Connect with us

kerala

‘പരാജയം സർക്കാരിനുള്ള താക്കീതായി കാണുന്നില്ല’ ; യുഡിഎഫ് വിജയം സഹതാപതരംഗമെന്നും എം.വി.ഗോവിന്ദൻ

തെരഞ്ഞെടുപ്പ്‌ ഫലം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയാണ്‌ നൽകുന്നത്‌. എല്ലാ ഘടകങ്ങളും പരിശോധിച്ച്‌ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Published

on

പുതുപ്പള്ളിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറയിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും യുഡിഎഫ് വിജയം സഹതാപതരംഗമെന്നും പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തെരഞ്ഞെടുപ്പ്‌ ഫലം സർക്കാരിന്റെ വിലയിരുത്തലായി കാണാൻ കഴിയില്ല. വോട്ടുകളിൽ ഉണ്ടായ കുറവുകൾ കൃത്യമായി പരിശോധിക്കും.വലിയ അവകാശവാദങ്ങൾ എൽഡിഎഫ്‌ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ്‌ ഫലം ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന സൂചനയാണ്‌ നൽകുന്നത്‌. എല്ലാ ഘടകങ്ങളും പരിശോധിച്ച്‌ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 71,000ന് മുകളില്‍ തന്നെ

കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8945 രൂപ നല്‍കണം.

കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

 

 

Continue Reading

kerala

നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജരായി

10:30ന് എത്താനാണ് പറഞ്ഞിരുന്നെങ്കിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്.

Published

on

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായി. 10:30ന് എത്താനാണ് പറഞ്ഞിരുന്നെങ്കിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് കഴിഞ്ഞ ദിവസം അറിയിച്ചതെങ്കിലും 10.30 ന് തന്നെ എത്തുമെന്ന് പൊലീസ് പിന്നീട് അറിയിക്കുകയായിരുന്നു.

നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. അതേസമയം ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. ഉടന്‍ പൊലീസ് ചോദ്യം ചെയ്യല്‍ ആരംഭിക്കും.

32 ചോദ്യങ്ങളാണ് ഷൈനിനോട് ചോദിക്കാനായി പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. ഷൈന്‍ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക.

ഹോട്ടലുകളില്‍ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടതെന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്.

 

Continue Reading

kerala

ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെ 10.30ന് ചോദ്യം ചെയ്യലിന് ഹാജരാകും

ഷൈന്‍ രാവിലെ പത്തരയ്ക് ഹാജരാക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി കെ ജയകുമാറാണ് അറിയിച്ചത്.

Published

on

ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോ ഇന്ന് രാവിലെ 10.30ന് പൊലീസിന് മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകും. എന്നാല്‍ ഉച്ചയ്ക്ക് മൂന്നിന് ഷൈന്‍ ചോദ്യം ചെയ്യലിന് ഹാജരാക്കുമെന്ന് നേരത്തെ ഷൈന്റെ പിതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഷൈന്‍ രാവിലെ പത്തരയ്ക് ഹാജരാക്കുമെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി കെ ജയകുമാറാണ് അറിയിച്ചത്.

ഷൈന്‍ താമസിച്ച വിവിധ ഹോട്ടലുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ഷൈനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക. ഹോട്ടലുകളില്‍ ഷൈനിനെ ആരൊക്കെ സന്ദര്‍ശിച്ചു, ഡാന്‍സാഫ് പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടിരക്ഷപ്പെട്ടത് എന്തിന്, ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ നടന്നിട്ടുണ്ടോ എന്നത് അടക്കമുള്ള 32 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലിയാണ് പൊലീസ് തയ്യാറാക്കിയത്.

ഷൈന്‍ ഹാജരാവുകയാണെങ്കില്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിക്കാനാണ് നീക്കം.

 

Continue Reading

Trending