Connect with us

News

പോളണ്ടിനെ സമനിലയില്‍ തളച്ച് മെക്സിക്കോ

ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്

Published

on

ഗോളെന്നുറപ്പിച്ച പെനാല്‍റ്റി തടഞ്ഞ് മെക്സിക്കന്‍ ഗോളി ഗ്വില്ലെര്‍മോ ഒച്ചോവ താരമായ മത്സരത്തില്‍ പോളണ്ടിനെ സമനിലയില്‍ തളച്ച് മെക്സിക്കോ.ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്.രണ്ടാം പകുതിയുടെ തുടക്കത്തിലാണ് പോളണ്ടിന് പെനാല്‍റ്റി കിക്കെടുക്കാന്‍ അവസരം ലഭിച്ചത്. 54ാം മിനുട്ടില്‍ മെക്സിക്കോയുടെ ഹെക്ടര്‍ മൊറിനോയാണ് ബോക്സില്‍ വെച്ച് ഫൗള്‍ ചെയ്തത്.

വാര്‍ തീരുമാനപ്രകാരമായിരുന്നു പെനല്‍റ്റി. ഹെക്ടറിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.പോളണ്ടിന്റെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് പെനാല്‍റ്റി കിക്കെടുത്തത്. എന്നാല്‍, ഗോളി ഒച്ചാവോ ശ്രമം വിഭലമാക്കുകയായിരുന്നു.

 

kerala

നടന്‍ ദിലീപ് ശങ്കറിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ മുറിയലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം: പ്രശസ്ത സിനിമാസീരിയല്‍ നടന്‍ ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെ മുറിയലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിലീപ് ശങ്കര്‍ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ദിലീപ് ശങ്കര്‍. മാജിക് എന്ന പേരില്‍ ഹാഫ് കുക്ക്ഡ് രീതിയിലുള്ള വിവിധ തരം ഭക്ഷ്യവിഭവങ്ങളുടെ സംരംഭവും ദിലീപ് ശങ്കര്‍ നടത്തിയിരുന്നു.

Continue Reading

india

ക്രിസ്തുമസ് ആഘോഷിച്ചു; ഒഡിഷയില്‍ മൂന്നുപേരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് സംഘ്പരിവാര്‍ ഭീകരവാദികള്‍

മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

ക്രിസ്തുമസ് ആഘോഷിച്ചതിന് ഒഡിഷയില്‍ മൂന്നുപേരെ സംഘ്പരിവാര്‍ ഭീകരവാദികള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ബലാസോര്‍ ജില്ലയിലെ ഗോബര്‍ധന്‍പുരി ഗ്രാമത്തിലാണ് സംഭവം. ആഘോഷങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ദേവസേന എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. നാട്ടുകാരും ഇവരോടൊപ്പമുണ്ടായിരുന്നു.

ദലിത് കുടുംബങ്ങളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ വലിയ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ടവര്‍ക്ക് മുന്നില്‍നിന്ന് നാട്ടുകാര്‍ ജയ് ശ്രീരം വിളിക്കുന്നത് ഇതില്‍ കാണാം. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും രക്ഷിച്ചു. ഇരു വിഭാഗങ്ങളുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

kerala

സിപിഎം ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജനും ജി സുധാകരനും രൂക്ഷ വിമര്‍ശനം

അതേസമയം സംസ്ഥാന പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു

Published

on

പത്തനംതിട്ട: സിപിഎം ജില്ലാ സമ്മേളനത്തില്‍ ഇ പി ജയരാജനും, ജി. സുധാകരനും വിമര്‍ശനം. വായില്‍ തോന്നുന്നത് വിളിച്ചു പറയുന്ന ജി. സുധാകരനെ നിയന്ത്രിക്കണമെന്നാണ് വിമര്‍ശനമുയര്‍ന്നത്. പ്രകാശ് ജാവദേക്കറെ ഇ.പി ജയരാജന്‍ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധമാണ് പ്രശ്‌നമെന്നും പ്രതിനിധികള്‍ പറഞ്ഞു. അതേസമയം സംസ്ഥാന പൊലീസിനെതിരെയും വിമര്‍ശനമുയര്‍ന്നു.

അതോടൊപ്പം നേതാക്കള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. ഏകപക്ഷീയമായി ആളെ ചേര്‍ക്കുന്ന ജില്ലാ കമ്മിറ്റിയുടെ നിലപാട് ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നു. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ പത്തനംതിട്ട നേതൃത്വങ്ങളെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല. വലതുപക്ഷ മാധ്യമങ്ങള്‍ ഇത്രകണ്ട് വേട്ടയാടിയത് പി പി ദിവ്യ സിപിഎം ആയതിനാല്‍ മാത്രമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. ഇന്നലെ തുടങ്ങിയ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികള്‍ നേതൃത്വത്തില്‍ മുന്നോട്ടു വച്ചത്.

Continue Reading

Trending