Connect with us

GULF

റഹീമിന്റെ മോചനം; രണ്ടു ദിവസത്തിനുള്ളില്‍ തുക കൈമാറും, ഇനി ഫണ്ടുകള്‍ സ്വീകരിക്കില്ല

റഹീം നാട്ടില്‍ എത്തുന്നതുവരെ ട്രസ്റ്റ് നിലനിര്‍ത്തും നിയമോപദേശം തേടിയശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

Published

on

സഊദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിനെ മോചിപ്പിക്കാനാവശ്യമായ തുക രണ്ടു ദിവസത്തിനുള്ളില്‍ കൈമാറുമെന്നു ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. സഊദി അറേബ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു 2 പേരെ ചുമതലപ്പെടുത്തി. ഇനി വരുന്ന ഫണ്ടുകള്‍ സ്വീകരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

റഹീം നാട്ടില്‍ എത്തുന്നതുവരെ ട്രസ്റ്റ് നിലനിര്‍ത്തും നിയമോപദേശം തേടിയശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബാങ്കുമായി സംസാരിച്ചു രണ്ടു ദിവസത്തിനകം തന്നെ തുക കൈമാറാന്‍ ശ്രമിക്കും. എംബസി വഴിയാണു പണം കൈമാറുന്നതെന്നും ലീഗല്‍ അസിസ്റ്റന്റ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ്, കണ്‍വീനര്‍ ആലിക്കുട്ടി എന്നിവര്‍ അറിയിച്ചു.

കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം. 2006ല്‍ 26-ാം വയസിലാണ് കൊലക്കുറ്റം ചുമത്തപ്പെട്ടു ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്‌പോണ്‍സറുടെ, തലയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി.

2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കൈ അബദ്ധത്തില്‍ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയായിരുന്നു. ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയും ചെയ്തു.

സംഭവത്തിനു പിന്നാലെ സഊദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ ഇപ്പോള്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Published

on

ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീൻ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്.

ജിദ്ദ ഹയ്യ് നഈമിൽ മന്തിക്കടയിൽ ജീവനക്കാരനായ ഇദ്ദേഹം 33 വർഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കൾ: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കൾ: സൈതലവി അരി(മ്പ, സൈനുദ്ധീൻ (ജിദ്ദ).

ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

Continue Reading

FOREIGN

അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്‍  ഇനി ‘അല്‍ഫര്‍ദാന്‍’

ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും. 

Published

on

ദുബൈ: അല്‍ഖൈല്‍ മെട്രോ സ്റ്റേഷന്റെ പേരുമാറി അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് മെട്രോ  സ്റ്റേഷന്‍ എന്നായിമാറുന്നു. ഇതുസംബന്ധിച്ച കരാറില്‍ ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ) ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി, നൂതന സാങ്കേതികവിദ്യകളുടെയും സ്മാര്‍ട്ട് സൊല്യൂഷനുകളുടെയും ഒരു സ്യൂട്ടിനൊപ്പം അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ചിന് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് പ്രാതിനിധ്യം ലഭിക്കും.
രാജ്യത്തെ പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒരാളായ അല്‍ഫര്‍ദാനുമായി കരാര്‍ ഒപ്പിടു ന്നതില്‍ ആര്‍ടിഎയിലെ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മുഹ്സെന്‍ കല്‍ബത്ത് സന്തോഷം രേഖപ്പെടുത്തി.  ദുബൈ മെട്രോ സംവിധാനത്തിലെ ഒരു പ്രധാന സ്റ്റേഷന് പേരിടാനുള്ള അവകാശം നേടുന്നതിന് ആര്‍ടിഎയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അല്‍ഫര്‍ദാന്‍ എക്സ്ചേഞ്ച് സിഇഒ ഹസന്‍ ഫര്‍ദാന്‍ അല്‍ ഫര്‍ദാന്‍ പറഞ്ഞു.
2025 ഏപ്രില്‍ മുതല്‍ ജൂണ്‍ അവസാനംവരെ എല്ലാ മെട്രോ സ്റ്റേഷനുകളുടെയും ബാഹ്യ, ഇന്‍ഡോ ര്‍ ദിശാസൂചന ബോഡുകളിലെ സ്റ്റേഷന്‍ പേരുകള്‍ പുനക്രമീകരിക്കും. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പും സമയത്തും ഓണ്‍ബോര്‍ഡ് ഓഡിയോ അറിയിപ്പുകള്‍ക്കൊപ്പം ഡിജിറ്റല്‍ സ്മാര്‍ട്ട് സിസ്റ്റങ്ങളിലും ആര്‍ടിഎയുടെ പൊതുഗതാഗത ആപ്പുകളിലും പുതിയ പേര് അപ്ഡേറ്റ് ചെയ്യും.

Continue Reading

GULF

ഇന്ന് ബാബാ സായിദില്ലാത്ത മറ്റൊരു റമദാന്‍ 19

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ ഇല്ലാത്ത ഒരു റമദാന്‍ 19കൂടി കടന്നുവന്നിരുക്കുന്നു. 2004 ഇതുപോലൊരു റമദാന്‍ 19നാണ് യുഎഇ രാഷ്ട്രപിതാ വും അറബ് ലോകത്തെ കാരണവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്ന ശൈഖ് സായിദ് ബി ന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ വിട വാങ്ങിയത്.
അറബ് സമൂഹം ബാബാ സായിദ് എന്ന വിശേഷണത്തിലൂടെ അതിരില്ലാത്ത സ്‌നേഹവും ബഹുമാനവും നല്‍കി ആദരിച്ച പ്രിയപ്പെട്ട ശൈഖ് സായിദ്. ആധുനിക ഭരണാധികാരികള്‍ക്ക് മാതൃകയായി മാനുഷിക മൂല്യങ്ങളും സ്‌നേഹങ്ങളും കൂട്ടിയിണക്കി അറബ് ലോകത്ത  തലയുയര്‍ത്തിനിന്ന മഹാമനീഷി.
അറബ് ലോകത്തെ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ തന്നെ സ്‌നേഹിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ഈ ലോകത്തോട് വിടവാങ്ങിയത്. മനുഷ്യ സ്‌നേഹവും കാരുണ്യത്തിന്റെ കര്‍മ്മകുശലതയുമൊക്കെ വേണ്ടുവോളം ലോകത്തിനു സമ്മാനിച്ചു ഭരണ നൈപുണ്യ മികവ് തന്റെ ജനതക്ക് മാത്രമല്ല, ലോകത്തിനുമുഴുവന്‍ സമ്മാനിച്ചാണ് ബാബാ സായിദ് വിടചൊല്ലിയത്.
വ്യാകുല ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ നീരുറവയുമായി ആശ്വാസത്തിന്റെ വസന്തം വിരിയിച്ച ദയാലുവായ ഭരണാധികാരിയായിരുന്നു. സ്‌നേഹസമ്പുഷ്ഠതയിലും സൗമനസ്യതയിലും സായൂജ്യം കണ്ട സാത്വികന്‍.. ഭൂതകാലത്തിന്റെ ഭൂപ്രകൃതിയില്‍ വര്‍ത്തമാനത്തിന്റെ വിസ്മയം വിരിയിച്ചു രാജ്യത്തിന് ശോഭനമായ ഭാവി യുണ്ടാക്കിയെടുക്കുന്നതില്‍ വന്‍വിജയം കൈവരിച്ച അറേബ്യയിലെ സുല്‍ത്താന്‍.
പ്രഥമവിദേശ പര്യടന വേളയില്‍ മനസ്സിന്റെ തേരിലേറ്റിയ പാരീസിന്റെ പുരോഗതിയും സ്വിസ്സര്‍ലാന്റ് സിറ്റിയുടെ സൗകുമാര്യതയും സ്വന്തം നാട്ടിലും നടപ്പാക്കി ലോകത്തെ അതിശയിപ്പിച്ച സുല്‍ത്താന്‍. തന്റെ ജനതയുടെ പുരോഗതിയും സര്‍വ്വാശ്വര്യവും അത്യുന്നതിയിലെത്തിക്കുന്നതില്‍ ശൈഖ് സായിദ് കാണിച്ച ആത്മാര്‍ത്ഥത ആര്‍ക്കും മറക്കാനാവില്ല.
വറ്റിവരണ്ട മരുഭൂമിയിലെ ഈത്തപ്പഴവും കടലിലെ മുത്തുവാരലുമായി ജീവിതം തള്ളിനീക്കിയിരുന്ന സമൂഹത്തെ ലോകത്തിലെ ഉത്തമ പൗരന്മാരും തന്റെ രാജ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരു ന്നു ശൈഖ് സായിദ്.
പല രാജ്യങ്ങളിലും സമ്പത്തും സൗഭാഗ്യവുമെല്ലാം പൂത്തുലഞ്ഞത് ഈ ഉദാരമനസ്‌കതയുടെ ത ണലിലാണ്. അസ്വാസ്ഥ്യ മനസ്സുകളില്‍ ആശ്വാസത്തിന്റെ ആയിരം കിനാവുകള്‍ വിരിഞ്ഞത് ബാബാ സാ യിദിന്റെ ഈ ഈന്തപ്പനയുടെ നാട്ടിലാണ്. വര്‍പാടിന് രണ്ടുപതിറ്റാണ്ട് പ്രായമായെങ്കിലും ലക്ഷങ്ങളുടെ മ നസ്സിനുള്ളിലെ നൊമ്പരം ഇനിയും വിട്ടുമാറിയിട്ടില്ല.
വേര്‍പാടിന്റെ വേദന തളംകെട്ടിയ ആ നോമ്പ്കാല ത്തെ ഓര്‍മ്മ തദ്ദേശീയരുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. സ്വദേശികളോടൊപ്പം പ്രവാസി സമൂഹ വും ആ നൊമ്പരം അനുഭവിച്ചവരാണ്.

Continue Reading

Trending