Connect with us

kerala

റഹീമും വി.വി. രാജേഷും ടി.വി. രാജേഷും പ്രഫുൽകൃഷ്ണയും ഒരമ്മപെറ്റ അളിയന്മാരെപ്പോലെ രാത്രി മുഴുവൻ അർമാദിച്ചു: വി.ടി. ബൽറാം

പൊലീസ് റെയ്ഡ് നടന്ന കെ.പി.എം ഹോട്ടലിൽ പാതിരാത്രിക്ക് ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

Published

on

കള്ളപ്പണ വിവാദത്തിന് പിന്നിൽ സി.പി.എം -ബി.ജെ.പി കൂട്ടുകെട്ടാണെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. പൊലീസ് റെയ്ഡ് നടന്ന കെ.പി.എം ഹോട്ടലിൽ പാതിരാത്രിക്ക് ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങളാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘മന്ത്രി എം.ബി രാജേഷിന്റെ അളിയന്റെ കാർമികത്വത്തിൽ എ.എ. റഹീമും വി.വി. രാജേഷും ടി.വി. രാജേഷും പ്രഫുൽകൃഷ്ണയും വിജിനും ആർഷോയും ‘കൈരളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയൻമാരെപ്പോലെ അർമാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ.

1977ൽ എൽ.കെ. അദ്വാനിയും ടി. ശിവദാസമേനോനും ഒ. രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് 1990കളിൽ എം.എസ് ഗോപാലകൃഷ്ണനും എൻ. ശിവരാജനും മുന്നോട്ടുകൊണ്ടുപോയി, പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി, ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുതയാണ് തെളിഞ്ഞത്’ -അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാൻ ഷാഫി പറമ്പിൽ കളിച്ച കളിയാണ് “ട്രോളിയിലെ കള്ളപ്പണം” എന്ന വ്യാജവാർത്ത എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി തന്നെ പറയുന്നു. കണക്കായിപ്പോയി.

ഏതായാലും പാതിരാത്രിക്ക് കെപിഎം ഹോട്ടലിൽ ലൈറ്റിട്ടപ്പോൾ തെളിഞ്ഞത് സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ ചിത്രങ്ങൾ തന്നെയാണല്ലോ. മന്ത്രി എംബി രാജേഷിന്റെ അളിയന്റെ കാർമ്മികത്വത്തിൽ എഎ റഹീമും വിവി രാജേഷും ടിവി രാജേഷും പ്രഫുൽകൃഷ്ണയും വിജിനും ആർഷോയും ‘കൈരളി’യും ‘ജന’വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോലെ അർമ്മാദിക്കുകയായിരുന്നല്ലോ രാത്രി മുഴുവൻ.

ഇത് തന്നെയാണ് ഞങ്ങൾക്ക് തെളിയിക്കേണ്ടിയിരുന്നത്. കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ൽ എൽകെ അഡ്വാണിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേർന്ന് തുടങ്ങിവച്ചത് പിന്നീട് 1990കളിൽ നഗരസഭാ ചെയർമാൻ സ്ഥാനം പിടിക്കാൻ എംഎസ് ഗോപാലകൃഷ്ണനും എൻ ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എൻഎൻ കൃഷ്ണദാസും സി കൃഷ്ണകുമാറും എംബി രാജേഷും ദൃഢപ്പെടുത്തി ഇപ്പോഴിതാ യുവ തലമുറയിലൂടെയും അഭംഗുരം മുന്നോട്ടുപോകുന്നു എന്ന വസ്തുത.

അതിപ്പോൾ പാലക്കാടിന് മാത്രമല്ല, കേരളത്തിനും ബോധ്യമായി.

സ്ഥാനാർത്ഥി അടിച്ചത് സെൽഫ് ഗോളാണെന്ന് മനസ്സിലായത് സിപിഎം ജില്ലാ സെക്രട്ടറിക്ക് മാത്രമാണെന്ന് തോന്നുന്നു. കൂടുതൽ അബദ്ധങ്ങൾ വിളിച്ചു പറയരുതെന്ന് സ്ഥാനാർത്ഥിയെ ശാസിക്കുന്നതായാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ കാണാനാവുന്നത്.

എന്തായിരുന്നാലും പാതിരാത്രി കോൺഗ്രസിലെ വനിതാ നേതാക്കളെ പോലീസിനെ വച്ച് അപമാനിക്കാൻ നേതൃത്വം നൽകിയ മന്ത്രി പുംഗവനേയും അളിയനേയും നിയമപരമായും രാഷ്ട്രീയമായും യുഡിഎഫ് നേരിടുക തന്നെ ചെയ്യും. കാത്തിരുന്നോളൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തം’: സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

Published

on

തിരുവനന്തപുരത്ത് കൗണ്‍സില്‍ ഫോര്‍ കമ്യൂണിറ്റി കോ ഓപ്പറേഷന്‍ നടന്നു. പരിപാടിയില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു. ഇത് മാനവിക ഐക്യവും പരസ്പര സ്നേഹവും ഊട്ടിയുറപ്പിക്കുന്നതിന് അനിവാര്യമായ കൂടിയിരുത്തത്തിന് വഴിയൊരുക്കിയെന്നും ആശയങ്ങളിലും അഭിപ്രായങ്ങളിലും വ്യത്യാസങ്ങളുള്ള മനുഷ്യരുടെ ഒത്തുകൂടലായി മാറുകയായിരുന്നെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സ്നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രഭാഷണങ്ങളിലൂടെ പരിപാടി സാഹോദര്യത്തിന്റെ വേദിയായി മാറി.

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കത്തോലിക്കാ ബാവാ (കെ.സി.ബി.സി പ്രസിഡന്റ്), സ്വാമി അശ്വതി തിരുനാള്‍, പി മുഹമ്മദാലി (ഗള്‍ഫാര്‍), ഫാ. യൂജിന്‍ പെരേര (ലത്തീന്‍ സഭ), പി രാമചന്ദ്രന്‍ (സി.സി.സി ജനറല്‍ സെക്രട്ടറി), ഡോ. പി.പി ഷൊഹൈബ് മൗലവി (പാളയം ഇമാം), ഡോ. ഹുസൈന്‍ മടവൂര്‍, ഫാ. ജേക്കബ് പാലക്കാപ്പള്ളി (കെ.സി.ബി.സി സെക്രട്ടറി), പുനലൂര്‍ സോമരാജന്‍, സി.എച്ച് റഹീം, എം.എം സഫര്‍, ഫാ. തോമസ് കയ്യാലക്കല്‍, അഡ്വ. മുഹമ്മദ് ഷാ, സാജന്‍ വേളൂര്‍, എം.എസ് ഫൈസല്‍ ഖാന്‍, ഡോ. പി നസീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Continue Reading

kerala

പൊന്നും വില; സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

ഗ്രാമിന് 7145 രൂപയാണ് വില

Published

on

കോഴിക്കോട്: തുടർച്ചയായ നാലാംദിവസവും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 57,160 രൂപയായി. ഗ്രാമിന് 7145 രൂപയാണ് വില. ഇന്നലെ പവന് 56,920 രൂപയായിരുന്നു. നവംബർ 17ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 55,480 രൂപയായിരുന്നു പവൻ വില. തുടർച്ചയായ നാല് ദിവസംകൊണ്ട് 1680 രൂപയാണ് വർധിച്ചത്.

ഒക്ടോബറിൽ 59,640 വരെ ഉയർന്ന ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഈ മാസമാദ്യം 59,080 രൂപയായിരുന്നു പവൻവില. ഏറ്റവുമുയർന്ന വിലയിൽ നിന്ന് 2480 രൂപ കുറവിലാണ് നിലവിലെ വില.

Continue Reading

kerala

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

Published

on

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചിട്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

 

Continue Reading

Trending