X
    Categories: Newsworld

കസാക്കിസ്ഥാനിലെ വിമാനഅപകടത്തില്‍ അസര്‍ബൈജാനോട് ക്ഷമ ചോദിച്ച് പുടിന്‍

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ അസെര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനോട് മാപ്പ് പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയായിരുന്നു പുടിന്‍ ക്ഷമ ചോദിച്ചത്. റഷ്യന്‍ വ്യോമമേഖലയില്‍ വച്ച് അപകടം ഉണ്ടായതിലാണ് അസര്‍ബൈജാനോട് പുടിന്‍ ക്ഷമ ചോദിച്ചത്.

‘റഷ്യയുടെ വ്യോമമേഖലയില്‍ നടന്ന അപകടത്തിന് ക്ഷമ ചോദിക്കുന്നു. ചെച്‌നിയയിലെ ഗ്രോസ്‌നിയില്‍ വിമാനം ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍, റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം യുക്രെയ്ന്‍ഡ്രോണുകള്‍ തടയുന്നതിനിടെ ആണ് ‘ദുരന്ത’മുണ്ടായതെന്നും’ പുടിന്‍ പറഞ്ഞു. അപകടത്തിന് പിന്നില്‍ റഷ്യയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ക്ഷമാപണം.

കസാക്കിസ്ഥാനിലെ അക്തൗവിന് സമീപമാണ് 67 യാത്രക്കാരുമായിപോയ വിമാനം അപകടത്തില്‍പ്പെടുന്നത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 38 പേര്‍ അപകടത്തില്‍ മരിച്ചു. വിമാനം തകര്‍ന്ന സംഭവത്തില്‍ ബാഹ്യഇടപെടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിമാനാപകടത്തിന് പിന്നില്‍ റഷ്യന്‍ വിമാന വിരുദ്ധ സംവിധാനമാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

webdesk18: