Connect with us

india

CUET പരീക്ഷകൾ നടത്തുന്നതിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഗുരുതരമായ കെടുകാര്യസ്ഥത കാണിച്ചെന്ന് പി.വി. അബ്ദുൾ വഹാബ്

Published

on

സിയുഇടി പരീക്ഷകൾ നടത്തുന്നതിലെ എൻടിഎയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ഐയുഎംഎൽ എംപി ശ്രീ. പി.വി. അബ്ദുൾ വഹാബ് ഇന്ന് രാജ്യ സഭയിൽ ചോദ്യം ഉന്നയിച്ചു. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്കായി വിവിധ സർവകലാശാലകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്ത, നാഷണൽ ടെസ്റ്റിംഗ് ഏജൻസി കാണിച്ച വ്യാപകമായ കെടുകാര്യസ്ഥതയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ശ്രി. സുഭാഷ് സർക്കാർ അറിയിച്ചത് പ്രകാരം, 250 സർവ്വകലാശാലകളിലായി 487779 യുണീക് സബ്ജക്ട് കോമ്പിനേഷനുകൾക്കായി ഏകദേശം 14,99,790 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ടെന്ന് പറയുന്നു. എൻ‌ടി‌എയ്ക്ക് അവരുടെ നിയുക്ത ഇമെയിൽ വഴിയും ഹെൽപ്പ് ഡെസ്ക് വഴിയും ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പരാതികളുടെ കേസുകൾ മെറിറ്റ് അടിസ്ഥാനത്തിലാണ് പരിഹരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പരാതികളുടെ എണ്ണത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ പ്രതികരിക്കാൻ മന്ത്രി വിസമ്മതിച്ചു.

ചോദിച്ച പല ചോദ്യങ്ങൾക്കും വ്യക്തമായി പ്രതികരിക്കാതെ രാജ്യ സഭയിൽ എഴുതി തയാറാക്കി കൊടുത്ത മന്ത്രിയുടെ മറുപടിയിൽ വഹാബ് അതൃപ്തി രേഖപ്പെടുത്തി. പരീക്ഷാ തീയതികളിലെ NTA ഒന്നിലധികം തവണ മാറ്റേണ്ടിവന്നിട്ടുണ്ടന്നും, ഇത്രയും വലിയ തോതിലുള്ള പരീക്ഷ നടത്തുന്നതിലെ എൻടിഎയുടെ കാര്യക്ഷമതയില്ലായ്മ,തുടർച്ചയായി നിരവധി വർഷങ്ങളായി തുറന്നുകാട്ടപ്പെടുന്നു എന്ന് വഹാബ് തുറന്നടിച്ചു. കേരളത്തിൽ പരീക്ഷയ്ക്ക് അപേക്ഷിച്ച നിരവധി വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ പിറ്റേന്ന് അഡ്മിറ്റ് കാർഡ് ലഭിച്ചതായും റിപ്പോർട്ടുണ്ട്. കേരളത്തിന്റെ വടക്കൻ മേഖലയിലെ നിരവധി വിദ്യാർത്ഥികൾക്ക് അവരുടെ ഒബ്ജക്റ്റീവ് പരീക്ഷകൾ എഴുതാൻ തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും ഗ്രാമീണ ഗ്രാമങ്ങളിലേക്ക് പോകേണ്ടിവന്നു. കാര്യക്ഷമതയില്ലായ്മയും കഴിവുകേടും കാരണം വിദ്യാർത്ഥികളുടെ ഭാവിയുമായി ചൂതാട്ടം നടത്തുന്ന എൻടിഎയുടെ ഗുരുതരമായ കെടുകാര്യസ്ഥതയായാണ് ഇതെല്ലാം കാണിക്കുന്നത്. യുജിസി ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുകയും തിരുത്തുകയും ഭാവിയിൽ ഇത്തരം ഗുരുതരമായ കഴിവുകേടുകൾ ആവർത്തിക്കാതിരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .

india

ഉത്തരാഖണ്ഡില്‍ 84 മദ്രസകള്‍ അടച്ചുപൂട്ടി ബി.ജെ.പി സര്‍ക്കാര്‍; നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശവാദം

ഡെറാഡൂണില്‍ 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കുമാണ് പൂട്ടിട്ടത്.

Published

on

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ 84 മദ്രസകള്‍ അടച്ചുപൂട്ടി ബി.ജെ.പി സര്‍ക്കാര്‍. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മദ്രസകളാണ് അടച്ചുപൂട്ടിയവയില്‍ ഭൂരിഭാഗവും.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സേനയുടെ സാന്നിധ്യത്തിലാണ് മദ്രസകള്‍ സീല്‍ വെച്ചത്. ഡെറാഡൂണില്‍ 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കുമാണ് പൂട്ടിട്ടത്.

അതേസമയം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടുമ്പോഴും സംസ്ഥാനത്ത്, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും അവരുടെ മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് മദ്രസ നടത്തിപ്പുകാരും സമുദായ നേതാക്കളും ആരോപിച്ചു.

എന്നാല്‍ ഈ വിയത്തില്‍ മദ്രസ നടത്തിപ്പുകാര്‍ ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് മദ്രസ ബോര്‍ഡ് മേധാവി ഷാമൂണ്‍ കശ്മീര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അംഗീകൃത രേഖകള്‍ ഉള്ള മദ്രസകള്‍ക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും, നിയമപരമായ നിബന്ധനകള്‍ പാലിച്ചുകഴിഞ്ഞാല്‍ സീല്‍ ചെയ്തവ വീണ്ടും തുറക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഇസ്‌ലാമിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് പല മദ്രസ നടത്തിപ്പുകാരും ഇതിനെ കാണുന്നത്.

നിയമപരമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ നടപടിയെ ന്യായീകരിക്കുന്നത്. ഈ നടപടി ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അവര്‍ പറയുന്നു. മദ്രസ അടച്ചുപൂട്ടലില്‍ പ്രാദേശിക മദ്രസ അധ്യാപകരും മതപണ്ഡിതന്മാരും നിരാശരാണ്.  തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് ഡെറാഡൂണിലെ ഒരു അധ്യാപകന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മദ്രസകളെ അടച്ചുപൂട്ടാനുള്ള നീക്കത്തെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ മുസ്‌ലിംകളോട്‌ മനപൂര്‍വം വിവേചനം കാണിക്കുകയാണെന്നും മുസ്‌ലിം ആക്ടിവിസ്റ്റുകളും പണ്ഡിതന്മാരും ആരോപിച്ചു.

Continue Reading

india

ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി തൊട്ട സുനിത വില്യംസ് ഇന്ത്യയിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബന്ധു

ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

Published

on

മാസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഭൂമിയിൽ തിരികെ എത്തിയതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടി പങ്കുവച്ച് വച്ച് ബന്ധു. ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

ഭൂമിയിലെത്തിയ ശേഷം കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുമെന്നാണ് ബന്ധുവായ ഫാൽഗുനി പാണ്ഡ എൻ ഡി റ്റിവിയോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസിനെ അഭിനന്ദിച്ച ശേഷം ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

286 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുനിത വില്യംസും സഹയാത്രികനായ വിൽസ്മോറും ഭൂമിയിൽ തിരികെയെത്തുന്നത്

Continue Reading

india

നാഗ്പൂരിലെ സംഘര്‍ഷം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്

പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘര്‍ഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ പ്രതി അനാവശ്യമായി സ്പര്‍ശിച്ചതായാണ് എഫ്.ഐ.ആര്‍. ഗണേശ്‌പേത്ത് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലിയായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും മോശമായി പെരുമാറിയതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ നിലവിലുണ്ട്.

Continue Reading

Trending