Connect with us

kerala

സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി പി.വി അന്‍വര്‍ എംഎല്‍എ

‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്

Published

on

മലപ്പുറം: സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച്ച നടത്താന്‍ പാണക്കാട്ടെത്തി പി.വി അന്‍വര്‍ എംഎല്‍എ. തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് പാണക്കാടെത്തുന്നത് എന്നായിരുന്നു പി.വി അന്‍വര്‍ എംഎല്‍എ പ്രതികരിച്ചത്.

‘യുഡിഎഫ് നേതൃത്വം എന്ന നിലയിലല്ല, പാണക്കാട്ട് തങ്ങള്‍ എന്ന നിലയിലാണ് കൂടിക്കാഴ്ച നടത്തിയത്. മലയോര ജനതയുടെ പ്രശ്നങ്ങള്‍ക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ആളുകളുടെയും പിന്തുണ ആവശ്യപ്പെടാന്‍ വേണ്ടിയിട്ടാണ് വന്നത്. അതിന് പൂര്‍ണമായ പിന്തുണ അദ്ദേഹം വാഗ്ധാനം ചെയ്തിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല’-പി.വി അന്‍വര്‍ പറഞ്ഞു.

അന്‍വര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ പ്രസക്തമാണ് എന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫിന് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരണമെന്നും പി.വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. വന നിയമത്തില്‍ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തില്‍നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

kerala

അസമിലെ ഖനിയില്‍ ഉണ്ടായ അപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്

Published

on

ഗുവാഹാട്ടി: അസമിലെ ദിമാ ഹസാവു ജില്ലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട ഒന്‍പത് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ചയാണ് അസം-മേഘാലയ അതിര്‍ത്തിയിലെ ഉംറാങ്‌സോയില്‍ പ്രവര്‍ത്തിക്കുന്ന 300 അടി താഴ്ച്ചയുള്ള അനധികൃത ഖനിയില്‍ ഒന്‍പത് തൊഴിലാളികള്‍ അകപ്പെട്ടത്. ഇന്ത്യന്‍ സൈന്യവും ഡൈവിങ് സംഘവും ചേര്‍ന്നാണ് ഖനിയില്‍ക്കുടുങ്ങിയ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. നേപ്പാള്‍ സ്വദേശിയായ ഗംഗാ ബഹാദൂര്‍ ശ്രേഷ്‌ഠോയാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നിലവില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നത് മൂലം വള്ളം ശക്തിയായി ഖനിക്കുള്ളിലേക്ക് എത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖനിയിലകപ്പെട്ട മറ്റ് എട്ടുപേര്‍ക്കുംവേണ്ടി നാവികസേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. ഖനിക്കുള്ളിലെ ഈ ഭാഗത്തെ വെള്ളം വറ്റിക്കുന്നതിനാവശ്യമായ പമ്പുകള്‍ സംസ്ഥാന ദുരന്ത നിവാരണ സേന എത്തിച്ചിട്ടുണ്ട്.

ആഴത്തിലുള്ള ഡൈവിംഗ്, റിക്കവറി ഓപ്പറേഷനുകളില്‍ വൈദഗ്ധ്യമുള്ള ഉയര്‍ന്ന പരിശീലനം ലഭിച്ച ക്ലിയറന്‍സ് ഡൈവര്‍മാരായ ഒരു ഉദ്യോഗസ്ഥനും 11 നാവികരും അടങ്ങുന്ന ഒരു പ്രത്യേക സംഘത്തെയാണ് രക്ഷപ്രാവര്‍ത്തനത്തിനായി ബുധനാഴ്ച നാവികസേന അണിനിരത്തിയത്. ഡീപ് ഡൈവിംഗ് ഗിയര്‍, അണ്ടര്‍വാട്ടര്‍ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് (ആര്‍.ഒ.വി) തുടങ്ങിയ ഉപകരണങ്ങളാണ് നിലവില്‍ സ്ഥലത്തുള്ള ടീം വഹിക്കുന്നത്.

അതേസമയം ഉയര്‍ന്ന ജലവിതാനവും തുടര്‍ച്ചയായ ചോര്‍ച്ചയും കാരണം ഖനിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പ്രക്രിയ മന്ദഗതിയിലാണ് നടക്കുന്നത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു

Published

on

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 57800 രൂപയായി. ഗ്രാമിന് 7225 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

kerala

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി

പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയില്‍ എംഎല്‍എ എത്തിയെന്നും സ്റ്റാഫംഗങ്ങളോട് ഫോണില്‍ വിളിച്ച് സംസാരിച്ചതായും ഫേസ്ബുക്കിലൂടെ അഡ്മിന്‍ അറിയിച്ചു

Published

on

കൊച്ചി: കൊച്ചിയില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. പരസഹായത്തോടെ എഴുന്നേറ്റിരിക്കാവുന്ന ആരോഗ്യസ്ഥിതിയില്‍ എംഎല്‍എ എത്തിയെന്നും സ്റ്റാഫംഗങ്ങളോട് ഫോണില്‍ വിളിച്ച് സംസാരിച്ചതായും ഫേസ്ബുക്കിലൂടെ അഡ്മിന്‍ അറിയിച്ചു. അപകടം നടന്ന് പത്താം ദിവസമാണ് ഉമ തോമസ് തന്റെ സ്റ്റാഫംങ്ങളേയും സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിച്ച് സംസാരിച്ചത്.

ഏകദേശം 5 മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും ‘എല്ലാം കോര്‍ഡിനേറ്റ്’ ചെയ്യണമെന്ന് എംഎല്‍എ അറിയിച്ചതായി ഫേസ്ബുക്ക് പേജ് അഡ്മിന്‍ ടീം അറിയിച്ചു.

മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് എംല്‍എ നിര്‍ദ്ദേശം നല്‍കി.

Continue Reading

Trending