X
    Categories: indiaNews

ട്വിറ്റര്‍ എന്‍ഗേജ്‌മെന്റില്‍ മോദിയെ കടത്തിവെട്ടി രാഹുല്‍

ന്യൂഡല്‍ഹി: ട്വിറ്റര്‍ എന്‍ഗേജ്‌മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടത്തിവെട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലെ ലൈക്ക്, റീട്വീറ്റ് അടക്കമുള്ള എന്‍ഗേജ്‌മെന്റിന്റെ കാര്യത്തിലാണ് 20.4 മില്യന്‍ ആളുകള്‍ പിന്തുടരുന്ന രാഹുല്‍ 77.8 മില്യന്‍ ഫോളോവര്‍മാരുള്ള മോദിയെ പിന്നിലാക്കിയിരിക്കുന്നത്.

ഡല്‍ഹി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്ക് സംഘമായ ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനാണ് (ഒ.ആര്‍.എഫ്) പുതിയ കണക്ക് പുറത്തുവിട്ടത്.

Test User: