Connect with us

india

സുഹൃത്തുക്കളെ മുന്നോട്ട് നയിക്കാനായി യുവാക്കളുടെ ഭാവി കവര്‍ന്നെടുക്കുന്നു; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുമെന്ന വാര്‍ത്തയെ കുറിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്

Published

on

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുമെന്ന വാര്‍ത്തയെ കുറിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്. പരമാവധി സ്വകാര്യവത്ക്കരണമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ആരോപിച്ചു.

‘പരമാവധി സ്വകാര്യവത്കരണം, ഏറ്റവും ചുരുങ്ങിയ സര്‍ക്കാര്‍ പങ്കാളിത്തം, ഇതാണ് മോദി ഗവണ്‍മെന്റിന്റെ ചിന്ത.കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ സ്ഥിര നിയമനം ഒഴിവാക്കുകയാണ് സര്‍ക്കാര്‍. യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് സ്വന്തം സുഹൃത്തുക്കളെ മുന്നോട്ട് നയിക്കുകയാണ് അവരുടെ ലക്ഷ്യം’ രാഹുല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ടും രാഹുല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെയും അസംഘടിത മേഖലയിലെ ആളുകളുടെയും നേര്‍ക്കുള്ള ആക്രമണമായിരുന്നു നോട്ട് നിരോധനം എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

india

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്‌ഫോടനം; ഒന്‍പത് ജവാന്‍മാര്‍ക്ക്‌ വീരമൃത്യു

മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്

Published

on

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ഐഇഡി സ്‌ഫോടനത്തില്‍ ഒന്‍പത് ജവാന്‍മാര്‍ വീരമൃത്യു പവരിച്ചു. പൊലീസ് വാഹനത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധി സുരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റതായി സൂചന.

സുരക്ഷസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനായിരുന്നു പൊട്ടിത്തെറിച്ചത്. ഇരുപതോളം സുരക്ഷ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Continue Reading

india

ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു

ഇതിനുമുമ്പ് കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകള്‍ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു

Published

on

അഹമ്മദാബാദ്: ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനുമുമ്പ് കര്‍ണ്ണാടകയില്‍ രണ്ട് എച്ച്എംപിവി കേസുകള്‍ ഐസിഎംആര്‍ സ്ഥിരീകരിച്ചിരുന്നു. മൂന്ന് മാസം പ്രായമായ പെണ്‍ കുഞ്ഞിനും, എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ക്കും വിദേശയാത്ര പശ്ചാത്തലമില്ലാത്തതും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും ആശങ്കയുണ്ടാക്കുന്നുമുണ്ട്.

എന്നാല്‍ കര്‍ണ്ണാടകയില്‍ സ്ഥിരീകരിച്ച എച്ച്എംപിവിയ്ക്ക് ചൈനാ ബന്ധം ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. വൈറസ് വ്യാപന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് ചൈന രംഗത്തെത്തിയിരുന്നു. ശൈത്യകാലത്തെ സാധാരണ അണുബാധ മാത്രമേയുളളൂവെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്വാസകോശ അണുബാധ കുറവാണെന്നായിരുന്നു ചൈനയുടെ വിശദീകരണം.

 

Continue Reading

india

പ്രോംപ്റ്റര്‍ ചതിച്ചു; പ്രസംഗം തുടരാനായി ടെലിപ്രോംപ്റ്ററിനെ കാത്തു നിന്ന് പ്രധാനമന്ത്രി

ഡല്‍ഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്

Published

on

ന്യൂഡല്‍ഹി: പ്രോംപ്റ്ററിന്റെ സഹായത്തോടെയാണ് മോദിയുടെ പ്രസംഗങ്ങളെല്ലാമെന്ന് ആം ആദ്മി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴായി ആരോപിച്ചിരുന്ന കാര്യമായിരുന്നു. തന്റെ പ്രസംഗങ്ങളില്‍ പ്രോംപ്റ്റര്‍ വേണമെന്ന് പ്രധാനമന്ത്രി എപ്പോഴും നിര്‍ദേശിക്കാറുമുണ്ട്.

കഴിഞ്ഞദിവസം ഡല്‍ഹിയിലെ രോഹിണിയില്‍ മോദി പ്രസംഗിക്കുന്നതിനിടെ, പ്രോംപ്റ്റര്‍ തകരാറിലായിയെന്ന് എ.എ.പി ആരോപണമുയര്‍ത്തിയിരുന്നു.
മോദി ഘോരഘോരം പ്രസംഗിക്കുന്നതിനിടെ, പെട്ടെന്ന് പ്രോംപ്റ്റര്‍ നിലക്കുകയായിരുന്നു. അതോടെ പ്രധാനമന്ത്രിയുടെ പ്രസംഗവും സ്തംഭിച്ചു. കുറച്ചുനേരത്തേക്ക് ഒന്നും മിണ്ടാതെ, പ്രസംഗം തുടരാനായി ടെലിപ്രോംപ്റ്ററിനെ കാത്തു നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ വിഡിയോ ആണ് എ.എ.പി പങ്കുവെച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ ബി.ജെ.പിയെ പോലെ, മോദിയുടെ ടെലിപ്രോംപ്റ്ററും പരാജയപ്പെട്ടു-എന്ന അടിക്കുറിപ്പോടെയാണ് എ.എ.പി വിഡിയോ പങ്കുവെച്ചത്. രോഹിണിയിലെ പ്രസംഗത്തിനിടെ എ.എ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് മോദി ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം.

Continue Reading

Trending