Connect with us

kerala

സമരം കടുപ്പിച്ച് ക്വാറി ഉടമകൾ: നാളെ മുതൽ വാഹന പ്രചരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കും

Published

on

സംസ്ഥാനത്ത് ക്വാറി ഉടമകളുടെ സമരം വീണ്ടും ശക്തമാക്കുന്നു. ക്വാറികളുടെ സെക്യൂരിറ്റി ഫീസും റോയൽറ്റിയും കുത്തനെ ഉയർത്തിയതിനെതിരെയാണ് സമരം സംഘടിപ്പിക്കുന്നത്. ഇത് സർക്കാർ പരിഹരിച്ചില്ലെങ്കിൽ സമര നടപടികൾ വീണ്ടും ദീർഘിപ്പിക്കാനാണ് ക്വാറി- ക്രഷർ ഉടമകളുടെ നീക്കം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ഭീഷണിക്ക് മുന്നിൽ വഴങ്ങുകയില്ല എന്നും സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

ലൈസൻസ് ഏകപക്ഷീയമായി റദ്ദ് ചെയ്യാൻ സർക്കാറിന് സാധിക്കില്ലെങ്കിലും, അതുമായി ബന്ധപ്പെട്ടുള്ള നീക്കങ്ങൾ ഉണ്ടായാൽ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതൽ വാഹന പ്രചാരണവും, പ്രതിഷേധവും സംഘടിപ്പിക്കാൻ ക്വാറി- ക്രഷർ ഉടമകൾ പദ്ധതിയിടുന്നുണ്ട്. ഏപ്രിൽ 25ന് കോഴിക്കോട് ചേരുന്ന സംയുക്ത സമരസമിതി നേതൃയോഗത്തിൽ പ്രക്ഷോഭം കൂടുതൽ കടുപ്പിക്കുന്നതിനെ കുറിച്ചുള്ള തീരുമാനം എടുക്കുന്നതാണ്. സമര സമിതിയുടെ നേതൃത്വത്തിൽ മെയ് 3- ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്

kerala

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രെയിന്‍

ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍, തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ പ്രത്യേക സര്‍വിസ് നടത്തും

Published

on

വേനല്‍ക്കാല അവധി ദിവസങ്ങളില്‍ അധിക തിരക്ക് ഒഴിവാക്കാന്‍ ലോക്മാന്യ തിലക്-തിരുവനന്തപുരം ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01063) ഏപ്രില്‍ മൂന്നു മുതല്‍ മേയ് 29 വരെയും തിരുവനന്തപുരം-ലോക്മാന്യ തിലക് ഫെസ്റ്റിവല്‍ സ്‌പെഷല്‍ (01064) ഏപ്രില്‍ അഞ്ചു മുതല്‍ മേയ് 31 വരെയും പ്രത്യേക സര്‍വിസ് നടത്തും.

Continue Reading

kerala

കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവച്ച് കൊന്നു; പ്രതി പിടിയില്‍

സംഭവത്തില്‍ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

കണ്ണൂരില്‍ മധ്യവയസ്‌കനെ വെടിവച്ച് കൊന്നു. കൈതപ്രം സ്വദേശി രാധാകൃഷ്ണന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് 7.30ന് നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം.

വെടിയൊച്ച കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴാണ് രാധാകൃഷ്ണനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയാരുന്നു.

പ്രതി സന്തോഷിനെ കൃത്യം നടന്ന വീടിനു സമീപത്ത് പൊലീസ് പിടികൂടിയിരുന്നു. മദ്യലഹരിയില്‍ നില്‍ക്കുകയായിരുന്നു സന്തോഷ്. ലൈസന്‍സുള്ള തോക്ക് സ്വന്തമായുള്ള ഇയാള്‍ വെടിവയ്പ്പില്‍ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്സിലെ അംഗം കൂടിയാണ് ഇയാള്‍.

രാധാകൃഷ്ണനും സന്തോഷും തമ്മില്‍ ചില വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് സൂചന. തോക്ക് കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ട രാധാകൃഷ്ണന്‍. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല.

Continue Reading

kerala

പത്തനംതിട്ടയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ എംഡിഎംഎ; യുവാവ് പിടിയില്‍

പന്തളം കുരമ്പാലയിലെ കടയിലെ ജീവനക്കാരന്‍ അനി ആണ് പൊലീസ് പിടിയിലായത്

Published

on

പത്തനംതിട്ടയില്‍ പൂജാ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് എംഡിഎംഎ പിടികൂടി. നാല് ഗ്രാം എംഡിഎംഎയുമായി പന്തളം കുരമ്പാലയിലെ കടയിലെ ജീവനക്കാരന്‍ അനി ആണ് പൊലീസ് പിടിയിലായത്.

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പന്തളം കൂരമ്പാലയില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പൂജാ സ്റ്റോര്‍ ആയിരുന്നു ഇത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അനിക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

പന്തളം കേന്ദ്രീകരിച്ച് ലഹരിവില്‍പന വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഇവയ്ക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു

Continue Reading

Trending