Connect with us

News

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൂര്‍ണ സജ്ജരായി ഖത്തര്‍

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൂര്‍ണ സജ്ജരായി ഖത്തര്‍ ലോകത്തെ വിളിക്കുന്നു.

Published

on

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൂര്‍ണ സജ്ജരായി ഖത്തര്‍ ലോകത്തെ വിളിക്കുന്നു. ലോകകപ്പില്‍ മാച്ച് ടിക്കറ്റ് എടുക്കാത്തവര്‍ക്കും ഹയ്യാ കാര്‍ഡ് മുഖേന ഖത്തറിലെത്താനാവുമെന്ന് സംഘാടകര്‍. ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പിന മത്സരങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 2 മുതലാണ് ഈ സൗകര്യമുണ്ടാവുകയെന്ന് ഖത്തര്‍ ലോകകപ്പ് സുരക്ഷാ സേനയുടേയും ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റേയും വക്താവ് കേണല്‍ ഡോ. ജബര്‍ ഹമൂദ് അല്‍നുഐമി അറിയിച്ചു.

ലോകകപ്പ് വരവേല്‍ക്കാന്‍ ഖത്തര്‍ സര്‍വ്വസജ്ജമാണെന്നറിയിക്കാനായി വിവിധ സംഘാടക മേധാവികള്‍ പങ്കെടുത്ത സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അത്യപൂര്‍വ്വമായ ലോകകപ്പ് പരമാവധി ആളുകള്‍ ആസ്വദിക്കാന്‍ സംവിധാനമൊരുക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ടിക്കറ്റില്ലാത്തവര്‍ക്കും ഹയ്യാ മൊബൈല്‍ ആപ്പ് വഴി ഹയ്യാ കാര്‍ഡിന് ഇന്നു മുതല്‍ തന്നെ അപേക്ഷിക്കാനാവുമെന്നും കേണല്‍ ജബര്‍ വിശദീകരിച്ചു.

സ്‌റ്റേഡിയത്തിലും പുറത്തും ഗതാഗത സംവിധാനങ്ങള്‍ സുഖമമായി നടത്താനും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. വിവിധ ലോക രാജ്യങ്ങളിലെ സേനകളുടെ സഹായത്തോടെയാണ് ഖത്തര്‍ ഏറെക്കാലത്തെ പരിശീലനത്തിലൂടെ സജ്ജീകരണങ്ങളൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.ഫുട്‌ബോള്‍ പ്രേമികളേയും താരങ്ങളേയും ചികിത്സിക്കാനായി നൂറിലധികം ക്ലിനിക്കുകളും അടിയന്തിര സേവനത്തിനായി ഡോക്ടര്‍മാരും നഴ്‌സുമാരുമെല്ലാം തയ്യാറാണെന്ന് ഫിഫ ആരോഗ്യസേവന വക്താവ് ഡോ.യൂസുഫ് അല്‍മസ്്‌ലമാനി പറഞ്ഞു.

സ്‌റ്റേഡിയങ്ങളുടെ പരിസരങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമാണ് ഇത്തരം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. അടിയന്തിര സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 16000 എന്ന നമ്പരില്‍ വിളിക്കാം. അടിയന്തിരമല്ലാത്ത സേവനങ്ങള്‍ക്ക് സ്വകാര്യ ക്ലിനിക്കുകളെയും ഉപയോഗപ്പെടുത്താം. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമില്ലെങ്കിലും കൈവശമുള്ളവര്‍ക്ക് അത് സ്വകാര്യ ആശുപത്രികളിലോ മെഡിക്കല്‍ സെന്ററുകളിലോ പ്രയോജനപ്പെടുത്താമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 3,600 ബസ്സുകള്‍ എല്ലാ ദിവസവും ഫിഫ സേവനത്തിനായി നിരത്തിലിറങ്ങുമെന്നും എല്ലാ 165 സെക്കന്റിലും മെട്രോ ട്രെയിനുണ്ടെന്നും ഓപ്പറേഷന്‍ ചുമതലയുള്ള ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ അലി അല്‍ അലി ദോഹ മുശൈരിബിലെ ഹോസ്റ്റ് കണ്‍ട്രി മീഡിയാ സെന്ററില്‍ നടന്ന പ്രഥമ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

മഴ കാരണം ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കി; ആദ്യ ടി-20യില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

Published

on

കനത്ത മഴയും ഇടിമിന്നലും മൂലം ഒരു പകലിന്റെ മുഴുവൻ നഷ്ടപ്പെട്ടതോടെ ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ ആദ്യ ട്വന്റി 20യിൽ ആസ്ട്രേലിയക്ക് ജയം. പാകിസ്താനെ 29 റൺസിനാണ് കങ്കാരുക്കൾ കീഴടക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത ഏഴ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 64 റൺസിലവസാനിച്ചു. 20 റൺസെടുത്ത അബ്ബാസ് അഫ്രീദിയാണ് പാക് നിരയിലെ ടോപ് സ്കോറർ.

ഹസീബുള്ള ഖാൻ (12), ഷഹീൻ ഷാ അഫ്രീദി (11) തുടങ്ങിയവർ മാത്രമാണ് രണ്ടക്കം കടന്നത്. ഓപണർ സാഹിബ്സാദാ ഫർഹാൻ എട്ടു റൺസിന് പുറത്തായപ്പോൾ നായകൻ മുഹമ്മദ് റിസ്വാൻ പൂജ്യത്തിന് മടങ്ങി. സൂപ്പർ ബാറ്റർ ബാബർ അസം 3ഉം ഉസ്മാൻ ഖാൻ, സൽമാൻ ആഗ എന്നിവർ നാല് വീതം റൺസെടുത്ത് പുറത്തായി. സേവിയർ ബർത്തലെറ്റ്, നതാൻ ഇല്ലിസ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഗ്ലെൻ മാക്സ്വവെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഒസീസിനെ മികച്ച സ്കോറിലെത്തിച്ചത്. 19 പന്തിൽ 43 റൺസെടുത്ത മാക്സ്വെല്ലാണ് ടോപ് സ്കോറർ. 21 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും പത്ത് റൺസെടുത്ത ടിം ഡേവിഡുമാണ് രണ്ടക്കം പിന്നിട്ട മറ്റു ബാറ്റർമാർ.

സ്വന്തം തട്ടകത്തിൽ പാകിസ്താനോട് എകദിന പരമ്പര 2-1 ന് നഷ്ടമായ ശേഷമാണ് ആസ്ട്രേലിയ ട്വന്റി 20 പരമ്പരക്ക് ഇറങ്ങിയത്.

Continue Reading

india

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്

യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോ​ഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല’ എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.

റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്‌. ഇതാണ് ഉദ്യോ​ഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.

Continue Reading

kerala

ആത്മകഥ വിവാദം; ഇ പി ജയരാജന്റെ പരാതിയില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം

എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്.

Published

on

ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ പരാതി കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷിക്കും. ആദ്യഘട്ടത്തില്‍ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നല്‍കിയത്. ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുമെന്നും പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് അറിയിച്ചു.

ആത്മകഥ വ്യാജമായുണ്ടാക്കി പ്രസിദ്ധീകരിച്ചുവെന്ന ഇ പി ജയരാജന്റെ പരാതിയില്‍ ഡി സി ബുക്‌സിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഗൂഢാലോചന പരാതിയാണ് ഇ പി ജയരാജന്‍ നല്‍കിയത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

തന്റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജയരാജന്‍ പരാതിയില്‍ പറയുന്നത്.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണ്, പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി.സരിന്‍ വയ്യാവേലിയാകുമെന്ന് ഉള്‍പ്പെടെയുള്ള ഗുരുതര പരാമര്‍ശങ്ങളും ജയാരാജന്റേതെന്ന തരത്തില്‍ പുറത്തു വന്ന ആത്മകഥയിലുണ്ടായിരുന്നു.

Continue Reading

Trending