Connect with us

india

ഖാഇദേമില്ലത്ത്: ദ ഗൈഡ് ആന്റ് ഗാര്‍ഡിയന്‍ ചെന്നൈയില്‍ പ്രകാശനം ചെയ്യും

കൃതി മാര്‍ച്ച് 9 ന്(വ്യാഴം)ചെന്നൈയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളത്തില്‍ വെച്ച് പ്രകാശനം ചെയ്യും.

Published

on

ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ സംഭവ ബഹുലമായ ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പര്‍ശിച്ചു കൊണ്ട് ഡോ.റഷീദ് അഹമ്മദ്,പി സിദ്ദീഖ് തരകന്‍ എന്നിവര്‍ തയ്യാറാക്കിയ’ഖാഇദെ മില്ലത്ത്:ദ ഗൈഡ് ആന്റ് ഗാര്‍ഡിയന്‍’എന്ന ഇംഗ്ലീഷ് കൃതി മാര്‍ച്ച് 9 ന്(വ്യാഴം)ചെന്നൈയില്‍ നടക്കുന്ന മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളത്തില്‍ വെച്ച് പ്രകാശനം ചെയ്യും. ഖാഇദെമില്ലത്തിന്റെ സഹപ്രവര്‍ത്തകനും ഭാര്യാ സഹോദരിയുടെ മകനും മുന്‍ രാജ്യസഭാംഗവുമായിരുന്ന എ.കെ.രിഫായി തമിഴില്‍ എഴുതിയ,ഖാഇദേമില്ലത്തിന്റെ ശക്തവും ഹൃദയസ്പര്‍ശിയും പ്രചോദനാത്മകവുമായ ജീവചരിത്രമായ’ഖൗമിന്‍ കാവലര്‍’എന്ന ഗ്രന്ഥമാണ് ഇതിന്റെ മൂലകൃതി.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അഭിമാനകരമായ നിലനില്‍പ്പിനും അഭിവൃദ്ധിക്കും വേണ്ടി തന്റെ അശ്രാന്ത പരിശ്രമത്തിലൂടെയും സമര്‍പ്പണത്തിലൂടെയും ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് നടത്തിയ പോരാട്ടത്തിന്റെ കഥയാണ് ഈ പുസ്തകം.അദ്ദേഹത്തിന്റെ അനുകരണീയമായ ജീവിതത്തിന്റെയും ഇന്ത്യയുടെ സാമൂഹിക,സാംസ്‌കാരിക,രാഷ്ട്രീയ സ്‌പെക്ട്രത്തിലെ അതിന്റെ സ്വാധീനത്തിന്റെയും കഥ പറയുന്ന ഈ പുസ്തകം രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക കാലഘട്ടത്തെക്കുറിച്ച് സവിശേഷവും വിലപ്പെട്ടതുമായ ഒരു വീക്ഷണം മുന്നോട്ട് വെക്കുന്നുണ്ട്.ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സ്ഥാപക പ്രസിഡണ്ടെന്ന നിലയില്‍,വിഭജനത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കലുഷിതമായ കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍വഴി നല്‍കിയതിന്റെ വിജയകരമായ ചരിത്രമാണിത്.

കഴിഞ്ഞ 18 വര്‍ഷമായി സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേസ് എഡ്യൂക്കേഷണല്‍ അസോസിയേഷന്റെ പ്രസിദ്ധീകരണ വിഭാഗമായ ഗ്രേസ് ബുക്‌സാണ് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.കെ.കോയാമു ഹാജി കൊട്ടപ്പുറത്തിന്റെ സാമ്പത്തിക സഹായത്തോടെ ഇത് പ്രസിദ്ധീകരിക്കുന്നത്.ഖാഇദെ മില്ലെത്തെന്ന കരിസ്മാറ്റിക് രാഷ്ട്രീയ നേതാവിനുള്ള ആദരാഞ്ജലിയും ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തില്‍ അദ്ദേഹത്തിന്റെ ശാശ്വതമായ സ്വാധീനത്തിന്റെ നേര്‍ സാക്ഷ്യവുമാണ് ഈ പുസ്തകം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ ആരോ​ഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Continue Reading

india

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ​ഗാന്ധി

Published

on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെല​ഗാവിൽ നടന്ന പ്രവർത്തകസമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ വലിയതോതിൽ മാറ്റം സംഭവിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.

Continue Reading

india

യു.പിയില്‍ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹിന്ദുത്വ സംഘം

ലഖ്‌നോവിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത റോമൻ കത്തോലിക്കാ പള്ളിക്ക് പുറത്താണ് ഹരേ കൃഷ്ണ ഹരേ റാം ജനക്കൂട്ടം തടിച്ചുകൂടിയത്

Published

on

ലഖ്നോ: ഉത്തർപ്രദേശിൽ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തി ഹരേ കൃഷ്ണ ഹരേ റാം വിളിച്ചെത്തിയ ജനക്കൂട്ടം. ലഖ്‌നോവിൻറെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്ത റോമൻ കത്തോലിക്കാ പള്ളിക്ക് പുറത്താണ് ഹരേ കൃഷ്ണ ഹരേ റാം ജനക്കൂട്ടം തടിച്ചുകൂടിയത്. ക്രിസ്ത്യൻ പ്രാർത്ഥനകൾ തടസ്സപ്പെടുത്താനായി ഇവർ ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി.

ചരിത്രപ്രസിദ്ധമായ ഹസ്രത്ത് ഗഞ്ച് കത്തീഡ്രലിന് സമീപം ഡിസംബർ 25ന് നടന്ന സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ഞങ്ങൾ സനാതനന്മാരാണ്, ഞങ്ങൾ ക്രിസ്മസ് ആശംസിക്കില്ല, ‘ഹരേ കൃഷ്ണ ഹരേ റാം’ എന്ന് പറഞ്ഞ് ചെറുപ്പക്കാരും പെൺകുട്ടികളും മുതിർന്നവരും അടങ്ങുന്ന ഹിന്ദുത്വ സംഘം ഉച്ചത്തിൽ നിലവിളിക്കുകയും കൈകൊട്ടുകയും ചെയ്യുന്നതാണ് വിഡിയോയിൽ കാണാം.

ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളം നിരവധി ക്രിസ്ത്യൻ വിരുദ്ധ പ്രവർത്തനങ്ങളും ആക്രമണങ്ങളുടെ റിപ്പോർട്ടുകളും ഉയർന്നുവന്നിട്ടുണ്ട്. ക്രിസ്ത്യൻ സമ്മേളനങ്ങൾ തടസ്സപ്പെടുത്തൽ, സ്കൂളുകളിലെ ക്രിസ്മസ് ചടങ്ങുകൾ തടയാൻ ശ്രമിക്കുക സാന്താക്ലോസ് വസ്ത്രങ്ങൾ ധരിച്ചതിന് ആളുകളെ ഉപദ്രവിക്കുക. എന്നിങ്ങനെയുള്ള നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Continue Reading

Trending