Connect with us

GULF

ഖത്തറിൽ നിന്നും പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ രണ്ട്​ മലയാളികൾ സൗദിയിൽ അപകടത്തിൽ മരിച്ചു

ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Published

on

അശ്‌റഫ് തൂണേരി/ ദോഹ

ഖത്തറിൽ നിന്നും ബഹ്​റൈനിലേക്ക്​ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ വാഹനം സൗദി അറേബ്യയിലെ ഹഫൂഫിനടുത്ത് അപകടത്തിൽ പെട്ട്​ രണ്ട്​ മലയാളികൾ മരിച്ചു. മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്‌കുമാർ അർജുൻ (34), കോട്ടയം മണക്കനാട്​ സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ്​ സൗദി അതിർത്തി കടന്ന്​ 80ഓളം കിലോമീറ്റർ അകലെ വാഹനാപകടത്തിൽ മരിച്ചത്​. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഡ്രൈവർ കന്യാകുമാരി സ്വദേശി ഹജൽ മാത്യു മോനും പേര് വിവരം ലഭ്യമല്ലാത്ത മറ്റൊരാളുമാണ് രക്ഷപ്പെട്ടത്.
ചൊവ്വാഴ്​ച വൈകുന്നേരം ഖത്തറിൽ പെരുന്നാൾ അവധി ആരംഭിച്ചതിനു പിന്നാലെയാണ്​ നാലംഗ സംഘം ദോഹയിൽ നിന്നും യാത്ര പുറപ്പെട്ടത്​. അബു സംറ അതിർത്തിയും പിന്നിട്ട് ഹഫൂഫിൽ എത്തുന്നതിനും മുമ്പായിരുന്നു ഇവർ സഞ്ചരിച്ച ലാൻഡ്​ക്രൂയിസർ അപകടത്തിൽപെട്ടത്​. റോഡിലെ മണൽതിട്ടയിൽ കയറി നിയന്ത്രണം നഷ്​ടമായ വാഹനം പിന്നീട് മറിഞ്ഞു വീഴുകയായിരുന്നു. മനോജ് അർജുൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ അഗസ്​റ്റിൻ എബിയെ ഹുഫൂഫിലെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മനോജ് അർജുൻെറ മൃതദേഹം കിങ്​ ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് സന്നദ്ധ പ്രവർത്തകർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി നാസർ പാറക്കടവിൻെറ നേതൃത്വത്തിലുള്ള ഹുഫൂഫ്​ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

‘മലപ്പുറം പെരുമ’; ലൈവ് കുക്കറി ഷോയുടെ പോസ്റ്റര്‍ പ്രകാശനം നടത്തി

Published

on

മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഫെബ്രുവരി 14 ന് ബറക ഹല്‍ബാന്‍ ഫാമില്‍ സംഘടിപ്പിക്കുന്ന ‘മലപ്പുറം പെരുമ’ പരിപാടികളിലൊന്നായ ലൈവ് കുക്കറി ഷോയുടെ പോസ്റ്റര്‍ പ്രകാശനം ഷാഹി ഫുഡ്‌സ് എം.ഡി. അഷ്റഫ് നിര്‍വഹിച്ചു. മസ്‌കറ്റ് കെഎംസിസി മലപ്പുറം ജില്ല നേതാക്കളായ നജീബ് കുനിയില്‍, നജ്മുദീന്‍ മങ്കട, റാഷിദ് പൊന്നാനി, ഫിറോസ് പരപ്പനങ്ങാടി, സുഹൈല്‍ എടപ്പാള്‍, സഫീര്‍, കോട്ടക്കല്‍, നൗഷാദ് തിരൂര്‍, അഷ്റഫലി ഒതുക്കുങ്ങല്‍, സി.വി.എം ബാവ വേങ്ങര, ഷാഹി ഫുഡ്‌സ് പ്രതിനിധികളായ അബൂബക്കര്‍ പൊന്നാനി,എം എസ് ബദര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

GULF

കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

Published

on

കെ.​എം.​സി.​സി ജി​ദ്ദ സൗ​ത്ത് സോ​ൺ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ന​സീ​ർ വാ​വ​ക്കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് താ​മ​ര​ക്കു​ളം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബ്ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ എ​ട​വ​ന​ക്കാ​ട്, നാ​സ​റു​ദ്ദീ​ൻ വേ​ല​ഞ്ചി​റ, നൗ​ഷാ​ദ് പാ​നൂ​ർ, അ​ന​സ് പെ​രു​മ്പാ​വൂ​ർ, സെ​യ്തു മു​ഹ​മ്മ​ദ് അ​ൽ കാ​ശി​ഫി, റ​സാ​ഖ് കാ​ഞ്ഞി​ര​പ്പ​ള്ളി, ഫൈ​സ​ൽ, അ​ശോ​ക് കു​മാ​ർ, ഉ​നൈ​സ് തൃ​ക്കു​ന്ന​പ്പു​ഴ, നി​സാ​റു​ദ്ദീ​ൻ കൊ​ല്ലം, ജാ​ബി​ർ മ​ടി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലൂ​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്​ അ​ബ്ദു​ൽ റ​സാ​ഖ് മാ​സ്റ്റ​ർ നി​രീ​ക്ഷ​ക​നാ​യി​രു​ന്നു.

ഭാ​ര​വാ​ഹി​ക​ൾ: ന​സീ​ർ വാ​വ​ക്കു​ഞ്ഞ് (ചെ​യ​ർ), അ​ന​സ് അ​രി​മ്പാ​ശ്ശേ​രി (പ്ര​സി), നാ​സ​റു​ദ്ദീ​ൻ വേ​ല​ഞ്ചി​റ (ജ​ന സെ​ക്ര), എ​ൻ​ജി​നീ​യ​ർ അ​സ്ഗ​ർ അ​ലി (ട്ര​ഷ), റ​സാ​ഖ് കാ​ഞ്ഞി​ര​പ്പ​ള്ളി, നൗ​ഷാ​ദ് പാ​നൂ​ർ, നി​സാ​റു​ദ്ദീ​ൻ കൊ​ല്ലം, ഹ​നീ​ഫ ക​യ്പ്പ​മം​ഗ​ലം (വൈ​സ് പ്ര​സി), ഫൈ​സ​ൽ പ​ല്ലാ​രി​മം​ഗ​ലം, ഹി​ജാ​സ് കൊ​ച്ചി, മു​ഹ​മ്മ​ദ​ലി വാ​ടാ​ന​പ്പ​ള്ളി, ഉ​വൈ​സ് ഉ​സ്മാ​ൻ തൃ​ക്കു​ന്ന​പ്പു​ഴ (ജോ ​സെ​ക്ര), ഷ​റ​ഫു​ദ്ദീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ, നാ​സ​ർ എ​ട​വ​ന​ക്കാ​ട്, ശി​ഹാ​ബ് താ​മ​ര​ക്കു​ളം, റ​ഷീ​ദ് ചാ​മ​ക്കാ​ട്, സെ​യ്ദു മു​ഹ​മ്മ​ദ് അ​ൽ കാ​ശി​ഫി, ജാ​ബി​ർ മ​ടി​യൂ​ർ, ന​ദീ​ർ പാ​നൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

Continue Reading

GULF

ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പിട്ട് ഇന്ത്യ; ക്വാട്ടയിൽ മാറ്റമില്ല

10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല

Published

on

റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് ഈ വർഷവും അനുവദിച്ചിരിക്കുന്നത്. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല.

ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. ഇന്ത്യൻ തീർത്ഥാടകരെ സ്വീകരിക്കാനായി ജിദ്ദ ഹജ്ജ് ടെർമിനലിൽ ഒരുക്കുന്ന ഹജ്ജ് മിഷൻ ഓഫീസ് അടക്കമുള്ള സൗകര്യങ്ങൾ മന്ത്രി സന്ദർശിക്കും. ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്കുള്ള ഹറമൈൻ ട്രെയിൻ സർവീസ് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി പരിശോധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരെയും മന്ത്രി കിരൺ റിജിജു സന്ദർശിക്കും. മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

Continue Reading

Trending