india
ഹിന്ദു പ്രത്യുല്പാദനം കുറഞ്ഞു വരുന്നു; വിവാഹ പ്രായം കൂട്ടരുതെന്ന് മോദിയോട് രാഹുല്‍ ഈശ്വര്‍
മുസ്ലിം പ്രത്യുല്പാദനം വര്‍ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുല്പാദനം കുറയുന്നതിലാണ് ആശങ്കയെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്

കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം പുതുക്കി നിശ്ചയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കള്‍ക്കിടയില്‍ പ്രത്യുല്‍പ്പാദന നിരക്ക് കുറയുകയാണെന്നും അതിനാല്‍ വിവാഹപ്രായം കൂട്ടരുതെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു. വര്‍ഗീയത നിറഞ്ഞ പരാമര്‍ശമാണ് ട്വീറ്റിലുള്ളത്. മുസ്ലിം വ്യക്തിനിയമ പ്രകാരം പെണ്‍കുട്ടികള്‍ക്ക് 16ാം വയസില്‍ വിവാഹം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയുമെന്ന് രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
‘മോദി ജി, ദൈവത്തെയും ഹിന്ദുക്കളെയും കരുതി പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തരുത്. ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് ഇപ്പോള്‍ തന്നെ കുറയുകയാണ്. മുസ്ലിം വ്യക്തിനിയമപ്രകാരം പെണ്‍കുട്ടിക്ക് 16 വയസില്‍ വിവാഹം കഴിക്കാം. ഹിന്ദു ജനസംഖ്യ വീണ്ടും കുറയും’ രാഹുല്‍ ഈശ്വര്‍ ട്വീറ്റില്‍ പറഞ്ഞു.
രാജ്യത്ത് എല്ലാ വിഭാഗം ആളുകളിലെയും പെണ്‍കുട്ടികള്‍ക്ക് നിലവില്‍ 18 ആണ് വിവാഹ പ്രായം. ഇതിനെതിരെ വസ്തുതാ വിരുദ്ധമായ പ്രസ്താവന രാഹുല്‍ നടത്തുകയായിരുന്നു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് ഹിന്ദുക്കളെ സംബന്ധിച്ച് ആത്മഹത്യാപരം ആണെന്നും രാഹുല്‍ പറയുന്നു. രാജ്യത്ത് ഹിന്ദു പ്രത്യുല്പാദന നിരക്ക് വീണ്ടും കുറയും, മുസ്ലിം വിവാഹപ്രായം വ്യക്തിനിയമ ബോര്‍ഡ് തീരുമാനിക്കുന്നു, നിയമ കമീഷന് മുന്നോട്ടുവെച്ച നിര്‍ദേശം സ്ത്രീക്കും പുരുഷനും 18 വയസ് എന്നാണെന്നും രാഹുല്‍ പറയുന്നു.
മുസ്ലിം പ്രത്യുല്പാദനം വര്‍ധിക്കുന്നതിലല്ല, ഹിന്ദു പ്രത്യുല്പാദനം കുറയുന്നതിലാണ് ആശങ്കയെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഹിന്ദു ജനസംഖ്യ 10 ശതമാനം വരെ കുറഞ്ഞുവെന്നാണ് രാഹുല്‍ അവകാശപ്പെടുന്നത്. വൈകിയുള്ള വിവാഹവും ഇതിന്റെ കാരണങ്ങളിലൊന്നായി എടുത്തുപറയുന്നുണ്ട്.
india
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. വഖഫ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ വാദത്തെ ഖണ്ഡിച്ച് വ്യാഴാഴ്ച ഹരജിക്കാരുടെ അഭിഭാഷകര്‍ രംഗത്തുവന്നു. വഖഫ് ഇസ്ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാന്‍ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.
ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാന്‍ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന് ആക്കിത്തീര്‍ക്കാനുള്ള ശ്രമമെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന് പറഞ്ഞു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങള് സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാന് വാദിച്ചു.
ദാനധര്‍മം ഇസ്ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപില്‍ സിബലും ചൂണ്ടിക്കാട്ടി. ഭേദഗതി നിയമത്തിലെ സെക്ഷന്‍ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബല്‍ മറുപടി നല്കി.
വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.
india
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്കി.

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനിനെ സഹായിക്കാന്‍ പാകിസ്ഥാന് വിസമ്മതിച്ചു, ബുധനാഴ്ച
ആകാശച്ചുഴി ഒഴിവാക്കാന്‍ ഒരു വിമാനം സഹായം തേടിയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി-ശ്രീനഗര്‍ വിമാനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ്, ബുധനാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തെ അഭിമുഖീകരിച്ചപ്പോള്‍, ആകാശച്ചുഴി ഒഴിവാക്കാന്‍ പാകിസ്ഥാന് വ്യോമാതിര്‍ത്തി ഹ്രസ്വമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ടു. അത് നിഷേധിച്ച്, കടുത്ത ആകാശച്ചുഴിയെ അതിജീവിച്ച് പൈലറ്റ് ഷെഡ്യൂള്‍ ചെയ്തതുപോലെ യഥാര്‍ത്ഥ പാതയിലേക്ക് തുടര്‍ന്നു.
ബുധനാഴ്ച, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഭയാനകമായ മിഡ് എയര്‍ ആകാശച്ചുഴിയില്‍ കുടുങ്ങി, വിമാനത്തിലുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കുകയും വിമാനത്തിന്റെ മൂന്‍വശത്തിന് കേടുപാടുകള്‍ വരുകയും ചെയ്തു.
ഫ്ലൈറ്റ് 6E2142 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. വൈകിട്ട് 6.30ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോളില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ‘എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്’ (AOG) എന്ന് എയര്‍ലൈനിന് കേടുപാടുകള്‍ സംഭവിച്ചു.
അപ്രതീക്ഷിതമായ കാലാവസ്ഥ തടസ്സം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ വഴിതിരിച്ചുവിടാനോ നിര്‍ബന്ധിതമാക്കി.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Article3 days ago
അഗ്നി ഭീതിയിലെ കോഴിക്കോട്
-
kerala3 days ago
വീണ്ടും തകര്‍ന്ന് ദേശീയപാത; മലപ്പുറം തലപ്പാറയില്‍ ആറുവരിപ്പാതയില്‍ വിള്ളല്‍