Connect with us

kerala

പി വി അന്‍വറിന്റെ കക്കാടംപൊയിലെ പാര്‍ക്കിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ജി ഇന്ന് ഹൈക്കോടതിയില്‍

കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍ എത്തിയിരുന്നു

Published

on

പി വി അന്‍വറിന്റെ അനധികൃതമായി കക്കാടംപൊയില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ക്കിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. പാര്‍ക്ക് തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. കക്കാടംപൊയിലിലെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സില്ലാതെയെന്ന വിവരാവകാശ രേഖ ഹൈക്കോടതിയില്‍ എത്തിയിരുന്നു. ലൈസന്‍സോടെയാണോ പാര്‍ക്കിന്റെ പ്രവര്‍ത്തമെന്ന് മൂന്നു ദിവസത്തിനകം അറിയിക്കാന്‍ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ആവശ്യമായ വകുപ്പുകളുടെ അനുമതിയും പഞ്ചായത്ത് ലൈസന്‍സോടെയുമാണോ പാര്‍ക്കിന്റെ പ്രവര്‍ത്തനമെന്നത് അറിയിക്കാനാണ് ജസ്റ്റിസ് വിജു എബ്രഹാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ പിവീആര്‍ നാച്വറോ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Published

on

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് മരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല.

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ ലോഡ്ജിലേക്ക് കുട്ടികളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നാണ് ആരോപണം.

 

Continue Reading

kerala

താമരശ്ശേരിയില്‍ യുവാവിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി

പോലീസ് പിടിയിലായതോടെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് പിടിയിലായ ഫായിസിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ സ്‌കാനിങ്ങിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ ഇയാള്‍ വധഭീഷണി മുഴക്കിയതോടെ പൊലീസ് പിടിയിലാവുകയായിരുന്നു. പിന്നാലെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു.

ഫായിസിനെ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് പറഞ്ഞു. നാലുദിവസം മുമ്പാണ് ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഇയാള് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, തിരുവനന്തപുരത്ത് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശിയായ അര്‍ജുനാണ് പിടിയിലായത്. 44 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി.

 

Continue Reading

kerala

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Published

on

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. എഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. സംസ്ഥാനത്ത് വേനല്‍ മഴയും കാറ്റും ശക്തമാകുന്നതായി കഴിഞ്ഞ ദിവസം കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

വേനല്‍ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇന്‍ഡക്‌സ് വികരണ തോത് ഉയര്‍ന്ന് നില്‍ക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്. കൊല്ലം,പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യുവി ഇന്‍ഡക്‌സ് തോതില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.

 

Continue Reading

Trending