Connect with us

tech

വിസ്മയം തീര്‍ക്കാനൊരുങ്ങി ഒരൊറ്റ ചാര്‍ജില്‍ 28,000 വര്‍ഷം പ്രവര്‍ത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി

ബഹിരാകാശ ഏജന്‍സികള്‍ക്ക് വേണ്ട ഇത്തരം അത്ഭുത ബാറ്ററികള്‍ രണ്ട് വര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാമെന്നാണ് എന്‍ഡിബിയുടെ അവകാശവാദം

Published

on

ഒരൊറ്റ ചാര്‍ജില്‍ 28,000 വര്‍ഷം പ്രവര്‍ത്തിക്കുന്ന റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററി നിര്‍മ്മിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാനോ ഡയമണ്ട് ബാറ്ററി (എന്‍ഡിബി). ആണവ മാലിന്യവും വജ്രവും ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ ബാറ്ററി നീണ്ടകാലത്തെ ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള സ്‌പേസ്ഷിപ്പുകള്‍ക്ക് അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷ. ബഹിരാകാശ ഏജന്‍സികള്‍ക്ക് വേണ്ട ഇത്തരം അത്ഭുത ബാറ്ററികള്‍ രണ്ട് വര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാമെന്നാണ് എന്‍ഡിബിയുടെ അവകാശവാദം.

ആണവ മാലിന്യങ്ങളില്‍ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപുകളും നാനോ വജ്ര പാളികളും ചേര്‍ന്നാണ് ഈ അത്ഭുത ബാറ്ററിക്ക് വേണ്ട ഊര്‍ജം ഉത്പാദിപ്പിക്കുന്നത്. അതിവേഗത്തില്‍ ഊഷ്മാവ് കടത്തിവിടുന്ന നാനോ വജ്ര കണികകള്‍ റേഡിയോ ആക്ടീവ് ഐസോടോപുകളില്‍ നിന്നുള്ള ചൂട് വേഗത്തില്‍ വലിച്ചെടുക്കുന്ന പ്രക്രിയ വഴിയാണ് വൈദ്യുതി നിര്‍മ്മിക്കപ്പെടുന്നത്. ഡയമണ്ട് ന്യുക്ലിയര്‍ വോള്‍ടയ്ക് എന്ന സാങ്കേതിക വിദ്യയാണ് ഇതിന് പിന്നില്‍. 2016 ല്‍ തന്നെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്.

കുറഞ്ഞ അളവില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങള്‍ക്കാണ് ഈ റേഡിയോ ആക്ടീവ് ഡയമണ്ട് ബാറ്ററികള്‍ ഉപയോഗപ്രദമാവുക. തങ്ങളുടെ ബാറ്ററികളുടെ പ്രധാനമായും രണ്ട് ഗുണങ്ങളാണ് എന്‍ഡിബി സിഇഒ നിമ ഗോള്‍ഷരിഫി എടുത്തുപറയുന്നത്. ആണവ മാലിന്യങ്ങളാണ് ഊര്‍ജ്ജമാക്കി മാറ്റുന്നതെന്നാണ് ഇതില്‍ പ്രധാനം. രണ്ടാമത്തേത് നിലവിലെ ബാറ്ററികളെ അപേക്ഷിച്ച് ദീര്‍ഘകാലം ഇതിന് പ്രവര്‍ത്തിക്കാനാവുമെന്നതും.

റേഡിയേഷന്‍ പുറത്തുപോവുന്നില്ലെന്ന് ഉറപ്പു വരുത്താനായി അത്യന്തം ബലമുള്ള വസ്തുതകളാണ് ഈ ബാറ്ററികളുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. സ്റ്റെയില്‍ലെസ് സ്റ്റീലിനേക്കാള്‍ 12 ഇരട്ടി കടുത്ത വസ്തുതകള്‍ ഉപയോഗിച്ചാണ് ഈ ബാറ്ററികള്‍ നിര്‍മ്മിക്കുക. പ്രപഞ്ചത്തെ കൂടുതല്‍ അറിയാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് മുതല്‍കൂട്ടാകും ഈ ബാറ്ററികള്‍. കൃത്രിമ ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ പേടകങ്ങള്‍ക്കും ആവശ്യമായ ഇന്ധനം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിരന്തരം നല്‍കാന്‍ ഇവക്ക് സാധിക്കും.

ഡ്രോണുകള്‍, വൈദ്യുത വിമാനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപുകള്‍ തുടങ്ങി വിവിധങ്ങളായ ഉപകരണങ്ങള്‍ക്ക് വേണ്ട ഊര്‍ജ കേന്ദ്രമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സാധിക്കും. ബാറ്ററികളുടെ ലോകത്ത് വലിയ മാറ്റം കൊണ്ടു വരുമെന്ന് കരുതപ്പെടുന്ന ഇവയുടെ വില സംബന്ധിച്ച വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍

റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Published

on

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.

എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്തവരാണെങ്കില്‍ റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

News

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം

വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

Published

on

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.

ടെലിഗ്രാമില്‍ ബോട്ട് സബ്‌സ്‌ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്‍കിയാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്‌തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്‍കുന്നു.

ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.

 

Continue Reading

News

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം

ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

Published

on

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.

ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.

അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.

ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.

 

 

Continue Reading

Trending