര്‍ക്കുവേണ്ടി മാത്രമുള്ള ഒരു ഇന്ത്യയും പാവപ്പെട്ടവര്‍ക്കുവേണ്ടി മറ്റൊരു ഇന്ത്യയും നിര്‍മ്മിക്കാനാണ് മോദി ആഗ്രഹിക്കുന്നത്. 3.5 ലക്ഷം കോടി 15 സമ്പന്നര്‍ക്ക് വീതിച്ചു നല്‍കി. എന്നാല്‍ ഒരു രൂപയുടെ കര്‍ഷക വായ്പ പോലും എഴുതി തള്ളിയില്ല. 15 സമ്പന്ന ബിസിനസുകാരായ സുഹൃത്തുക്കള്‍ക്കാണ് മോദി മിനിമം വേതനം ഉറപ്പാക്കിയതെന്നും രാഹുല്‍ പറഞ്ഞു.

തൊഴിലുറപ്പ് ഭക്ഷ്യസുരക്ഷ പദ്ധതികളില്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. അധികാരത്തിലെത്തിയാല്‍ ഇന്ത്യയില്‍ എല്ലായിടത്തും കോണ്‍ഗ്രസ് പുരോഗതി കൊണ്ടുവരും. ചിലവു കുറഞ്ഞ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് ഉറപ്പാക്കും. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും കുറഞ്ഞ വേതനം ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും കേഡര്‍പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് അതല്ലെന്നും പറഞ്ഞ് നിങ്ങള്‍ സ്വയം പരാജിതരാവരുതെന്ന് പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച രാഹുല്‍ഗാന്ധി, കോണ്‍ഗ്രസ് രാജ്യത്തിന്റെ ഹൃദയം പേറുന്ന പാര്‍ട്ടിയാണെന്നും രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത പാര്‍ട്ടിയാണെന്നും പറഞ്ഞു. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ മറ്റു ആര്‍.എസ്.എസ് നേതാക്കള്‍ ബ്രിട്ടീഷുകാരോട് മാപ്പിരക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദിയെ രക്ഷിക്കാനാണ് സി.ബി.ഐ ഡയറക്ടറെ മാറ്റിയത്. മോദിയും അമിത് ഷായും കോടതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ജി.എസ്.ടി തുടക്കം മുതലേ വന്‍ പരാജയമാണ്. അധികാരത്തിലെത്തിയാല്‍ നിലവിലെ ജി.എസ്.ടിയെ രാജ്യത്തിന്റെ പുരോഗതിക്ക് അനുസൃതമായി മാറ്റും. കൊടിയ പ്രളയം അനുഭവിച്ച കേരളത്തിന് പുനര്‍ നിര്‍മ്മാണത്തിന് കേന്ദ്രം ചെയ്തതെന്നും രാഹുല്‍ ചോദിച്ചു.

കേരളത്തിലെ പ്രളയം മനുഷ്യ നിര്‍മ്മിതമാണ്. പ്രളയത്തെ മലയാളികള്‍ ഒറ്റക്കെട്ടായി അതിജീവിച്ചു. പ്രളയത്തെ അതിജീവിച്ച കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. കേരളത്തില്‍ സി.പി.എമ്മിനേയും കേന്ദ്രത്തില്‍ ബി.ജെ.പിയേയും തോല്‍പ്പിക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കൂടുതല്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കും. 2019-ല്‍ അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി കുറച്ചുകൂടി വനിതാ നേതാക്കള്‍ വേദിയില്‍ വേണമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സംബന്ധിച്ചു. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ 50,000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു സംഘാടകര്‍ അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കൊല്ലത്ത് എംഡിഎംഎയുമായി യുവതി പിടിയില്‍

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം.

Published

on

കൊല്ലം നഗരത്തില്‍ വീണ്ടും എംഡിഎംഎ വേട്ട. കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തി കൊണ്ടുവന്ന 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായി. അഞ്ചാലുംമൂട് സ്വദേശിനി അനിലാ രവീന്ദ്രനെ ഡാന്‍സാഫ് സംഘംവും ശക്തികുളങ്ങര പോലീസും സംയുക്തമായി നടത്തി റെയ്ഡിനൊടുവില്‍ അറസ്റ്റ് ചെയ്തു. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.

കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ യൂട്യൂബ് നോക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ

ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ ബാ​ബു എ​ന്ന 32കാ​ര​ൻ സ്വ​ന്തം വ​യ​റു​കീ​റി​യ​ത്. വൃ​ന്ദാ​വ​ന​ടു​ത്തു​ള്ള സു​ൻ​ര​ഖ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​യാ​ൾ.

Published

on

വ​യ​റു​വേ​ദ​ന ക​ല​ശ​ലാ​യ യു​വാ​വ് യൂ​ട്യൂ​ബ് നോ​ക്കി സ്വ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വി​പ​ണി​യി​ൽ നി​ന്ന് സ​ർ​ജി​ക്ക​ൽ ​ബ്ലേ​ഡും സൂ​ചി​യും നൂ​ലു​മെ​ല്ലാം വാ​ങ്ങി, ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ ബാ​ബു എ​ന്ന 32കാ​ര​ൻ സ്വ​ന്തം വ​യ​റു​കീ​റി​യ​ത്. വൃ​ന്ദാ​വ​ന​ടു​ത്തു​ള്ള സു​ൻ​ര​ഖ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​യാ​ൾ.

കൈ​ക്രി​യ​ക്ക് പി​ന്നാ​​ലെ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ബാ​ബു​വി​ന്റെ ബ​ന്ധു രാ​ഹു​ൽ ഇ​യാ​ളെ ജി​ല്ല ആ​ശു​പ​​ത്രി​യി​ലാ​ക്കി. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം അ​വി​ട​ത്തെ ഡോ​ക്ട​ർ ബാ​ബു​വി​നെ ആ​ഗ്ര​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കാ​തെ ബാ​ബു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബാ​ബു​വി​ന്റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് രാ​ഹു​ൽ പി​ന്നീ​ട് ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ചു. ബാ​ബു വ​യ​റി​ന്റെ പു​റം ഭാ​ഗം മാ​ത്ര​മാ​ണ് കീ​റി​യ​തെ​ന്നും ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്ക് മു​റി​വ് പ​റ്റി​യി​​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Continue Reading

kerala

‘ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തുകാട്ടിയ ഉദ്യോഗസ്ഥർ…’: തലശേരി എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിന് അതൃപ്തി

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Published

on

കണ്ണൂര്‍ മണോളിക്കാവിലെ സിപിഎം- പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ നല്‍കിയ മൊമെന്റോയില്‍ എഴുതിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് വാഹനം തടഞ്ഞുവച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നത്. പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ദീപ്തി, അഖില്‍ എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് രണ്ട് ഉദ്യോഗസ്ഥര്‍കക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അതൃപ്തി പരസ്യമാക്കി തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്. യാത്രയയപ്പിന്റെയും മൊമെന്റോയുടേയും ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് നേടിയ സ്റ്റേഷനിലെ പൊലീസുകാരെ ക്രിമിനലുകള്‍ക്ക് വേണ്ടി സ്ഥലം മാറ്റിയത് അപലപനീയമെന്ന് ഇന്നലെ പ്രതിപക്ഷം പ്രതികരിച്ചിരുന്നു.

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

Continue Reading

Trending