Connect with us

kerala

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും

രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി.

Published

on

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും. രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നില്‍ക്കുന്ന പി വി അന്‍വറിന് നിലവിലുള്ള സ്ഥാനം അയോഗ്യത വരുത്തുമെങ്കില്‍ അത് തടയാനാണ് രാജിവയ്ക്കാന്‍ ആലോചിക്കുന്നത്.

ഒരു സ്വതന്ത്ര എംഎല്‍എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അയോഗ്യനാക്കപ്പെടും. രാവിലെ 9 ന് പി വി അന്‍വര്‍ സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് എന്നാണ് സൂചനകള്‍. തുടര്‍ന്ന് പി വി അന്‍വര്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.

മമതാ ബാനര്‍ജിയുമായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജിവെച്ചതിനു ശേഷം നിലമ്പൂരില്‍ വീണ്ടും മത്സരിക്കുമ്പോള്‍ സംരക്ഷണമുണ്ടാകുമെന്ന് മമത ഉറപ്പ് നല്‍കിയതായാണ് സൂചന. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി പി വി അന്‍വറിന് നല്‍കി.

 

Video Stories

പാർട്ടിക്കുള്ളിലെ ജാതി അധിക്ഷേപം; പരാതിപ്പെട്ട സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

Published

on

പത്തനംതിട്ട: ജാതി അധിക്ഷേപ പരാതി ഉന്നയിച്ച സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരി രമ്യയെ ചുമതലകളിൽ നിന്ന് നീക്കി.  സോഷ്യൽ മീഡിയ കോർഡിനേറ്റർ ചുമതലയിൽ നിന്നാണ് നീക്കിയത്. ഏരിയ സെക്രട്ടറി രമ്യയോട് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് അറിയിക്കുകയായിരുന്നു. ബാലസംഘം ക്യാമ്പിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രമ്യയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. മഹിളാ അസോസിയേഷൻ നേതാവ് ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു രമ്യയുടെ പരാതി.

 

Continue Reading

kerala

ഭാസുരാംഗനെ കൈവിടാതെ സിപിഎം; വീണ്ടും സഹകരണ സംഘത്തിന്റെ തലപ്പത്തേക്ക്?

Published

on

തിരുവനന്തപുരം: കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന എന്‍ ഭാസുരാംഗന് വീണ്ടും സഹകരണ രംഗത്തേക്ക് കടന്നു വരാന്‍ സർക്കാർ അവസസരം ഒരുക്കുന്നു. അടുത്തമാസം 16ന് നടക്കുന്ന മാറനെല്ലൂര്‍ ചീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നാം നമ്പര്‍ വോട്ടര്‍ ആണ് പശുവോ തൊഴുത്തോ ഇല്ലാത്ത എന്‍ ഭാസുരാംഗന്‍.

ഭാസുരാംഗന് പശുവോ തൊഴുത്തോ ഇല്ലെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഭാസുരാംഗനെ സജീവമാക്കാന്‍ സിപിഐയുടെ ക്ഷീരവികസന വകുപ്പിന്റെ ചട്ട വിരുദ്ധ നീക്കം.

 

Continue Reading

kerala

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്

Published

on

തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ആണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആകാശിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

Trending