Connect with us

FOREIGN

ഖത്തർ സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്: 29 മണ്ഡലങ്ങളിലും വിജയികളെ പ്രഖ്യാപിച്ചു

Published

on

അശ്‌റഫ് തൂണേരി

ദോഹ: ഏഴാമത് സെൻട്രൽ മുനിസിപ്പൽ കൗൺസിലിലേക്ക് ഖത്തറിലെ 29 മണ്ഡലങ്ങളിൽ നിന്നും പ്രതിനിധികൾ തെരെഞ്ഞെടുക്കപ്പെട്ടു. അൽകഅബാൻ, അൽഖുവൈരിയ്യ എന്നീ 2 മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ എതിരില്ലാതെയാണ് വിജയം വരിച്ചത്. മറ്റിടങ്ങളിൽ വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നു. നാല് വനിതകൾ ഉൾപ്പെടെ 102 സ്ഥാനാർഥികളാണ് 29 മണ്ഡലങ്ങളിലേക്ക് മത്സര രംഗത്തുണ്ടായിരുന്നത്.

ജാസിം നജ്ഉം അൽഖുലൈഫി (ഉനൈസ), ജാസിം അലി ജാബിർ അൽസുറൂർ (ദഫ്ന), മുഹമ്മദ്‌ റാഷിദ്‌ അൽഖുബൈസി (ദുഹയിൽ), ബദർ സുൽത്താൻ അൽറുമൈഹി (ഖലീഫ അൽജനൂബിയ്യ), മുഹമ്മദ്‌ സാലേം അൽമർറി (ശുഐബിയ്യ ഖലീഫ), അബ്ദുള്ള ഗാനം അൽഗാനം (അസീസിയ), ഫഹദ് അബ്ദുല്ല അൽമുല്ല (മുൻതസ), വലീദ് മുഹമ്മദ്‌ അൽഇമാദി (മാതാർ അൽ അതീഖ്), ഹസ്സൻ അലി അൽ ഇസ്ഹാഖ് (അഷമ്മാമ), അബ്ദുറഹ്മാൻ അബ്ദുല്ല അൽഖുലൈഫി (അൽമാമൂറ), മുഹമ്മദ്‌ മാന ഖുവാർ (അബൂഹമൂർ), മുഹമ്മദ്‌ അലി അൽ അത്ബ (മുഐദർ), അബ്ദുല്ല മുഹമ്മദ്‌ അൽനാബിത് (അബൂ സിദ്ര), മുഹമ്മദ്‌ ഹമൂദ് അൽശാഫി (അൽറയ്യാൻ അൽജദീദ്), മുബാറക് അൽസാലിം (അസ്സഅവി), മുഹമ്മദ്‌ സാലിഹ് അൽഹാജിരി (ബനീഹാജിർ), അബ്ദുല്ല ഖാലിദ് അൽയാഫി (അൽഖർതിയാത്ത്‌), ഹമദ് ഖാലിദ് അൽഖുബൈസി (അസ്സഹാമ), ഫഹദ് മുഹമ്മദ്‌ അൽബുറൈദി (ഉംസലാൽ മുഹമ്മദ്‌), സഈദ് അലി അൽമർറി (അൽവഖ്‌റ), നായിഫ് അലി അൽ അഹ്ബാബി (അൽകരാനാ), ഫഹദ് സാലിം അൽമർറി (റൗദ റാഷിദ്), മുഹമ്മദ്‌ അൽഹാജിരി (അശ്ശഹാനിയ), അലി അൽമൻസൂരി (അൽജുമൈലിയ), അബ്ദുല്ല ഇബ്രാഹിം അൽമുറയ്ഖി (അൽഖോർ), ഹസ്സൻ അബൂജംഹൂർ അൽമുഹന്നദി (അദുഹൈറ), റാഷിദ് അൽകഅബി (അൽകഅബാൻ), നാസർ ഖലീഫ അൽഖുവാരി (അൽഖുവൈരിയ്യ), മുഹമ്മദ്‌ അബ്ദുല്ല അൽ സആദ (അശ്ശമാൽ) എന്നിവരാണ് വിജയിച്ചത്.

അടുത്ത നാലു വർഷമാണ് സെൻട്രൽ മുനിസിപ്പൽ കൗൺസിലിലെ അംഗങ്ങളുടെ കാലാവധി.
34,527 പേരാണ് വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്തത്. ഇവരിൽ 40.7 ശതമാനം പേർ വോട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു മണിവരെ നീണ്ട വോട്ടെടുപ്പിൽ വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനിലെത്തിയാണ് വോട്ടർമാർ തങ്ങളുടെ പ്രതിനിധികൾക്കായി വോട്ടു ചെയ്തത്. 29 മണ്ഡലങ്ങളിൽ 27 ഇടങ്ങളിലാണ് രാവിലെ മുതൽ ​വോട്ടെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് അഞ്ചു മണിയോടെ പൂർത്തിയായി. തുടർന്ന് ആരംഭിച്ച വോട്ടെണ്ണൽ രാത്രി ഒമ്പതോടെ പൂർത്തിയായി.

വോട്ടെടുപ്പ് നടപടികൾ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതി യോഗം വിലയിരുത്തി.
വോട്ടെടുപ്പിൽ ജനങ്ങളുടെ സജീവമായ പങ്കാളിത്തത്തെ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ആൽഥാനി അഭിനന്ദിച്ചു. നിയോജക മണ്ഡലം സന്ദർശിച്ച മന്ത്രി വോട്ടെടുപ്പ് ക്രമങ്ങളും വിലയിരുത്തി.

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 30 വരെ നീട്ടി

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Published

on

2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6 പ്രകാരം അറിയിച്ചിരിക്കുന്നു.

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്..

Continue Reading

FOREIGN

ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി

17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

Published

on

ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.

ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.

ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Continue Reading

Trending