Connect with us

kerala

പുതുവൈപ്പ് ഐഒസി പ്ലാന്റിൽ വാതക ചോർച്ചയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എൽപിജിയിൽ ചേർക്കുന്ന മെർക്കാപ്‌ടെൻ വാതകമാണ് ചോർന്നത്.

Published

on

പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ നിന്ന് വാതകം ചോർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എൽപിജിയിൽ ചേർക്കുന്ന മെർക്കാപ്‌ടെൻ വാതകമാണ് ചോർന്നത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വാതകം ശ്വസിച്ച് പുതുവൈപ്പ് സ്വദേശികളായ മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kerala

മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കര്‍ദിനാള്‍ മാര്‍ ക്ലിമിസ്‌

മാനവസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമിസ്‌

Published

on

മലപ്പുറം: മതസൗഹാര്‍ദ്ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി കേരള കതോലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് തിരുമേനി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ മലപ്പുറത്ത് വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു കര്‍ദിനാള്‍. തുടര്‍ന്ന് ഒരുമണിക്കുറോളം സമയമാണ് അദ്ദേഹം പാണക്കാട് ചെലവഴിച്ചത്. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളപ്പെടുത്തലായി കൂടിക്കാഴ്ച മാറി.


മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ എല്ലാ പിന്തുണയും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സമുദായങ്ങള്‍ തമ്മിള്‍ സൗഹാര്‍ദ്ദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. മുനമ്പം അടക്കമുള്ള പ്രശ്‌നങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള വെറുപ്പിനുള്ള അഗ്നിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ അണച്ചുകളഞ്ഞ സാദിഖലി തങ്ങളുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. മാനവസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഉച്ചഭക്ഷണവും ഒന്നിച്ച് കസാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും കര്‍ദിനാള്‍ സഭാ ആസ്ഥാനത്തേക്ക് പ്രത്യേകം ക്ഷണിച്ചു. ഴിച്ചാണ് കര്‍ദിനാള്‍ പാണക്കാട് നിന്നും മടങ്ങിയത്.

Continue Reading

kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്.

Published

on

തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് ദേഹത്തേക്ക് കയറി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മടവൂര്‍ ഗവ.എല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍വെച്ചായിരുന്നു അപകടം.

ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥിനി കാല്‍ വഴുതി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

 

 

Continue Reading

kerala

സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.

Published

on

കണ്ണൂര്‍: സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. ബസ് കയറാനായി നടന്നുപോകുന്നതിനിടയൊയിരുന്നു അപകടം. മാടായി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിടെ എന്‍.വി. ശ്രീനന്ദയാണ് (16) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാര്‍ത്ഥിനി അപകടത്തില്‍ പെട്ടത്. കുട്ടി തോട്ടില്‍ വീണത് കണ്ട സുഹൃത്തുകള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരെത്തി കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. പക്ഷേ വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എന്‍.വി. സുധീഷ് കുമാര്‍, സുജ ദമ്പതികളുടെ മകളാണ് ശ്രീനന്ദ.

 

Continue Reading

Trending