Connect with us

Video Stories

ഖത്തറിലേക്ക് ഫാമിലി വിസ ഉടൻ ക്യു.വി.സി മുഖേന, കൊച്ചി കേന്ദ്രത്തിലും സേവനം

Published

on

ഖത്തറിലേക്ക് ഫാമിലി വിസ ഉടൻ ക്യു.വി.സി(ഖത്തർ വിസ സെന്ററുകൾ) മുഖേനയാക്കുന്ന നടപടികളിലാണെന്ന് അധികൃതർ. ഇന്ത്യയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ക്യു.വി.സി വഴി സന്ദർശക വിസാ സേവനങ്ങളും അനുവദിച്ചു തുടങ്ങും. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിട്ടുമുണ്ട്. കുടുംബ സന്ദർശന വിസ, മൾട്ടിപ്പിൾ എൻട്രി വിസ, ഫാമിലി റെസിഡൻസ് വിസ ക്യു.വി.സി മുഖേന ചെയ്യാൻ സംവിധാനം ഒരുക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതർ പറഞ്ഞതായി ‘ദി പെനിൻസുല’പത്രം റിപ്പോർട്ട് ചെയ്തു. ‘പൊതുജനങ്ങൾക്കായുള്ള ഖത്തർ വിസ കേന്ദ്രത്തിന്റെ സേവനങ്ങൾ’ എന്ന തലക്കെട്ടിൽ ഖത്തർ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച ബോധവത് കരണ വെബിനാറിലാണ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് പാസ്‌പോർട്ട് വിസ സപ്പോർട്ട് സർവീസസ് ഡിപ്പാർട്ട്‌മെന്റിലെ ടെക്‌നിക്കൽ സ്റ്റഡീസ് വിഭാഗം മേധാവി ക്യാപ്റ്റൻ ഖാലിദ് സലിം അൽ നുഉമാനി ഇക്കാര്യം വിശദീകരിച്ചത്. തൊഴിൽ വിസകൾക്കുള്ള സേവനങ്ങൾ മാത്രമാണ് ക്യുവിസി ഇപ്പോൾ നൽകുന്നത്.
2030-ൽ നിരവധി ആഗോള, പ്രാദേശിക പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾക്കിടെ ഖത്തർ ദേശീയ വിഷൻ 2030 അനുസൃതമായി സാമ്പത്തികവും നഗരവികസനവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കൊച്ചി, ചെന്നൈ ഉൾപ്പെടെ നിലവിൽ ഏഴ് ഖത്തർ വിസ കേന്ദ്രങ്ങളുണ്ട്.

Video Stories

അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം; സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്ക്

കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ 28 സ്റ്റിച്ചുണ്ട്

Published

on

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ അഞ്ച് വയസുകാരിക്ക് നേരെ ക്രൂര പീഡനം. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ട്. വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ സമീപവാസിയായ 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ആളായി പരിഗണിച്ച് പ്രതിയുടെ വിചാരണ നടത്തണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. ശരീരം മുഴുവന്‍ മുറിവുകളുമായാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

വലിയൊരു ശസ്ത്രക്രിയക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ 28 സ്റ്റിച്ചുകളാണ് ഉള്ളത്. കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം ഇയാള്‍ കൊലപ്പെടുത്താനും ശ്രമിച്ചു. തല നിലത്തടിച്ച് കുട്ടിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. മദ്യലഹരിയിലായിരുന്ന പ്രതി കുട്ടിയെ വീട്ടിന്റെ ടെറസില്‍ നിന്ന് കൊണ്ടുപോയി ഒഴിഞ്ഞകെട്ടിടത്തില്‍വെച്ച് പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇടക്ക് ബോധം വന്നപ്പോള്‍ 17കാരനാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി രക്ഷിതാക്കളോട് പറയുകയായിരുന്നു

Continue Reading

kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസ്; ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

Published

on

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന് വ്യവസ്ഥകളോടെ ജാമ്യം. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാസുരാംഗന് ഹൈക്കോടതി കഴിഞ്ഞ മാസം ജാമ്യം അനുവദിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് ഭാസുരാംഗന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത് സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചുമത്തിയ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു എന്‍ ഭാസുരാംഗന്റെ പ്രധാന വാദം. കുറ്റകൃത്യം നടത്തി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശമില്ലെന്നും സഹകരണ വകുപ്പിന് കീഴില്‍ നിയമാനുസൃതമാണ് വായ്പകള്‍ നല്‍കിയതെന്നും അദ്ദേഹം വാദിച്ചു. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന് കുറ്റകൃത്യം വഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിന് തെളിവില്ലെന്നും സിവില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന സാമ്പത്തിക തര്‍ക്കം മാത്രമാണിതെന്നും അദ്ദേഹം പറയുന്നു. ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും എന്‍ ഭാസുരാംഗന്റെ അഭിഭാഷകര്‍ വാദിക്കുന്നു.

കേസില്‍ എന്‍ ഭാസുരാംഗന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് എന്‍ ഭാസുരാംഗന്‍ അപ്പീലുമായി സുപ്രിംകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു.

 

 

 

Continue Reading

News

ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ പരസ്പര താരിഫ് ഉടനെന്ന് ട്രംപ്‌

വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക ഉടന്‍ തന്നെ പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്കിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ ഉടന്‍ തന്നെ പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തും. കാരണം അതിനര്‍ത്ഥം അവര്‍ നമ്മളില്‍ നിന്ന് ഈടാക്കുന്നു, നമ്മള്‍ അവരില്‍നിന്ന് ഈടാക്കുന്നു എന്നാണ്. ഇത് വളരെ ലളിതമാണ്. ഏത് കമ്പനിയായാലും രാജ്യമായാലും, ഉദാഹരണത്തിന് ഇന്ത്യയായാലും ചൈനയായാലും അല്ലെങ്കില്‍ അവയിലേതെങ്കിലും ആയാലും അവര്‍ എന്ത് ഈടാക്കിയാലും നമ്മള്‍ നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ നമ്മളില്‍നിന്ന് ഈടാക്കുന്നു, നമ്മള്‍ അവരില്‍നിന്ന് ഈടാക്കുന്നു. ഞങ്ങള്‍ അത് ചെയ്തിട്ടില്ല, ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങള്‍ അത് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്’ ട്രംപ് പറഞ്ഞു.

ട്രംപ് പരസ്പര താരിഫ് ഏര്‍പ്പെടുത്താനുള്ള പദ്ധതി നടപ്പാക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്. ട്രംപിന്റെ നയം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യയ്ക്കു മേലുള്ള യുഎസ് താരിഫ് നിലവിലെ മൂന്ന് ശതമാനത്തില്‍നിന്ന് 15 ശതമാനത്തിന് മുകളിലേക്ക് ഉയരുമെന്ന് മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡിന്റെ വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ട്രംപ് ഭരണകൂടം പരസ്പര താരിഫ് എങ്ങനെയാണ് ഏര്‍പ്പെടുത്തുക എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. ഇന്ത്യന്‍ കയറ്റുമതിയില്‍ യുഎസ് 20 ശതമാനം തീരുവ ചുമത്തിയാല്‍ അത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 50 അടിസ്ഥാന പോയിന്റുകളുടെ നഷ്ടത്തിന് കാരണമാകുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ സൗമ്യ കാന്തി ഘോഷ് മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ഇന്ത്യ അന്യായമായ തീരുവകള്‍ ചുമത്തുന്നുവെന്ന വാദത്തെ ചെറുക്കാന്‍ ഉദ്യോഗസ്ഥരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ‘ഇന്ത്യയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട 30 ഇറക്കുമതികള്‍ക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ് താരിഫ് നിരക്കുകള്‍’ എന്നാണ് കഴിഞ്ഞദിവസം ധനകാര്യ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ പറഞ്ഞത്. ഉയര്‍ന്ന തീരുവകള്‍ വളരെ കുറച്ച് ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ്. അമേരിക്കയുമായുള്ള ചര്‍ച്ചകളിലൂടെ ആ കാര്യങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending