Connect with us

india

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്; 105-ാം സ്ഥാനത്ത് ഇന്ത്യ

ഇന്ത്യ വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതില്‍ 100 രാജ്യങ്ങലുടെ പട്ടികയില്‍ പോലുമില്ല

Published

on

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്ത്. ഒക്‌ലയുടെ സ്പീഡ്‌ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് പുറത്തിറക്കിയ ലിസ്റ്റ് അനുസരിച്ച് 2022 നവംബറില്‍ ഖത്തറിലെ മൊബൈലുകളായിരുന്നു ഇന്റര്‍നെറ്റ് വേഗം കൂടുതല്‍.

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ രാജ്യത്ത് ഉയര്‍ന്ന മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറില്‍ ഖത്തറിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 176.18 എം.ബി.പി.എസും അപ്‌ലോഡ് വേഗം 25.13 എം.ബി.പി.എസുമായിരുന്നു. ഫിഫ ലോകകപ്പ് 2022ന് ആതിഥ്യം വഹിക്കുന്നതിന് മുന്നോടിയായാണ് മൊബൈല്‍ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ ഖത്തര്‍ റെക്കോര്‍ഡ് വേഗത്തിലെത്തിയത്.

ഒക്‌ല പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യ വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നതില്‍ 100 രാജ്യങ്ങലുടെ പട്ടികയില്‍ പോലുമില്ല. 105-ാം സ്ഥാനത്താണ് ഇന്ത്യ നിക്കുന്നത്. 18.26 എംബിപിഎസ് ആണ് ഡൗണ്‍ലോഡ് സ്പീഡ്. 2022 ഒക്‌ടോബറില്‍ 16.50 എംബിപിഎസ് ആയിരുന്നു വേഗം. അന്ന് 113-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയുടെ ഏറ്റവും വേഗമേറിയ ശരാശരി ഡൗണ്‍ലോഡ് സ്പീഡ് നവംബറില്‍ 139.41 എം.ബി.പി.എസായിരുന്നു. 2021 നവംബറില്‍ ഒന്നാം സ്ഥാനത്തായിരുന്ന യു.എ.ഇയെ പിന്തള്ളിയാണ് ഇക്കുറി ഖത്തര്‍ മുകളിലെത്തിയത്. കഴിഞ്ഞ ലിസ്റ്റില്‍ ഖത്തര്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം ആദ്യപത്തിലുള്ള രാജ്യങ്ങളെല്ലാം ശരാശരി 100 എം.ബി.പി.എസില്‍ കൂടുതല്‍ മൊബൈല്‍ ഡൗണ്‍ലോഡ് സ്പീഡ് ഉണ്ടായിരുന്നുവെന്ന് ഓക്‌ല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

india

നവജാത ശിശുക്കളുടെ മരണം: അപകടം യാദൃച്ഛികമെന്ന് അന്വേഷണ സമിതി

ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 11 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ തീപിടിത്തം ബോധപൂര്‍വമല്ലെന്നും യാദൃച്ഛികമായുണ്ടായതാണെന്നും അന്വേഷണ സമിതി. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ലാത്തതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലെ സര്‍ക്കാര്‍ ആശുപത്രി ഝാന്‍സി മഹാറാണി ലക്ഷ്മി ബായി മെഡിക്കല്‍ കോളജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നവജാത ശിശുക്കളുടെ വാര്‍ഡില്‍ വെള്ളിയാഴ്ച രാത്രി 10.45 ഓടെ തീപിടിത്തമുണ്ടാവുകയും 11 കുഞ്ഞുങ്ങള്‍ വെന്ത് മരിക്കുകയുമായിരുന്നു.

സ്വിച്ച്ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പീഡിയാട്രിക്സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കമ്മിറ്റിയെ അറിയിച്ചിരുന്നു.

അപകടം നടക്കുന്ന സമയം വാര്‍ഡില്‍ ആറ് നഴ്‌സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കുന്നതിനിടെ നഴ്സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റിരുന്നു. ഒരു പാരാമെഡിക്കല്‍ സ്റ്റാഫും മറ്റ് രണ്ട് പേരും അഗ്നിശമന ഉപകരണങ്ങളുമായി അകത്തേക്ക് പോയെങ്കിലും സ്വിച്ച്ബോര്‍ഡില്‍ നിന്നുള്ള തീ അതിവേഗം ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററിലേക്ക് പടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മിനിറ്റുകള്‍ക്കകം അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

Continue Reading

india

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

Published

on

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി അട്ടിവളവില്‍ രാത്രി എട്ടരയോടെയായിരുന്നു അപകടം. മോട്ടര്‍ വാഹന വകുപ്പിന്റെ പട്രോളിങ് സംഘമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

Continue Reading

india

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ചു; അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍

ഹരിയാനയിലാണ് സംഭവം.

Published

on

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ശകാരിച്ച അധ്യാപികയുടെ കസേരയ്ക്കടിയില്‍ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍. ഹരിയാനയിലാണ് സംഭവം. അധ്യാപിക കസേരയില്‍ ഇരുന്നപ്പോള്‍ പടക്ക ബോംബ് വിദ്യാര്‍ത്ഥികള്‍ റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തില്‍ അധ്യാപികയ്ക്ക് പരിക്കേറ്റു.

സയന്‍സ് അധ്യാപികയാണ് പരിക്കേറ്റത്. മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥികളെ ശകാരിച്ച അധ്യാപികയോട് വൈരാഗ്യം തോന്നിയ വിദ്യാര്‍ത്ഥികള്‍ യൂട്യൂബില്‍ നോക്കി പടക്കം നിര്‍മിക്കാന്‍ പഠിക്കുകയായിരുന്നു.

എന്നാല്‍ അധ്യാപികയ്ക്ക് പ്രാങ്ക് നല്‍കിയതാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അധ്യാപികയ്ക്ക് പൊള്ളലേല്‍ക്കുകയും പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു.

സംഭവത്തില്‍ 13 പേരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ക്ലാസ് മുറിയിലെ സ്‌ഫോടനത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അന്വേഷിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുള്‍പ്പെടെ ക്ഷമാപണവുമായി രംഗത്തെത്തിയതോടെ വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. നിലവില്‍ ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

 

 

Continue Reading

Trending