Connect with us

kerala

ആദിവാസി-പിന്നോക്ക വിഷയങ്ങളില്‍ സിപിഎം സുരേഷ് ഗോപിക്ക് പഠിക്കുകയാണെന്ന് പി വി അന്‍വര്‍

എഎന്‍ പ്രഭാകരന്റേത് വര്‍ഗീയപരവും ആദിവാസി വിരുദ്ധവുമായ പരാമര്‍ശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

വയനാട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്‍ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ സിപിഎമ്മിനെതിരെ പ്രതികരിച്ച് പി വി അന്‍വര്‍. ആദിവാസി-പിന്നോക്ക വിഷയങ്ങളില്‍ സിപിഎം സുരേഷ് ഗോപിക്ക് പഠിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. എഎന്‍ പ്രഭാകരന്റേത് വര്‍ഗീയപരവും ആദിവാസി വിരുദ്ധവുമായ പരാമര്‍ശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചുകാലങ്ങളായി ബിജെപി എംപി സുരേഷ് ഗോപിയും, സിപിഎം നേതാക്കളും ആദിവാസി- പിന്നോക്ക വിഷയങ്ങളില്‍ സ്വീകരിക്കുന്ന സമാന നിലപാടുകള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ സംവരണ സീറ്റില്‍ മാത്രം മത്സരിപ്പിച്ചാല്‍ മതിയെന്ന നിലപാട് സിപിഎം എവിടെനിന്ന് പഠിച്ചതെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പ്രതികരിച്ചു.

പനമരത്ത് ആദിവാസി വനിതയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ എഎന്‍ പ്രഭാകരന്‍ വിവാദ പരാമര്‍ശം നടത്തുകയായിരുന്നു. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയെന്ന വിവാദ പരാമര്‍ശമാണ് എഎന്‍ പ്രഭാകരന്‍ നടത്തിയത്. ലീഗ് പനമരത്ത് ചെയ്തത് ചരിത്രപരമായ തെറ്റാണെന്നും എ എന്‍ പ്രഭാകരന്‍ പറഞ്ഞിരുന്നു. ്ര

അവിശ്വാസ പ്രമേയത്തില്‍ സിപിഎം പ്രതിനിധിക്ക് സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് പ്രതിനിധിയായ ലക്ഷ്മി ആലക്കമറ്റം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

 

kerala

ബാങ്ക് തട്ടിപ്പ് കേസ്; 27 വര്‍ഷമായി ഒളിവിലായിരുന്നു പ്രതി പിടിയില്‍

1998ല്‍ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ഗോപിനാഥന്‍നായരാണ് അറസ്റ്റിലായത്

Published

on

കോട്ടയം ഇളംങ്ങുളത്ത് ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സഹകരണ ബാങ്ക് സെക്രട്ടറി പിടിയില്‍. 1998ല്‍ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ കോട്ടയം ഇളംങ്ങുളം സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി ഗോപിനാഥന്‍നായരാണ് അറസ്റ്റിലായത്.

ഇയാള്‍ വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 12 കേസുകള്‍ നിലവിലുണ്ട്. 27 വര്‍ഷമായി പ്രതി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നെന്ന് വിജിലന്‍സ് പറഞ്ഞു.

Continue Reading

kerala

ലഹരി ഇടപാട്; ‘തുമ്പിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്

ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്

Published

on

ലഹരി ഇടപാട് കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ ‘തുമ്പിപ്പെണ്ണ്’ എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്. എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്

2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് 350 ഗ്രാം എം.ഡി.എം.എയുമായി സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ പിടികൂടിയത്. വിമാനത്തില്‍ കൊച്ചിയിലെത്തിക്കുന്ന ലഹരിമരുന്ന് അവിടെവെച്ച് കവറുകളിലാക്കി മാലിന്യമെന്നോണം ഉപേക്ഷിക്കുകയാണ് പതിവ്. ഇവര്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും

Continue Reading

kerala

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍; സ്ഥിരീകരിച്ച് ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍

അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു

Published

on

ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍ എച്ച്എസ്ബിസി. അര്‍ജന്റീന ടീമിന്റെ ഇന്ത്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയി എച്എസ്ബിസി കഴിഞ്ഞ ദിവസം കരാര്‍ ഒപ്പിട്ടിരുന്നു.

14 വര്‍ഷത്തിന് ശേഷം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബാള്‍ ടീം ഒക്ടോബറില്‍ ഇന്ത്യയിലെത്തുമെന്ന് എച്ച്എസ്ബിസി പ്രസ്താവനയില്‍ പറഞ്ഞു. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസിയും സംഘവും ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയില്‍ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തില്‍ 1-0ത്തിന് അര്‍ജന്റീന ജയിച്ചു.

Continue Reading

Trending