Connect with us

kerala

ഗാന്ധി പ്രതിമ വണങ്ങി രാഹുല്‍ പാര്‍ലമെന്റില്‍; വരവേല്‍പ്പുമായി ഇന്‍ഡ്യ സഖ്യം

സോണിയ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷ എംപിമാരും രാഹുലിനെ സ്വീകരിച്ചു.

Published

on

അയോഗ്യത നീങ്ങിയ രാഹുല്‍ ഗാന്ധി ലോകസഭയിലെത്തി. ഒന്നാം നമ്പര്‍ ഗേറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കി. സോണിയ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷ എംപിമാരും രാഹുലിനെ സ്വീകരിച്ചു.

എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോകസഭ 12 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

നാളെ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി രാഹുല്‍ ഗാന്ധി സംസാരിക്കും. മണിപ്പൂര്‍ വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതിപക്ഷപ്രതിക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

കിളികൊല്ലൂര്‍ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്.

Published

on

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കിളികൊല്ലൂര്‍ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ വീട്ടിലെ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടന്‍ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കൂടാതെ എസ്എസ്ബിയില്‍ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റര്‍ അയക്കുകയും ചെയ്തതായി സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. എസ്എസ്ബിയില്‍ തുടരുന്നത് തനിക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതായി ഓമനക്കുട്ടന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ സമ്മര്‍ദ്ദമാണോ മരണകാരണം എന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.

Continue Reading

kerala

തലയിലെ മുറിവിന് സ്റ്റിച്ചിട്ടത് രണ്ട് ദിവസത്തിന് ശേഷം; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി പേവിഷബാധയേറ്റ് മരിച്ച കുട്ടിയുടെ കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരിയുടെ കുടുംബം.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരിയുടെ കുടുംബം. മെഡിക്കല്‍ കോളജിലെത്തിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് തലയിലെ മുറിവിന് സ്റ്റിച്ചിട്ടതെന്ന് കുട്ടിയുടെ പിതാവ് സല്‍മാന്‍ ഫാരിസ് ആരോപിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ 48 മണിക്കൂര്‍ കഴിഞ്ഞു വരാന്‍ പറഞ്ഞ് വിട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

നായയുടെ കടിയേറ്റ കുട്ടിയെ അര മണിക്കൂറിനകം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെട്ടിച്ചിരുന്നു. എന്നാല്‍ അവിടെ ഇതിന് ചികിത്സയില്ലെന്ന് പറഞ്ഞതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ കുട്ടിയുമായി അരമണിക്കൂര്‍ കാത്ത് നില്‍ക്കേണ്ടി വന്നുവെന്നും പിതാവ് പറയുന്നു.

48 മണിക്കൂര്‍ കഴിഞ്ഞാണ് അടുത്ത ചികിത്സ ഉള്ളൂ എന്നാണ് പറഞ്ഞത് ആശുപത്രിയില്‍ നിന്നും പറഞ്ഞതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. തലയിലാണ് പ്രധാന മുറിവെന്നും എന്നാല്‍ അത് ചികിത്സിക്കാനോ ഒബ്‌സര്‍വേഷനില്‍ വെക്കാനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരാള്‍ പോലും വിളിച്ചില്ലെന്ന് കുടുംബം പറയുന്നു.

മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി സല്‍മാന്‍ ഫാരിസിന്റെ മകള്‍ സിയയാണ് മരിച്ചത്. മാര്‍ച്ച് 29 ന് വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സിയയെ തെരുവുനായ ആക്രമിച്ചത്. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിക്കും പരുക്കേറ്റു. മൂന്ന് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും കടുത്ത പനി അനുഭവപ്പെടുകയും പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

Continue Reading

kerala

ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി സൈക്കിള്‍ റാലി

Published

on

സ്‌പോര്‍ട്‌സ് അതോരിറ്റി ഓഫ് ഇന്ത്യ കോഴിക്കോട് ഘടകവും കാലിക്കറ്റ് പ്രസ് ക്‌ളബും സംയുക്തമായി സംഘടിപ്പിച്ച ഫിറ്റ് ഇന്ത്യ സണ്‍ഡേസ് ഓണ്‍ സൈക്കിള്‍ റാലി കമാല്‍ വരദൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു. സായ് അത്ലറ്റിക്‌സ് കോച്ച് നവിന്‍ മാലിക് സമീപം.

കോഴിക്കോട്: ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി ആവേശത്തോടെ അവര്‍ അണിനിരന്നു. പ്രായമോ,സാഹചര്യങ്ങളോ തടസമായില്ല. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലും, ജോലി നല്‍കുന്ന അതിസമര്‍ദ്ദങ്ങളിലും മാനസികാരോഗ്യമുള്‍പ്പെടെ വെല്ലുവിളിക്കപ്പെടുമ്പോഴും ആരോഗ്യ പരിപാലന മുദ്രാവാക്യവുമായി ഒത്തുചേര്‍ന്നത് മാധ്യമ പ്രവര്‍ത്തകരും കായികതാരങ്ങളും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായി ഫിറ്റ് ഇന്ത്യ സണ്‍ഡേസ് ഓണ്‍ സൈക്കിള്‍ ക്യാമ്പയിന്‍ കോഴിക്കോട് നഗരത്തിന് പുതിയ അനുഭവമായി. സൈക്കിള്‍ റാലി രാജ്യാന്തര കായിക മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആരോഗ്യ പരിപാലനമെന്നത് അടിസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാന്‍ നമ്മള്‍ ഏറെ വൈകിയതായി അദ്ദേഹം പറഞ്ഞു. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമെല്ലാം കായിക വേദികളില്‍ മാത്രമല്ല മികവ് പുലര്‍ത്തുന്നത്. അവര്‍ ആരോഗ്യപരിപാലന രീതികള്‍ അക്കാദമികതലം മുതല്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ആ രാജ്യങ്ങളിലെ ഫിറ്റ്‌നസ് വിജയമെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിള്‍ റാലി കോഴിക്കോട് ബീച്ച് കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്നില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ സായി അത്‌ലറ്റിക്‌സ് കോച്ച് നവീന്‍ മാലിക് അധ്യക്ഷനായിരുന്നു. പ്രസ് ക്‌ളബ് വൈസ് പ്രസിഡണ്ട് ബിജുനാഥ് സ്വാഗതം പറഞ്ഞു.

Continue Reading

Trending