X

ഖത്തറിലേക്കുള്ള തായി ഉത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചു

ദോഹ: ഖത്തറിലേക്കുള്ള തായ്‌ലാന്‍ഡ് ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചു. രാജ്യത്തെ പ്രാദേശിക വിപണിയില്‍ തായ്‌ലാന്‍ഡ് ഉത്പന്നങ്ങള്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം ഭക്ഷ്യോത്പന്നങ്ങളുടെ ഇറക്കുമതിയില്‍ 30ശതമാനത്തിന്റെ വര്‍ധനവുണ്ടായി. തായ് പൗള്‍ട്രി ഉത്പന്നങ്ങളും ഖത്തര്‍ വിപണിയിലുണ്ട്. ഏവിയന്‍ ഇന്‍ഫഌവന്‍സ ആശങ്കയെത്തുടര്‍ന്ന് 2015 ജൂലൈയില്‍ തായി പൗള്‍ട്രി ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയിരുന്നു. തായ് എംബസിയുടെ നേത്വത്തില്‍ ഖത്തര്‍- തായ്‌ലാന്‍ഡ് അതോറിറ്റികളുമായി നിരന്തരം ചര്‍ച്ചകളിലുടെയും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ് വിലക്ക് നീക്കിയത്. ഇതേത്തുടര്‍ന്ന് തായി പൗള്‍ട്രി ഉത്പന്നങ്ങള്‍ ഖത്തറിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. നൂറുശതമാനവും ആന്റി ബയോട്ടിക് ഫ്രീ ചിക്കന്‍ അടങ്ങിയ ആദ്യ ഷിപ്പ്‌മെന്റ് ഈ ജനുവരിയില്‍ ഖത്തറിലെത്തി. തായ്‌ലാന്‍ഡിലെ പ്രമുഖ ഭക്ഷ്യകമ്പനിയായ ബെറ്റാഗ്രോ ഗ്രൂപ്പാണ് കയറ്റുമതി നടത്തിയത്. ഖത്തറിലെ മോണോപ്രിക്‌സ്, കാരിഫോര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇവ ലഭ്യമാണ്. ഖത്തറിലെ തായ് അംബാസഡര്‍ സൂണ്‍തോണ്‍ ചയിന്‍ദീപമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തറിലെ സേവനകാലാവധി പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ഖത്തര്‍ ട്രിബ്യൂണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

chandrika: