Video Stories
ഇനി ട്രെയിന്‍ ടിക്കറ്റിന് ക്യൂ നില്‍ക്കണ്ട; മൊബൈല്‍ ആപ്പുമായി റെയില്‍വേ

തിരുവനന്തപുരം: റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാനുള്ള ആപ്പുമായി തിരുവനന്തപുരം ഡിവിഷന്. ഡിവിഷനിലെ യാത്രക്കാര്‍ക്കുള്ള വിഷുക്കൈനീട്ടമായി റെയില്‍വേ ഒരുക്കുന്ന“യു.ടി.എസ് ഓണ്‍ മൊബൈല്‍ എന്ന ആപ് ഇന്ന് മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ജനറല്‍, പ്ലാറ്റ്ഫോം, സീസണ് ടിക്കറ്റുകളും ആപ് വഴി ബുക്ക് ചെയ്യും. ഈ ആപ് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് സ്റ്റോര്‍ എന്നിവയില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ആപ്പില്‍ത്തന്നെയുള്ള ആര് വാലറ്റ് അഥവാ റെയില്‍വേ വാലറ്റ് എന്ന സേവനത്തിലൂടെ പണം അടയ്ക്കാം. ഡിവിഷന് കീഴിലുള്ള 16 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.
എവിടേക്കാണ് യാത്രയെങ്കിലും ആപ് വഴി ടിക്കറ്റ് മൊബൈലില്‍ കിട്ടും. ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ യാത്രക്കാരന് റെയില്‍വേ സ്റ്റേഷന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജിയോ ഫെന്‍സിംഗ് പരിധിയില്‍ ഉണ്ടായിരിക്കണം. റെയില്‍വേ ട്രാക്കില്‍ നിന്നും 25 മീറ്റര്‍ മുതല്‍ അഞ്ചു കിലോ മീറ്റര്‍ വരെ ചുറ്റളവില്‍ നിന്ന് ടിക്കറ്റ് എടുക്കാം. പണവും ഓണ്‍ലൈന്‍ ആയി തന്നെ അടയ്ക്കാം. ആപ്പിലെ പേപ്പര്‍ലെസ് ഓപ്ഷന് വഴി ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലേക്ക് ടിക്കറ്റിന്റെ ചിത്രം ഡൗണ്‍ലോഡ് ആകും. ഉദ്യോഗസ്ഥരെ ടിക്കറ്റിന്റെ ചിത്രം കാണിച്ചാല്‍ മതി. ഫോണിന്റെ ഐഎംഇഐ കോഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഈ ടിക്കറ്റ് കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. ടിക്കറ്റ് എടുത്താല്‍ രണ്ടു മണിക്കൂറിനകം യാത്ര നടത്തുകയും വേണം. എന്നാല്‍ ട്രെയിനിനകത്ത് ആപ്പ് പ്രവര്‍ത്തിക്കില്ല. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ ടിടിയെ കാണുമ്പോള്‍ ടിക്കറ്റ് എടുത്തു രക്ഷപ്പെടാതിരിക്കാന്‍ ആണിതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ആലുവ, എറണാകുളം ടൗണ്‍, കന്യാകുമാരി, കോട്ടയം, നാഗര്‍കോവില്‍ ജംഗ്ഷന്, എറണാകുളം ജംഗ്ഷന്, കുഴിത്തുറ, വര്‍ക്കല ശിവഗിരി, ആലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം ജംഗ്ഷന്, കൊല്ലം ജംഗ്ഷന്, തിരുവല്ല, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, ചങ്ങനാശേരി, ഗുരുവായൂര്‍, കോച്ചുവേളി എന്നീ 18 സ്ഥലങ്ങളിലാണ് ഇപ്രകാരം ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള ആപ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. എല്ലാ സ്റ്റേഷനിലും ആപ്പിന്റെ പ്രവര്‍ത്തനം യാത്രക്കാര്‍ക്ക് വിശദീകരിക്കാനും സഹായത്തിനുമായി ഹെല്പ് ഡെസ്കുകളും സജ്ജമാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പുവഴി സാധാരണ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ചെന്നൈയിലാണ് റെയില്‍വേ ആദ്യം അവതരിപ്പിച്ചത്. ചെന്നൈയില്‍ ദിവസേന ഒരു ലക്ഷത്തില്‍പരം യാത്രക്കാരാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.
മൊബൈല്‍ ആപ്: മാര്‍ഗ നിര്‍ദേശങ്ങള്‍
യാത്രക്കാര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ മൊബൈല്‍ ആപ് ഉപയോഗത്തിനായി റജിസ്റ്റര്‍ ചെയ്യണം. ആപ്പോ, ംംം.ൗെോീയശഹല.ശിറശമിൃമശഹ. ഴീ്.ശി എന്ന വെബ്സൈറ്റോ ഇതിന് ഉപയോഗിക്കാം.
ഇത് ഒരു തവണ മാത്രം റജിസ്റ്റര്‍ ചെയ്താല്‍ മതി. റജിസ്ട്രേഷന് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള നാലക്ക നമ്പര്‍ പാസ്വേഡായി ലഭിക്കും. ഇത് തുടര്‍ന്ന് ആപ് ഉപയോഗിക്കാനുള്ള പാസ്വേഡായി ഉപയോഗിക്കാം.
റജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതോടെ റെയില്‍വേ വാലറ്റും ലഭിക്കും. ടിക്കറ്റുകള്‍ റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് എടുക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും ഓണ്‍ലൈന്‍ ബാങ്കിങ്, പേയ്ടിഎം പോലെയുള്ള മറ്റു വാലറ്റുകളിലൂടെയും പണം വാലറ്റിലേക്കു നല്‍കാം. റെയില്‍വേ വാലറ്റിനു സര്‍വീസ് ചാര്‍ജില്ലെന്ന മെച്ചവുമുണ്ട്.
സ്ഥിരമായി യാത്ര പോകുന്ന സ്ഥലങ്ങളിലേക്ക് ഝൗശരസ യീീസ ഉപയോഗിച്ചു പെട്ടെന്ന് ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുമുണ്ട്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന് ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
tech3 days ago
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala2 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala2 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം
-
kerala2 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു