Connect with us

News

നെതര്‍ലന്‍ഡ്‌സ്, സെനഗല്‍, ഇംഗ്ലണ്ട്, അമേരിക്ക നോക്കൗട്ടില്‍

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമന്മാരായി നെതര്‍ലന്‍ഡ്‌സും രണ്ടാം സ്ഥാനത്ത് സെനഗലും നോക്കൗട്ട് യോഗ്യത നേടി.

Published

on

ദോഹ
കമാല്‍ വരദൂര്‍

ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എ മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമന്മാരായി നെതര്‍ലന്‍ഡ്‌സും രണ്ടാം സ്ഥാനത്ത് സെനഗലും നോക്കൗട്ട് യോഗ്യത നേടി. ഗ്രൂപ്പ് ബി യില്‍ നിന്ന് ഇംഗ്ലണ്ടിനൊപ്പം അമേരിക്കയും നോക്കൗട്ടിലേക്ക് കടന്നു കയറി. അല്‍ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സ് 2-0ന് ഖത്തറിനെ വീഴ്ത്തിയപ്പോള്‍ ഖലീഫ സ്‌റ്റേഡിയത്തിലെ അങ്കത്തില്‍ സെനഗല്‍ ഇക്വഡോറിനെ 2-1 ന് പരാജയപ്പെടുത്തി.

വിജയത്തോടെ ഖത്തര്‍ യാത്ര തുടങ്ങിയ ഇക്വഡോര്‍ ലോകകപ്പില്‍ നിന്ന് പുറത്താവുന്ന ആദ്യ ലാറ്റിനമേരിക്കന്‍ സംഘമാണ്. അല്‍ ബൈത്തില്‍ 26 മിനുട്ടായപ്പോള്‍ ഖത്തര്‍ വലയില്‍ പന്തെത്തി. കോഡി ഗാക്‌പോയായിരുന്നു സ്‌കോറര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫ്രാങ്ക് ഡി ജോങ് ലീഡ് ഉയര്‍ത്തി. മെംഫിസ് ഡിപ്പോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തടഞ്ഞെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഡിജോങ് വലയിലാക്കി.

ഖലീഫ സ്‌റ്റേഡിയത്തില്‍ ഇതേ സമയം നടന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സെനഗല്‍ ആദ്യ പകുതിയില്‍ ഇക്വഡോറിനെതിരെ ലീഡ് നേടിയിരുന്നു. പെനാല്‍ട്ടി കിക്കില്‍ നിന്നും ഇസ്മയില്‍ സര്‍ ആണ് ഗോള്‍ നേടിയത്. മോയ്‌സസ് കയ്‌സിഡോ ഇക്വഡോറിനെ ഒപ്പമെത്തിച്ചെങ്കിലും 70-ാം മിനിറ്റില്‍ കാലിദു കൂളിബാലി സെനഗലിനായി നിര്‍ണായക വിജയ ഗോള്‍ നേടി. അവസാന അങ്കത്തില്‍ ഇംഗ്ലണ്ട് അയല്‍ക്കാരായ വെയില്‍സിനെയും (3-0) അമേരിക്ക ബദ്ധവൈരികളായ ഇറാനെയും (1-0) പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ പൊരുതി നിന്നു വെയില്‍സ്.

പക്ഷേ രണ്ടാം പകുതിയുടെ 50,51 മിനുട്ടിനിടെ രണ്ട് ഗോളുകള്‍. മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഫില്‍ ഫോദാനും വല ചലിപ്പിച്ചു. മൂന്നാം ഗോളും റാഷ്‌ഫോര്‍ഡിന്റെ ബൂട്ടില്‍ നിന്നായിരുന്നു. കൃസ്റ്റ്യന്‍ പുലിസിച്ച് 38-ാം മിനുട്ടില്‍ നേടിയ ഗോളിലാണ് ഇറാനെതിരെ അമേരിക്ക കരുത്ത് കാട്ടിയത്. സമനില നേടിയാല്‍ ഇറാന്‍ രക്ഷപ്പെടുമായിരുന്നു

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി

നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്.

Published

on

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്. സിങ്കപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയില്ഡ വെച്ചാണ് മത്സരം നടന്നത്.

വെള്ളക്കരുക്കളുമായാണ് ഡി. ഗുകേഷ് പോരാട്ടത്തിനിറങ്ങിയത്. കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെ കരുനീക്കം ആരംഭിച്ചെങ്കിലും ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാല്‍പത്തിരണ്ട് നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക.

 

Continue Reading

kerala

കൊല്ലത്ത് കടന്നല്‍ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

on

കൊല്ലം കൊട്ടാരക്കര പത്തടിയില്‍ കടന്നല്‍ കുത്തേറ്റ് ഏഴു പേര്‍ക്ക് പരിക്ക്. പാടത്ത് കപ്പ കൃഷി ചെയ്തിരുന്ന നാലു കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാരായ മൂന്നു പേര്‍ക്കുമാണ് കടന്നല്‍ കുത്തേറ്റത്. കര്‍ഷകരെ രക്ഷിക്കാനെത്തിയ നാട്ടുകാര്‍ക്കാണ് കുത്തേറ്റത്.

കുത്തേറ്റ 72 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സതേടി.

 

 

Continue Reading

kerala

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

Published

on

ന്യൂഡല്‍ഹി: ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയാണ്. ഫെബ്രുവരി 13 മുതല്‍ ഏപ്രില്‍ 5 വരെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് 2,53,384 വിദ്യാര്‍ഥികളും 12 ാം ക്ലാസ് പരീക്ഷയ്ക്ക് 1,00067 വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തു. വിശദ വിവരങ്ങള്‍ cisce.org വെബ്സൈറ്റില്‍ ലഭ്യമാണ്.

 

 

Continue Reading

Trending