ന്യൂഡല്‍ഹി: ഇന്ന് ആറ് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ചൈനയെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് എന്ന് പുറത്താക്കുമെന്ന് പ്രസംഗത്തില്‍ പറയുമോ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനപ്പെട്ട ഒരു സന്ദേശം നല്‍കാനുണ്ടെന്നാണ് ഇന്നത്തെ പ്രസംഗത്തെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഏതു വിഷയത്തെ കുറിച്ചാണ് സംസാരിക്കുക എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.
അതേസമയം മോദിയുടെ പ്രസംഗത്തെക്കുറിച്ച് വലിയ ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പഴയ നോട്ട് നിരോധനം പോലെ വല്ലതുമാണോ എന്നാണ് പലര്‍ക്കുമുള്ള സംശയം. പ്രധാനമന്ത്രി പറയാന്‍ പോവുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെങ്കിലും കര്‍ഷക ആത്മഹത്യ, ജിഡിപി തകര്‍ച്ച, ഹാത്രസ് പീഡനം, തൊഴിലില്ലായ്മ തുടങ്ങിയ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം മിണ്ടില്ലെന്നാണ് പലരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നത്.
ഒരു ജനാധിപത്യ രാജ്യത്തെ ഭരണാധികാരി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനെ ജനങ്ങള്‍ ആശങ്കയോടെ കാണുന്ന സ്ഥിതി വലിയ അപകടസൂചനയാണെന്നും പലരും അഭിപ്രായപ്പെടുന്നു. ഇത് രാജ്യത്തിന്റെ അവസ്ഥ ഇപ്പോള്‍ എന്താണെന്ന് വ്യക്തമാക്കുന്നു എന്നാണ് പലരുടെയും വിലയിരുത്തല്‍.